പാലത്തായി : വിമണ്‍ ജസ്റ്റിസ് മൂവ്മെന്റ് അമ്മമാരുടെ നില്‍പ്പ് സമരം നടത്തി

കണ്ണൂര്‍: പാലത്തായിലെ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബി.ജെ.പി. നേതാവ് പോക്സോ പ്രതി പത്മരാജന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. ഒരു പോക്സോ പ്രതിയെ രക്ഷിക്കാന്‍ വേണ്ടി സര്‍ക്കാറും ബി.ജെ.പി.യും ഒത്തുകളിച്ചതായിട്ടാണ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

കുറ്റപത്രത്തില്‍ നിന്നും പോക്സോ വകുപ്പ് ക്രെെംബ്രാഞ്ച് ഒഴിവാക്കിയത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍റെ ഉപദേശത്തെ മറികടന്നു കൊണ്ടാണെന്ന് ഇന്നലെ വാര്‍ത്ത വന്നതോടു കൂടി ഒത്തുകളി വ്യക്തമായിട്ട് തെളിഞ്ഞിരിക്കുകയാണ്.

സംസ്ഥാന സര്‍ക്കാര്‍ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ വെച്ചുകൊണ്ടാണ് ഈ ഒത്തുകളി നടത്തിയിരിക്കുന്നത്. അതുകൊണ്ട് വിമണ്‍ ജസ്റ്റിസ് മൂവ്മെന്റെ അതിനെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി 10,000 വീടുകളില്‍ അമ്മമാരുടെ നില്‍പ്പ് സമരം സംഘടിപ്പിച്ചു. വരുംദിവസങ്ങളില്‍ ശക്തമായിട്ടുള്ള പ്രക്ഷോഭവുമായി മുന്നോട്ടു പോകാനാണ് വിമണ്‍ ജസ്റ്റിസ് മൂവ്മെന്റ് തീരുമാനിച്ചിരിക്കുന്നത്. പാലത്തായി നാലാം ക്ലാസുകാരി കുരുന്നിന് നീതി കിട്ടും വരെ ഈ സമരം തങ്ങള്‍ തുടരുക തന്നെ ചെയ്യും.

സംസ്ഥാന തലത്തില്‍ സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ് ഉദ്ഘാടനം ചെയ്തു. പതിനായിരക്കണക്കിന് വീടുകള്‍ നില്‍പ്പു സമരത്തിന് വേദിയായി. മിനി വേണുഗോപാല്‍ (ജന. സെക്രട്ടറി), സുബൈദ കക്കോടി, ഉഷാ കുമാരി (വൈസ് പ്രസി.), സെക്രട്ടറിമാരായ ചന്ദ്രിക കൊയ്‌ലാണ്ടി, മുംതാസ് ബീഗം, അസൂറ, സുഫീറ എരമംഗലം, എക്സിക്യൂട്ടീവ് അംഗങ്ങളായ സല്‍വ, കെ. കെ റഹീന തുടങ്ങിയവര്‍ നില്‍പു സമരത്തിന് നേതൃത്വം നല്‍കി. പിഞ്ചുകുഞ്ഞിന് നീതി നിഷേധിച്ചതിനെതിരെ സ്ത്രീകളുടെയും കുട്ടികളുടെയും മുഖ്യമന്ത്രിയോടും സര്‍ക്കാറിനോടുള്ള രോഷപ്രകടനങ്ങള്‍ പ്ലക്കാര്‍ഡുകള്‍ കൈയിലേന്തിയ മുദ്രാവാക്യങ്ങളായി മുഴങ്ങി.

Print Friendly, PDF & Email

Related News

Leave a Comment