Flash News

മലപ്പുറം ജില്ലയിലെ ഹയര്‍ സെക്കന്‍ററി പ്രതിസന്ധി അവസാനിപ്പിക്കുക; മുഖ്യമന്ത്രിക്ക് 1ലക്ഷം ഇമെയില്‍, ഫ്രറ്റേണിറ്റി മൂവ്മെന്‍റ് കാമ്പയിന്‍ ആരംഭിച്ചു

July 20, 2020 , റബീ ഹുസൈന്‍ തങ്ങള്‍

ജില്ല കാമ്പയിന്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഇമെയില്‍ അയച്ച് നിര്‍വഹിക്കുന്നു

മലപ്പുറം: ‘ജില്ലയിലെ ഹയര്‍ സെക്കന്‍ററി പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഒരു ലക്ഷം ഇമെയില്‍’ തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി കാമ്പയിന്‍ ആരംഭിച്ചു.

ജില്ലയില്‍ പുതിയ ഹയര്‍ സെക്കന്‍ററി, പോളിടെക്നിക്, ഐ.ടി.ഐ ബാച്ചുകള്‍ അനുവദിക്കണമെന്നാവശ്യമുന്നയിച്ച് കൊണ്ടാണ് മലപ്പുറം ജില്ലയിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും മുഖ്യമന്ത്രിക്ക് ഇമെയിലുകള്‍ അയക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം നിര്‍വഹിച്ചു.

രാഷ്ട്രീയ കാലാ, സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കാളികളായി. ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഫസ്ന മിയാന്‍, സംസ്ഥാന സെക്രട്ടറി അഷ്റഫ് കെ.കെ, ജില്ലാ പ്രസിഡണ്ട് ബഷീര്‍ തൃപ്പനച്ചി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സനല്‍ കുമാര്‍, ഫയാസ് ഹബീബ്, വൈസ് പ്രസിഡണ്ടുമാരായ ഹബീബ റസാഖ്, സല്‍മാനുല്‍ ഫാരിസ്, ഷഹീദ മണമ്മല്‍, ഡോ എ.കെ സഫീര്‍ തുടങ്ങിയവരും വിവിധ മണ്ഡലങ്ങളില്‍ കാമ്പയിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top