Flash News

അതിവ്യാപനത്തിന്‍റെ ഉത്തരവാദി സര്‍ക്കാര്‍: കുമ്മനം രാജശേഖരന്‍

July 20, 2020 , പ്രസ് റിലീസ്

തിരുവനന്തപുരം: കോവിഡിന്‍റെ അതിവ്യാപനത്തിന് കാരണം സംസ്ഥാന സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയും പിടിപ്പുകേടുമാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചു.

ഉറവിടമറിയാത്ത സമൂഹ വ്യാപനമുണ്ടായതായി സ്ഥിരീകരിക്കുന്ന ആദ്യ സംസ്ഥാനമെന്ന ഖ്യാതി കേരളം നേടിക്കഴിഞ്ഞു. ഇങ്ങനെയൊരവസ്ഥ മറ്റൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ല. രാജ്യത്തിന്‍റെ മറ്റു പല ഭാഗങ്ങളിലും നിയന്ത്രിത സമൂഹ വ്യാപനമുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞിരുന്നു. പക്ഷേ കേരളത്തിലേതുപോലുള്ള സമൂഹ വ്യാപനം മറ്റൊരിടത്തും ഉണ്ടായിട്ടില്ല.

കോവിഡ് 19 രോഗ പ്രതിരോധത്തില്‍ ഒന്നാം സ്ഥാനമാണ് കേരളത്തിനുള്ളതെന്ന് ന്യൂയോര്‍ക്ക് ടൈംസിന്‍റെയും ബിബിസിയുടേയും മറ്റ് വിദേശ മാധ്യമങ്ങളുടേയും മുന്നില്‍ കള്ള പ്രചരണം നടത്തിയ സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ യാഥാര്‍ഥ്യം ജനങ്ങളോട് തുറന്നു പറയേണ്ടിവന്നു.

പി ആര്‍ വര്‍ക്കുകൊണ്ടല്ല കൊറോണയെ നേരിടേണ്ടത്. ശാസ്ത്രീയവും, ആസൂത്രിതവും, കര്‍ക്കശവുമായ പ്രതിരോധ നടപടികളിലൂടെ രോഗ വ്യാപനത്തെ തടയുവാന്‍ കഴിയണം.

രോഗ പരിശോധന നടത്തുന്നതില്‍ വന്ന കുറ്റകരമായ വീഴ്ചയാണ് വ്യാപനത്തിന് കാരണം.

പ്രവാസികളിലാണ് രോഗികള്‍ ഏറെയുള്ളതെന്ന വെളിപ്പെടുത്തലിലൂടെ നാട്ടിലെ രോഗവ്യാപനത്തെ തമസ്ക്കരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. രോഗികളില്‍ 90 ശതമാനം പേരും ഇപ്പോള്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്.

പാവങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പലയിടങ്ങളിലും രോഗം പടരുകയാണ്. അവരുടെ ജീവിതം വഴിമുട്ടി നില്‍ക്കുന്നു. സുരക്ഷിത അകലം പാലിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ട സര്‍ക്കാരിനന്‍റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന്റെ തൊട്ടടുത്തു ആയിരങ്ങള്‍ തിങ്ങിക്കൂടാന്‍ അവസരമൊരുക്കിയത് അക്ഷന്തവ്യമായ അപരാധമാണ്.

എന്‍ജിനീയറിംഗ്, ഫാര്‍മസി പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളും കൂടെ വന്ന രക്ഷകര്‍ത്താക്കളും ലോക്ക്ഡൗണ്‍ ഉള്ള സ്ഥലത്തു കൂട്ടം കൂടി നില്‍ക്കേണ്ടി വന്നു. തലസ്ഥാനം അഗ്നിപര്‍വ്വത്തിന് മുകളിലാണെന്ന് പറഞ്ഞ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇതിന് ഉത്തരം പറയണം.

ടെസ്റ്റിംഗ് പരമാവധി സ്ഥലങ്ങളില്‍ നടത്തി ജനങ്ങള്‍ക്ക് ചികിത്സ ഉറപ്പാക്കുകയാണ് വേണ്ടത്. സമൂഹ വ്യാപനമുണ്ടാകുമെന്ന് മുന്നില്‍ കണ്ട് കരുതല്‍ നടപടികള്‍ സ്വീകരിക്കണം. കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങള്‍ തുറക്കണം. ടെസ്റ്റ് നടത്തുന്ന കാര്യത്തില്‍ കേരളം ഇപ്പോഴും 27ാം സ്ഥാനത്താണ്. നിലവില്‍ 17,000 കിടക്കകളും 900 ഐസിയുകളും മാത്രമാണ് സംസ്ഥാനത്തുള്ളത്. രോഗവിമുക്തിയുടെ ദേശീയ ശരാശരി 63 ശതമാനമാണെങ്കില്‍ കേരളത്തില്‍ വെറും 43 ശതമാനമാണ്. പ്രതിദിന രോഗ വര്‍ദ്ധന നിരക്ക് മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഇരട്ടിയായി.

ഇത്ര രൂക്ഷമായ സ്ഥിതി നിലനില്‍ക്കുമ്പോഴും ഫലപ്രദമായ നടപടികള്‍ക്ക് സര്‍ക്കാര്‍ മുതിരാത്തത് ഖേദകരമാണെന്ന് കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top