പാലത്തായി: പത്മരാജനെ രക്ഷിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ നില്‍പ്പ് സമരം തീര്‍ത്ത് അമ്മമാര്‍

അമ്മമാരുടെ നില്‍പ്പു സമരം ജില്ല പ്രസിഡന്‍റ് ഹാജറ ഇബ്രാഹീം ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: പാലത്തായി പീഡനക്കേസിലെ ബാലപീഢകന്‍ ബി.ജെ.പി നേതാവ് പത്മരാാജനെ രക്ഷിക്കാന്‍ കുറ്റപത്രത്തില്‍ പോക്സോ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വുമണ്‍ ജസ്റ്റിസ് മൂവ്മെന്‍റിന്‍റെ ആഭിമുഖ്യയത്തില്‍ ജില്ലയില്‍ നൂറുകണക്കിന് അമ്മമാര്‍ വീടുകളില്‍ നില്‍പ്പു സമരം നടത്തി. ജില്ലാ പ്രസിഡന്‍റ് ഹാജറ ഇബ്രാഹീം ഉദ്ഘാടനം നിര്‍വഹിച്ചു. പത്മരാജനെ രക്ഷിക്കാാനായി സര്‍ക്കാര്‍ ബി.ജെ.പിയുമായി ഒത്തുകളിച്ചെന്ന് അവര്‍ ആരോപിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സഫിയ ഇക്ബാല്‍, കമ്മിറ്റി അംഗങ്ങള്‍ ആയ ആസിയ റസാക്ക്, ഷഹീറ വല്ലപ്പുഴ, ഹബീബ കല്ലൂര്‍, ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റിയംഗം ഫിദ ഷെറിന്‍, സാമൂഹ്യ പ്രവര്‍ത്തകരായ ഫെബിന, സകീന, സജീറ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

Print Friendly, PDF & Email

Related News

Leave a Comment