യു എ ഇയുടെ ചൊവ്വാ ദൗത്യം ‘ഹോപ്പ് പ്രോബ്’ വിക്ഷേപണം ജൂലൈ 20 തിങ്കളാഴ്ച

ദുബായ് : യുഎഇയുടെ സ്വപ്ന പദ്ധതിയായ ചൊവ്വാ ദൗത്യവുമായി ഹോപ്പ് പ്രോബ് ജൂലൈ 20 തിങ്കളാഴ്ച പുലര്‍ച്ചെ 1.58ന് ബഹിരാകാശത്തേക്ക് കുതിക്കും. രണ്ടു തവണ മാറ്റിവച്ച ദൗത്യമാണ് തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ 15നും 17നുമായിരുന്നു ഹോപ്പിന്‍റെ വിക്ഷേപണം മുന്‍പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, ജപ്പാനിലെ തനേഗാഷിമ ഐലന്‍ഡിലെ മോശം കാലാവസ്ഥയെ തുടര്‍ന്ന് രണ്ടു തവണയും നീട്ടിവയ്ക്കുകയായിരുന്നു.

ജപ്പാന്‍ തലസ്ഥാനമായ ടോക്യോയില്‍ നിന്ന് 1000 കി.മീ അകലെയുള്ള തനേഗാഷിമ ഐലന്‍ഡില്‍ കനത്ത മഴയും കാറ്റും തുടരുന്നതിനാലാണ് വിക്ഷേപണം മാറ്റിവയ്ക്കേണ്ടി വന്നത്. തിങ്കളാഴ്ച അനുകൂല കാലാവസ്ഥയായിരിക്കുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീയതി പുതുക്കി നിശ്ചയിച്ചത്.

ദുബായില്‍ നിര്‍മ്മിച്ച ഉപഗ്രഹം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം 2021 ഫെബ്രുവരിയിലാണ് ചൊവ്വയില്‍ എത്തുന്നത്. ചൊവ്വയുടെ അന്തരീക്ഷം ചിത്രീകരിക്കുക വഴി കാലാവസ്ഥാ മാറ്റങ്ങള്‍ നിരീക്ഷിക്കാനും ആഗോള കാലാവസ്ഥാ ഭൂപടം മനസിലാക്കാനും ലക്ഷ്യമിട്ടാണ് ഹോപ്പിന്‍റെ പ്രയാണം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News