പുസ്തകപ്പച്ച വിദ്യാഭ്യാസ സഹായ പദ്ധതി ജില്ലാ തല ഉദ്ഘാടനം സലീം മമ്പാട് നിര്‍വഹിച്ചു

‘പുസ്തകപ്പച്ച’ വിദ്യാഭ്യാസ സഹായ പദ്ധതി ’20 ജില്ലാ തല ഉദ്ഘാടനം സലീം മമ്പാട് താനൂര്‍ എജ്യൂവില്ല പ്രതിനിധികള്‍ക്ക് നല്‍കി നിര്‍വഹിക്കുന്നു

മലപ്പുറം: എസ്.ഐ.ഒ പീപ്പിള്‍സ് ഫൗണ്ടേഷന്‍ സംയുക്തമായി നടത്തി വരുന്ന ‘പുസ്തകപ്പച്ച’ വിദ്യാഭ്യാസ സഹായ പദ്ധതി ’20 ജില്ലാ തല ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് സലീം മമ്പാട് താനൂര്‍ എജ്യൂവില്ല പ്രതിനിധികള്‍ക്ക് നല്‍കി നിര്‍വഹിച്ചു.

എസ്.ഐ.ഒ. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വിദ്യാഭ്യാസ പദ്ധതിയുടെ തന്നെ ഭാഗമായാണ് താനൂര്‍ എജ്യൂവില്ല പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ തീരദേശ മേഖലകളിലും തെരഞ്ഞെടുത്ത കോളനികളിലുമാണ് പുസ്തപ്പച്ച പദ്ധതിയുടെ ഈ വര്‍ഷത്തെ സഹായം നല്‍കുക എന്ന് എസ്.ഐ.ഒ. ജില്ലാ പ്രസിഡന്റ് സല്‍മാനുല്‍ ഫാരിസ് അദ്ധ്യക്ഷ ഭാഷണത്തില്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ വൈസ് പ്രസിഡന്റ് ബാസിത് താനൂര്‍, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ അബൂബക്കര്‍ കരുളായില്‍, എഡ്യുവില്ല പ്രതിനിധികളായ ജാഫര്‍ കെ.പി, അബ്ബാസ് താനൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News