Flash News

സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിനെ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

July 20, 2020 , ആന്‍സി

റിയാദ്: പിത്ത സഞ്ചിയിലെ വീക്കം മൂലം പരിശോധനയ്ക്കായി സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിനെ തലസ്ഥാനമായ റിയാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഔദ്യോഗിക സൗദി പ്രസ് ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു. 84 കാരനായ രാജാവിനെ കിംഗ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.

2015 ജനുവരി മുതലാണ് സല്‍മാന്‍ രാജാവ് അധികാരത്തിലേറിയത്. പിതാവിന്‍റെയും സൗദി അറേബ്യയുടെ സ്ഥാപകനുമായ അബ്ദുല്‍ അസീസിന്‍റെ മരണശേഷം അധികാരം വഹിച്ച അദ്ദേഹത്തിന്‍റെ തലമുറയിലെ സഹോദരങ്ങളുടെ അവസാന സൗദി രാജാവായി അദ്ദേഹം കണക്കാക്കപ്പെടുന്നു.

സല്‍മാന്‍ രാജാവ് തന്‍റെ 34കാരനായ മകന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പിന്‍ഗാമിയായി അധികാരപ്പെടുത്തി. കിരീടാവകാശിയുടെ ഉറച്ചതും ധീരവുമായ നേതൃത്വ രീതിയും അധികാരത്തിന്‍റെ ഏകീകരണവും എതിരാളികളെ മാറ്റിനിര്‍ത്തുന്നതും വിവാദമായിരുന്നു.

പിതാവിന്‍റെ പിന്തുണയോടെ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അടുത്ത കാലത്തായി രാജ്യം പരിവര്‍ത്തനം ചെയ്തു. ഇത് വിനോദ സഞ്ചാരികള്‍ക്ക് സൗദിയിലേക്കുള്ള കവാടം തുറന്നു കൊടുത്തു. എണ്ണ കയറ്റുമതിയെ മാത്രം ആശ്രയിച്ചിരുന്ന സൗദി സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാന്‍ അദ്ദേഹം നടത്തിയ ഭരണപരിഷ്ക്കരണം വിനോദത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുമുള്ള പതിറ്റാണ്ടുകളുടെ തീവ്ര നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുന്നതായിരുന്നു.

രാജ്യത്തിനകത്ത് കൊറോണ വൈറസ് പടരുന്നതിനെക്കുറിച്ചുള്ള സാമൂഹിക വിദൂര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ആശങ്കകളും കാരണം സൗദി രാജാവിനെ അടുത്ത മാസങ്ങളില്‍ പരസ്യമായി ആര്‍ക്കും കാണാന്‍ കഴിയില്ല. എന്നിരുന്നാലും, തന്‍റെ മന്ത്രിസഭയുമായി വെര്‍ച്വല്‍ മീറ്റിംഗുകളില്‍ പങ്കെടുക്കുന്നതും ലോകനേതാക്കളുമായി കോളുകള്‍ നടത്തിയതുമെല്ലാം സര്‍ക്കാര്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മക്കയിലെയും മദീനയിലെയും വിശുദ്ധ സൈറ്റുകളുടെ മേല്‍നോട്ടം വഹിക്കുന്ന സല്‍മാന്‍ രാജാവ്, അബ്ദുല്ല രാജാവിന്‍റെ കീഴില്‍ കിരീടാവകാശിയും പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ചു. അതിനുമുമ്പ് 50 വര്‍ഷത്തിലേറെ അദ്ദേഹം റിയാദ് ഗവര്‍ണറായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top