കൊറോണ വൈറസിനെതിരെ സുരക്ഷിതവും ഫലപ്രദവും ആക്സസ് ചെയ്യാവുന്നതുമായ വാക്സിന് കണ്ടെത്തുന്നതിനായി ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെയും ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ഓക്സ്ഫോര്‍ഡ് വാക്സിന് ഗ്രൂപ്പിലെയും ഒരു സംഘം ശാസ്ത്രജ്ഞര്‍ അടുത്ത നടപടി സ്വീകരിച്ചു.
സയന്റിഫിക് ജേണലായ ദി ലാന്‍സെറ്റില്‍ ഇന്ന് പ്രസിദ്ധീകരിച്ച ഫെയ്സ് I/II പരീക്ഷണത്തിന്റെ ഫലങ്ങള്‍ ആദ്യകാല സുരക്ഷാ ആശങ്കകളൊന്നും സൂചിപ്പിക്കുന്നില്ല. മാത്രമല്ല രോഗപ്രതിരോധ വ്യവസ്ഥയുടെ രണ്ട് ഭാഗങ്ങളിലും ശക്തമായ രോഗപ്രതിരോധ ശേഷി
വര്‍ദ്ധിപ്പിച്ചതായും കാണുന്നു. 1077 പേരിലാണ് വാക്സിന് പരീക്ഷിച്ചത്. പരീക്ഷിച്ചവരില്‍ ആന്റി ബോഡിയുടെയും ശീതരക്താണുക്കളുടെയും അളവ് കൂടിയിട്ടുണ്ട്.
ലോകം ഏറെ പ്രതീക്ഷയോടെയാണ് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയുടെ കൊവിഡ് വാക്സിന് പരീക്ഷണത്തെ കണ്ടിരുന്നത്. ആദ്യ വാക്സിന് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് തന്നെ പുറത്തിറങ്ങുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്. അതിന് കരുത്ത് പകരുന്ന പരീക്ഷണ ഫലമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മനുഷ്യരിലെ പരീക്ഷണത്തിന്റെ ആദ്യ ഘട്ടം വിജയിച്ചിരിക്കുകയാണ്.
മൂന്ന് ഘട്ടങ്ങളാണ് വാക്സിന് പരീക്ഷണത്തിലുള്ളത്. അതില്‍ മൂന്നാം ഘട്ടത്തിലാണ് വ്യാപകമായി മനുഷ്യരില്‍ പരീക്ഷിക്കുക. ആ ഘട്ടത്തിലാണ് ഉള്ളത്. അതില്‍ തന്നെ ആദ്യ ഘട്ടം കുറച്ച് പേരില്‍ ഇത് പരീക്ഷിക്കുകയെന്നതാണ്. ഇതിലാണ് ഇപ്പോള്‍ വിജയിച്ചിരിക്കുന്നത്. ലാന്സ്ലെറ്റ് എന്ന ജേര്‍ണലിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആന്റിബോഡികള്‍ കൂടുതലായി ഉണ്ടാകുന്നുവെന്നാണ് പരീക്ഷണ ഫലം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല പറയുന്നത്. ഇനി അടുത്ത ഘട്ടത്തില്‍ കൂടുതല്‍ പേരില്‍ വ്യാപകമായി പരീക്ഷിക്കും. സെപ്തംബറോടെ വാക്സിന് പുറത്തിറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ഇതുമായി ബന്ധപ്പെട്ടവര്‍ പ്രകടിപ്പിച്ചിട്ടുണ്ട്.