Flash News

സൗദി അറേബ്യയില്‍ (റിയാദ്) മലയാളി കോവിഡ് ബാധിച്ചു മരിച്ചു

July 20, 2020 , ഷക്കീബ് കൊളക്കാടന്‍

റിയാദ്: കോവിഡ് ബാധിച്ച് റിയാദിലെ ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ മരിച്ചു. ജൂണ്‍ 19 നാണ് വയനാട് ജില്ലയിലെ മേപ്പാടി മുക്കില്‍ പീടിക സ്വദേശി വട്ടപ്പറമ്പില്‍ അഷ്റഫിനെ (45) ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ കോവിഡ് രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചത്. പ്രമേഹ രോഗബാധയടക്കമുള്ള രോഗങ്ങള്‍ അലട്ടിയിരുന്ന അഷ്റഫ് അന്നു മുതല്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഡയാലിസിസ് ചെയ്തിരുന്ന അഷ്റഫിന് സുഖം പ്രാപിച്ചു വരുന്നതിനിടയിലാണ് മരണം സംഭവിച്ചത്.

സനയ്യയിലെ ഒരു വാഹന സ്പെയര്‍ പാര്‍ട്സ് കടയിലെ ജീവനക്കാരനായിരുന്നു അഷ്റഫ്, റിയാദ് കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായിരുന്നു.

ഭാര്യ: ആമിനക്കുട്ടി. മാതാവ്: നബീസ. മക്കള്‍: അഫ്സല്‍, ഹര്‍ഷിയ, ഹനാ ശലഭി. സഹോദരന്‍ യൂനുസ് റിയാദിലുണ്ട്.

അഷ്റഫിന്‍റെ നിര്യാണത്തില്‍ റിയാദ് കെ എം സി സി സെന്‍ട്രല്‍ കമ്മറ്റി അനുശോചിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top