അശ്വതി: ആത്മ വിശ്വാസം വര്‍ദ്ധിയ്ക്കും. സന്താനസംരക്ഷണം ആശ്വാസത്തിനുവഴി യൊരുക്കും. കക്ഷിരാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിയ്ക്കും.
ഭരണി: അഭിപ്രായവ്യത്യാസം പരിഹരിയ്ക്കുവാന്‍ സാധിയ്ക്കും. കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വാഹനാപകടത്തില്‍നിന്നും രക്ഷപ്പെടും
കാര്‍ത്തിക: പ്രത്യുപകാരം ചെയ്യുവാന്‍ അവസരമുണ്ടാകും. അസുഖങ്ങളാല്‍ അസ്വാ സ്ഥ്യമനുഭവപ്പെടും. സഹായ സ്ഥാനത്തുളളവര്‍ വിപരീതമായി പ്രവര്ത്തിയ്ക്കുന്നതി നാല് മനോവിഷമം തോന്നും.
രോഹിണി: ഭാര്യാ-ഭര്‍ത്തൃ ഐക്യതകള് ഉണ്ടാകും. ഗൃഹനിര്‍മ്മാണം ദ്രുതഗതിയിലാ ക്കുവാന്‍ നിര്‍ദ്ദേശം നല്‍കും.
മകയിരം: മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിയ്ക്കും. പുതിയ ചുമതലകള്‍ ഏ റ്റെടുക്കും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.
തിരുവാതിര: ആഗ്രഹങ്ങള്‍ സാധിയ്ക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യഐക്യതയും ഉണ്ടാകും. സഹോദരസഹായഗുണം ഉണ്ടാകും.
പുണര്‍തം: കുടുംബജീവിതത്തില്‍ സമാധാനമുണ്ടാകും. നിസ്സാരകാര്യങ്ങള്‍ക്കു പോ ലും മാര്‍ഗ്ഗതടസ്സങ്ങള്‍ അനുഭവപ്പെടും.
പൂയ്യം: ദാമ്പത്യസൌഖ്യവും അഭീഷ്ടകാര്യവിജയവും സ്വസ്ഥതയും സമാധാനവും ഉ ണ്ടാകും. ചില സുപ്രധാനങ്ങളായ കാര്യങ്ങള്‍ തീരുമാനത്തിലെത്തും.
ആയില്യം: അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിയ്ക്കും. പുതിയ കരാറു ജോലിയില്‍ ഒ പ്പുവെയ്ക്കും. പഠിച്ച വിഷയത്തിന് അനുകൂലമായ ഉദ്യോഗം ലഭിയ്ക്കും.
മകം: മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വവും നിര്‍ദ്ദേശവും നല്‍കും. പുതിയ ഉദ്യോഗത്തില്‍ പ്രവേശിയ്ക്കും. സഹപ്രവര്‍ത്തകരില്‍ നിന്നും പ്രതികൂലസാഹചര്യങ്ങള് വന്നുചേരും.
പൂരം: മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. വിജ്ഞാപ്രദമായ ചര്‍ച്ചയില്‍ പങ്കെടുക്കും. ആ ഗ്രഹസാഫല്യമുണ്ടാകും.
ഉത്രം: പൂര്‍വ്വികസ്വത്ത് രേഖാപരമായി വാങ്ങുവാന്‍ ഏര്‍പ്പാടുചെയ്യും. ഉദരപ്രമേഹരോ ഗങ്ങള്‍ വര്‍ദ്ധിയ്ക്കും. കുടുംബാംഗങ്ങളുമായി കലഹത്തിന് പോകരുത്.
അത്തം: ബന്ധുക്കള്‍ തുടങ്ങുന്ന വ്യാപാരത്തില്‍ പങ്കുചേരും. വ്യവസ്ഥകള്‍ പാലിയ് ക്കുവാന്‍ സാധിയ്ക്കും. കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ്വാത്മനാ സഹകരിയ്ക്കും.
ചിത്ര: ചര്‍ച്ചകള്‍ പരാജയപ്പെടും. അപ്രതീക്ഷിതമായി തൊഴില്‍നഷ്ടപ്പെടും. നടപടിക്രമ ങ്ങളില്‍ അപാകതകള്‍ ഉണ്ടാവാതെ ശ്രദ്ധിയ്ക്കണം.
