കൊറോണ വൈറസ് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ എയിംസ് അംഗീകാരം നല്‍കി

ന്യൂദല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് 19 വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ എയിംസിന്‍റെ എത്തിക്സ് കമ്മിറ്റി അംഗീകാരം നല്‍കി. തിങ്കളാഴ്ച മുതല്‍ പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ തയ്യാറുള്ള ആരോഗ്യമുള്ള ആളുകളുടെ രജിസ്ട്രേഷന്‍ ആരംഭിക്കും.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ദില്ലി ആസ്ഥാനമായുള്ള എയിംസ് ഉള്‍പ്പെടെ 12 സ്ഥാപനങ്ങളെ കോവാക്സിന്‍ മനുഷ്യ പരീക്ഷണങ്ങളുടെ ഒുന്നും രണ്ടും ഘട്ടങ്ങള്‍ക്കായി തിരഞ്ഞെടുത്തു. ആദ്യ ഘട്ടത്തില്‍ 375 പേര്‍ക്ക് വാക്സിന്‍ പരിശോധിക്കും, അതില്‍ പരമാവധി 100 പേര്‍ക്ക് എയിംസില്‍ നിന്നുള്ളവരാകാം.

കോവാക്സിന്റെ പരീക്ഷണം മനുഷ്യരില്‍ ആരംഭിക്കാന്‍ എയിംസിന്‍റെ എത്തിക്സ് കമ്മിറ്റി (ശനിയാഴ്ച) അംഗീകാരം നല്‍കി. ഈ പരിശോധനയില്‍ മറ്റ് രോഗങ്ങളില്ലാത്ത, കോവിഡ് 19 ബാധിക്കാത്തവരും 18 വയസ്സിന് മുകളിലുള്ളവരും 55 വയസ്സിന് താഴെയുള്ളവരുമായ ആരോഗ്യമുള്ള ആളുകള്‍ ഉള്‍പ്പെടുമെന്ന് എയിംസിലെ സെന്‍റര്‍ ഫോര്‍ കമ്യൂണിറ്റി മെഡിസിന്‍ പ്രൊഫസര്‍ ഡോ. സഞ്ജയ് റായ് പറഞ്ഞു.

‘ചില ആളുകള്‍ ഇതിനകം തന്നെ ഈ പരീക്ഷണത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഓരോ വ്യക്തിയെയും പരിശോധിക്കുന്നു. ആരോഗ്യം വിലയിരുത്തുന്ന ജോലികള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും, അതിനുശേഷം വാക്സിന്‍ പരിശോധന മാത്രമേ നടത്തുകയുള്ളൂ,’ അദ്ദേഹം പറഞ്ഞു. പരീക്ഷണങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എയിംസ് വെബ്സൈറ്റില്‍ വിവരങ്ങള്‍ ലഭിക്കും.

ഐസിഎംആര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി സഹകരിച്ച് ഹൈദരാബാദിലെ ഭാരത് ബയോടെക് ആണ് കോവാക്സിന്‍ വികസിപ്പിച്ചെടുത്തത്. ഇതിന്‍റെ മനുഷ്യ പരീക്ഷണം അടുത്തിടെ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അംഗീകരിച്ചിരുന്നു.

ഇന്ത്യ വികസിപ്പിച്ച ആദ്യത്തെ തദ്ദേശീയ വാക്സിന്‍ ഇതായി ചൂണ്ടിക്കാട്ടി ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബലറാം ഭാര്‍ഗവ 12 കേന്ദ്രങ്ങളിലെ പ്രമുഖ ഗവേഷകര്‍ക്ക് അടുത്തിടെ അയച്ച കത്തില്‍ മനുഷ്യ പരീക്ഷണങ്ങള്‍ വേഗത്തിലാക്കണമെന്ന് പറഞ്ഞു. നിലവില്‍, പട്നയിലെ എയിംസില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. മറ്റ് ചില സ്ഥലങ്ങളിലും പരീക്ഷണങ്ങള്‍ നടക്കുന്നു.

ഭാരത് ബയോടെക്കിനുപുറമെ, മനുഷ്യ പരീക്ഷണങ്ങള്‍ക്കായി സൈഡസ് കാഡില നിര്‍മ്മിച്ച മറ്റൊരു വാക്സിന്‍ ഡിജിസിഐ അംഗീകരിച്ചു.

ഈ രണ്ട് വാക്സിനുകളും എലികളിലും മുയലുകളിലും പരീക്ഷിച്ചിതായും, പഠനങ്ങള്‍ വിജയകരമായ വിവരം ഡിസിജിഐക്ക് സമര്‍പ്പിച്ചതായും അതിനുശേഷം ഈ മാസം ആദ്യം തന്നെ മനുഷ്യരില്‍ പരീക്ഷണങ്ങള്‍ ആരംഭിക്കാന്‍ ഇരുവര്‍ക്കും അനുമതി ലഭിച്ചതായും ഡോ. ബലറാം ഭാര്‍ഗവ പറഞ്ഞു. ടെസ്റ്റ് സൈറ്റ് തയ്യാറാണെന്നും ആയിരത്തോളം പേര്‍ക്ക് വാക്സിന്‍ പരീക്ഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും, ജനങ്ങളുടെ ആരോഗ്യത്തിന് വാക്സിന്‍ തയ്യാറാക്കാന്‍ ആഗസ്റ്റ് 15 ന് ഭാര്‍ഗവ സമയപരിധി നിശ്ചയിച്ചതില്‍ ശാസ്ത്രജ്ഞര്‍ ആശങ്ക പ്രകടിപ്പിച്ചു. സ്വാതന്ത്ര്യദിനത്തില്‍ വാക്സിന്‍ ആരംഭിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാന്‍ ശ്രമിക്കുന്ന തരത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഭാര്‍ഗവയുടെ പ്രഖ്യാപനം കണ്ടത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News