ഫെയ്സ് മാസ്ക് ധരിക്കാത്തവര്‍ക്ക് പിഴ, ഓസ്‌ട്രിയന്‍ റെയില്‍‌വേ നടപടി തുടങ്ങി

വിയന്ന: ഫെയ്സ് മാസ്ക് ധരിക്കാത്തവര്‍ക്ക് ഓസ്ട്രിയന്‍ റെയില്‍വേ പിഴ ഈടാക്കാന്‍ തുടങ്ങി. മാസ്ക് ധരിച്ച് യാത്ര ചെയ്യണം എന്ന നിയമം നിലവിലിരിക്കെ നിരവധി യാത്രക്കാര്‍ മാസ്ക്ക് ധരിക്കാതെ യാത്ര ചെയ്യുന്നതിനാല്‍ ജൂലൈ 20 തിങ്കള്‍ മുതല്‍ പരിശോധന കര്‍ശനമാക്കുകയും കൊറോണാ സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി 40 യൂറോ പിഴ ഈടാക്കാനും തീരുമാനിച്ചു.

ഓസ്ട്രിയയിലെ ട്രെയിനുകളിലും ബസുകളിലും കൊറോണാ സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി കര്‍ശന പരിശോധനകള്‍ ആരംഭിക്കും. മാസ്ക്ക് ധരിക്കാത്തവരില്‍നിന്നും പിഴ ഈടാക്കാനും നിരസിച്ചാല്‍ ട്രെയിനില്‍ നിന്ന് ഇറക്കി വിടുമെന്നും അധികൃതര്‍ അറിയിച്ചു.

നിലവില്‍ വിയന്നയില്‍ മാത്രം 60 പേര്‍ക്കാണ് പിഴ അടയ്ക്കേണ്ടി വന്നത്. അതുകൊണ്ട് വായും മൂക്കും മറച്ചുകൊണ്ട് യാത്ര ചെയ്യുവാന്‍ യാത്രക്കാര്‍ക്ക് ഓസ്ട്രിയന്‍ റെയില്‍വേ നിര്‍ദ്ദേശം നല്‍കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment