Flash News

സന്തോഷ് കുമാറിന് ആം ആദ്മി ഫ്രണ്ട്സ് ഓഫ് കുവൈറ്റ് യാത്രയയപ്പ് നല്‍കി

July 20, 2020 , സലിം കോട്ടയില്‍

കുവൈറ്റ് സിറ്റി : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എക്സിക്യൂട്ടീവ് അംഗം സന്തോഷ് കുമാറിന് ആംആദ്മി ഫ്രണ്ട്സ് യാത്രയയപ്പു നല്‍കി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ പരിപാടിയില്‍ ആംആദ്മി സപ്പോര്‍ട്ടേഴ്സും വണ്‍ ഇന്ത്യ അസോസിയേഷനും സംയുക്തമായി ആതിഥേയത്വം വഹിച്ച സമ്മേളനത്തില്‍ ജോയിന്റ് സെക്രട്ടറി ലിന്‍സ് തോമസ് അധ്യക്ഷത വഹിച്ചു. സാജു സ്റ്റീഫന്‍ സ്വാഗതവും ട്രഷറര്‍ എല്‍ദോ എബ്രഹാം മുഖ്യ പ്രഭാഷണവും നടത്തി.

2019-ലെ പ്രളയ കാലത്ത് വിവാഹ സല്‍ക്കാരം ഒഴിവാക്കി പ്രളയദുരിത ബാധിതരെ സഹായിച്ച് മാനവികതയുടെ ഉദാത്ത മാതൃക കാണിച്ചതുള്‍പ്പെടെയുള്ള സന്തോഷ് കുമാറിന്റെ നിസ്വാര്‍ഥ സേവനത്തെ സമ്മേളനത്തില്‍ പ്രകീര്‍ത്തിച്ചു. ബിനു ഏലിയാസ്, സബീബ് മൊയ്തീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്നു സംഘടനയുടെ സ്നേഹോപഹാരവും വിമാന ടിക്കറ്റും സന്തോഷ് കുമാറിന് കൈമാറി.

സന്തോഷ് കുമാര്‍ മറുപടി പ്രസംഗം നടത്തി. പ്രവീണ്‍ ജോണ്‍ നന്ദി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top