ചോതി: ജാമ്യം നില്ക്കുക, കടം വാങ്ങുക എന്നിവ അരുത്. മനോവിഷമം വര്ദ്ധിയ് ക്കും. ഓര്‍മ്മശക്തിക്കുറവിനാല്‍ സാമ്പത്തികരംഗങ്ങളില്‍ നിന്നും പിന്മാറുകയാണ് വേ ണ്ടത്.
വിശാഖം: തീരുമാനങ്ങള്‍ക്ക് ഔചിത്യമുണ്ടാകും. വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തി യ്ക്കുവാന്‍ സാധിയ്ക്കും. ഗൃഹത്തിന്റെ അറ്റകുറ്റപണികള്‍ തുടങ്ങിവെയ്ക്കും.
അനിഴം: പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണതയുണ്ടാകും. കലാകായികരംഗങ്ങളില് പ്രവര്‍ത്തി യ്ക്കുന്നവര്‍ക്ക് പുതിയ അവസരം വന്നുചേരും.
തൃക്കേട്ട: സുരക്ഷിതമായ സ്ഥലത്തേയ്ക്ക് താമസം മാറ്റും. പുതിയ പദ്ധതി സമര്‍പ്പിയ് ക്കും. ഏറ്റെടുത്ത പ്രവൃത്തികള്‍ ലക്ഷ്യപ്രാപ്തിയിലെത്തിയ്ക്കുവാന് സാധിയ്ക്കും.
മൂലം: പാരമ്പര്യചികിത്സാരീതികള് അവലംബിയ്ക്കും. പുതിയ തൊഴിലവസരം വന്നു ചേരും. ഔചിത്യമുളള സന്താനങ്ങളുടെ സമീപനത്തില്‍ ആശ്വാസം തോന്നും.
പൂരാടം: വീഴ്ചകളുണ്ടാവാതെ സൂക്ഷിയ്ക്കണം. പണം കൈ കാര്യം ചെയ്യുന്നതില്‍ സൂക്ഷിയ്ക്കണം. അറിവുളള വിഷയങ്ങളാണെങ്കിലും മറന്നുപോകും.
ഉത്രാടം: അശ്രദ്ധകൊണ്ടു അബദ്ധമുണ്ടാകും. ആത്മാര്‍ത്ഥ സുഹൃത്തിന്റെ അകാല വി യോഗത്തില്‍ അതീവദുഃഖം അനുഭവപ്പെടും.
തിരുവോണം: ഉപരിപഠനത്തിനു ചേരും. നിയന്ത്രണങ്ങളാല്‍ നീക്കിയിരുപ്പ് ഉണ്ടാകും. സാമ്പത്തികക്രയവിക്രയങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിയ്ക്കും.
അവിട്ടം: ആത്മസംയമനത്താല്‍ ആഗ്രഹപൂര്‍ത്തിയുണ്ടാകും. ചര്‍ച്ചകളില്‍ വിജയിയ് ക്കും. വ്യവസ്ഥകള്‍ പാലിയ്ക്കും. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിയ്ക്കും
ചതയം: സുവ്യക്തമായ കര്‍മ്മപദ്ധതികള്‍ക്കു രൂപരേഖ തയ്യാറാകും. ആഗ്രഹസാഫല്യ മുണ്ടാകും. പുതിയ ഭരണച്ചുമതല ഏറ്റെടുക്കും.
പൂരോരുട്ടാതി: സ്വതന്ത്രമായി പണം മുടക്കിയുള്ള കര്‍മ്മപദ്ധതികള്‍ തുടങ്ങും. പദ്ധതി സമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തിനേടും. സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ പരിഹരിയ്ക്കപ്പെടും
ഉത്രട്ടാതി: അശ്രദ്ധകൊണ്ട് പണനഷ്ടമുണ്ടാകും. സുഹൃത്സഹായമുണ്ടാകും. വിട്ടുവീഴ് ചാമനോഭാവം സ്വീകരിയ്ക്കുന്നതുവഴി മനസ്സമാധാനമുണ്ടാകും.
രേവതി: വിതരണരംഗങ്ങളില്‍ മാന്ദ്യം ഉണ്ടാകും. മനസ്സമാധാനം കുറയും. ജീവിതഗതി യെ മാറ്റിമറിയ്ക്കുന്ന പല അനിഷ്ട സംഭവങ്ങളും വന്നുചേരുമെങ്കിലും യുക്തിപൂര്വ്വമു ളള സമീപനത്താല്‍ അതിജീവിയ്ക്കുവാന്‍ സാധിയ്ക്കും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply