വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് സ്ഥാപക ദിനാചരണം

ജില്ലാ പ്രസിഡന്റ് പതാക ഉയർത്തുന്നു

പാലക്കാട്‌ : വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് ഒന്നാം സ്ഥാപകദിനം ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പ്രസിഡന്റ്‌ ഹാജറ ഇബ്രാഹിം പതാക ഉയര്‍ത്തി. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച് സമൂഹത്തിന് മുന്നില്‍ മാതൃകയായി നിലകൊള്ളുന്ന വനിതാ രത്നങ്ങളെ സ്ഥാപക ദിനത്തോടനുബന്ധിച്ച് ആദരിച്ചു. ജില്ലാ പ്രസിഡന്റ്‌ ഹാജറ ഇബ്രാഹിം, സെക്രട്ടറി സഫിയ ഇക്ബാല്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ സഫിയ ടീച്ചര്‍, ഹബീബ കല്ലൂര്‍ എന്നിവര്‍ ആദരിക്കല്‍ ചടങ്ങിന് നേതൃത്വം നല്‍കി. പ്രതീകാത്മക സുരക്ഷാ മതില്‍ തീര്‍ത്തും കവിതാ പാരായണ മത്സരം, ഗാനവിരുന്നു എന്നിവ ഒരുക്കിയും ‘വിമന്‍ ജസ്റ്റിസ് ഡേ’ വര്‍ണ്ണാഭമാക്കി.

Print Friendly, PDF & Email

Related News

Leave a Comment