Flash News

ഫൊക്കാന തിരഞ്ഞെടുപ്പ്: തെറ്റായ വാര്‍ത്തകള്‍ പുകമറ സൃഷ്ടിക്കുന്നു

July 20, 2020 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

ഫൊക്കാന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ജനങ്ങളില്‍ പുകമറ സൃഷ്ടിക്കും. ഫൊക്കാന ഭരണഘടന അനുസരിച്ചു പ്രസിഡന്‍റിന്‍റെ അനുവാദത്തോടെ ജനറല്‍ സെക്രട്ടറിയാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കേണ്ടത്. പക്ഷേ ഫൊക്കാനയില്‍ സെക്രട്ടറി ഇന്നുവരെ അംഗ സംഘടനകളുടെ അംഗത്വം പുതുക്കുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചിട്ടില്ല. അംഗസംഘടനകള്‍ അംഗത്വം പുതുക്കുന്നതിന് സെക്രട്ടറി അപേക്ഷകള്‍ ക്ഷണിക്കത്തടത്തോളം കാലം അവര്‍ അംഗത്വം പുതുക്കേണ്ട ആവിശ്യമില്ല.

തിരഞ്ഞെടുപ്പ് വരണാധികാരി എന്ന പേരില്‍ ഫൊക്കാന ട്രസ്റ്റീ ബോര്‍ഡിലെ ഒരു വിഭാഗം അംഗ സംഘടനകളില്‍ നിന്നും അംഗത്വം പുതുക്കുകയും, ചിലരെ സ്വാധിനിച്ചും അംഗത്വം പുതുക്കുന്നതായും അറിയുന്നു. ഇത് നാഷണല്‍ കമ്മിറ്റിയുടെ അറിവോ തിരുമാനങ്ങള്‍ക്കോ അനുസരിച്ചല്ല എന്നുകൂടി അറിയിക്കാന്‍ ആഗ്രഹിക്കുകയാണ്. അങ്ങനെ ഏതെങ്കിലും സംഘടന അംഗത്വം പുതുക്കിയിട്ടുണ്ടെങ്കില്‍ ഫൊക്കാന അത് അംഗീകരിക്കുന്നതായിരിക്കും. പക്ഷേ, പുതുക്കാത്തവര്‍ക്ക് സെക്രട്ടറി ഉടന്‍ തന്നെ അറിയിപ്പുകള്‍ അയക്കുന്നതായിരിക്കും. അവര്‍ക്ക് ഇനിയും പുതുക്കുന്നതിനുള്ള അവസരവും അതുപോലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.

തിടുക്കത്തില്‍ ഫൊക്കാനയില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ മാത്രമേ പറ്റുകയുള്ളു എന്ന വാദത്തെ മഹാഭൂരിപക്ഷം ജനറല്‍ കൗണ്‍സില്‍ അംങ്ങളും ഫൊക്കാന പ്രവര്‍ത്തകരും അംഗീകരിക്കുന്നില്ല. മാത്രമല്ല, അത് ശക്തമായ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു വഴിതെളിക്കും. അത് സംഘടനയെ സ്നേഹിക്കുന്ന ആരും ഇഷ്ടപ്പെടുന്ന ഒന്നല്ല.

ഇപ്പോഴെത്തെ കമ്മിറ്റിയില്‍ ആരും അധികാരത്തില്‍ കടിച്ചുതൂങ്ങുവാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ എക്സിക്യുട്ടിവ്, നാഷണല്‍ കമ്മിറ്റി, ജനറല്‍ ബോഡി എന്നിവയാണ് ഫൊക്കാനയിലെ അധികാര കേന്ദ്രങ്ങള്‍. അവര്‍ അവരുടെ ജോലി ചെയ്യുമ്പോള്‍ കടിച്ചു തൂങ്ങുന്നു എന്ന പ്രയോഗം പലേടത്തും കണ്ടു. കുട്ടികുരങ്ങനെ കൊണ്ട് വലിയ കുരങ്ങന്‍ ചുടു പായസം വാരിക്കുന്ന സ്വഭാവം ചിലര്‍ വെച്ചുപുലര്‍ത്തുന്നത് കാണാം. ഫൊക്കാന നിയമപ്രകാരം ഒരു തിരഞ്ഞെടുപ്പ് നടത്തി അധികാര കൈമാറ്റം നടത്തുന്നവരെ ഇപ്പോഴത്തെ കമ്മിറ്റിക്കു തന്നെയാണ് അധികാരം. ആര് കൂടുതല്‍ വോട്ട് നേടി ജയിക്കുന്നുവോ അവര്‍ തന്നെയായിരിക്കും ഫൊക്കാന ഭാരവാഹികള്‍. പല വാര്‍ത്തകളും കാണുമ്പോള്‍ പലര്‍ക്കും ഭാരവാഹികളാവാന്‍ മുട്ടി നില്‍ക്കുന്നത് പോലെ തോന്നുന്നു.

ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താണ് കണ്‍‌വന്‍ഷനും തിരഞ്ഞെടുപ്പും മാറ്റിയത്. നാഷണല്‍ കമ്മിറ്റിയുടെ തീരുമാനമാണത്. ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളും നാഷണല്‍ കമ്മിറ്റിയില്‍ പങ്കെടുത്തിരുന്നു. അവരില്‍ ചിലര്‍ കാര്യങ്ങള്‍ വളച്ചൊടിച്ചു സംഘടനയെ സമുഹത്തില്‍ അവഹേളിക്കാന്‍ ശ്രമിക്കുന്നത് ഒരു ഫൊക്കാന പ്രവര്‍ത്തകരും ക്ഷമിക്കുമെന്ന് തോന്നുന്നില്ല. അവരില്‍ ചിലര്‍ തെറ്റായ വാര്‍ത്തകള്‍ ദിനംപ്രതി പടച്ചുവിട്ട് പ്രവാസി മലയാളികളില്‍ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്.

കണ്‍‌വന്‍ഷന്‍ എപ്പോള്‍ നടത്തിയാലും അതിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് നടത്താനാണ് നാഷണല്‍ കമ്മിറ്റിയുടെ തീരുമാനം. നാഷണല്‍ കമ്മിറ്റിയുടെ തീരുമാനം അങ്ങനെയായിരിക്കെ, ചിലരുടെ പ്രത്യേക താല്പര്യങ്ങള്‍ക്കു വേണ്ടിയാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ എന്ന് വ്യക്തം. ഇത് ഒരിക്കലും ഒരു ജനകീയ സംഘടനയില്‍ അനുവദിച്ചു കൊടുക്കാന്‍ പറ്റില്ല. ഈ സംഘടന ആരുടെയും സ്വന്തമാണെന്ന് ധരിക്കരുത്.

അംഗ സംഘടനകളുടെ പുതുക്കലും ഫൊക്കാന തിരഞ്ഞെടുപ്പ് തിയ്യതിയും അതിനോടനുബന്ധിച്ചുള്ള കാര്യങ്ങളും ഫൊക്കാന ജനറല്‍ സെക്രട്ടറി ഇന്ന് കൂടുന്ന നാഷണല്‍ കമ്മിറ്റിക്ക് ശേഷം എല്ലാവര്‍ക്കും നല്‍കുന്നതായിരിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top