അശ്വതി: തന്മയത്ത്വത്തോടു കൂടിയ പ്രതികരണം ലക്ഷ്യപ്രാപ്തി കൈവരിയ്ക്കുവാന്‍ ഉ പകരിയ്ക്കും. സഹപ്രവര്‍ത്തകരുടേയും കീഴ്ജീവനക്കാരുടേയും പിന്ബലത്താല് ഏറ്റെടുത്ത കരാറു ജോലികള്‍ ചെയ്തുതീര്‍ക്കാനാകും.
ഭരണി: ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ എല്ലാം വിജയപഥത്തിലെത്തിയ്ക്കുവാന്‍ സാധി യ്ക്കും. യുക്തമായ തീരുമാനങ്ങള്‍ക്ക് ജീവിതപങ്കാളിയുടെ നിര്‍ദ്ദേശം സ്വീകരിയ്ക്കുക യാവും നല്ലത്.
കാര്‍ത്തിക: ലക്ഷ്യബോധത്തോടു കൂടിയ പ്രവര്‍ത്തനങ്ങള്‍ അനിഷ്ടസ്വരങ്ങളെ അതിജീ വിയ്ക്കുവാന് ഉപകരിയ്ക്കും. സമാനചിന്താഗതിയിലുള്ളവരുമായി സമ്പര്ക്കത്തിലേര്പ്പെടുവാനവസരമുണ്ടാകും.
രോഹിണി: സര്‍വ്വര്‍ക്കും സ്വീകാര്യമായ നിലപാട് സ്വീകരിയ്ക്കുന്നതില്‍ ആത്മസംതൃപ്തി തോന്നും. സംഘടി തശ്രമങ്ങള്ക്ക് നേതൃത്വം നല്കുവാന് അവസരമുണ്ടാകും.
മകയിരം: കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യതയും ഉണ്ടാ കും. അഭിപ്രായ സ്വാതന്ത്ര്യം പരിഗണിയ്ക്ക പ്പെടും.
തിരുവാതിര: അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ചതിനാല്‍ മേലധികാരികളോടു സത്യാവ സ്ഥ ബോധിപ്പിയ്ക്കുവാനും കൃതാര്ത്ഥനാകുവാനും സാധിയ്ക്കും. നിര്‍ദ്ദേശങ്ങളും ഉപ ദേശങ്ങളും മറ്റുള്ളവര്‍ക്ക് ഉപകരിയ്ക്കുമെങ്കിലും സ്വന്തം ജീവിതത്തില്‍ അര്‍ത്ഥപൂര്‍ണ്ണ മുണ്ടാവുകയില്ല.
പുണര്‍തം: അറിവുള്ള വിഷയങ്ങള്‍ ആവശ്യമുള്ള സമയത്ത് അവതരിപ്പിയ്ക്കുവാന്‍ സാധിയ്ക്കുകയില്ല. മേലധികാരിയുടെ പ്രതിനിധിയായി പലപ്പോഴും ജോലിചെയ്യേണ്ടതാ യിവരും.
പൂയ്യം: ഉദ്ദേശിച്ച വിഷയത്തില്‍ തുടര്‍ന്നു പഠിയ്ക്കുവാന്‍ സാധിയ്ക്കും. പഠിച്ച വിഷയ ത്തോടനുബന്ധമായ ഉദ്യോഗം ലഭിയ്ക്കും.
ആയില്യം: കുടുംബത്തില്‍ സമാധാനാന്തരീക്ഷവും ദാമ്പത്യഐക്യതയും സമാധാനവും ബന്ധുസഹായവും ഉണ്ടാകും. വസ്തുതര്‍ക്കം പരിഹരിയ്ക്കപ്പെടും.
മകം: കാര്യതടസ്സങ്ങള്‍ നീങ്ങും പ്രയത്നങ്ങള്‍ ക്ക് ഫലമുണ്ടാകും. സാമ്പത്തികനേട്ട മുണ്ടാകും. ആത്മവിശ്വാസവും സമാധാനവും സ്വസ്ഥതയും ഉണ്ടാകും.
പൂരം: മേലധികാരിയുടെ പ്രതിനിധിയായി ചര്‍ച്ചകള്‍ നയിയ്ക്കുവാന്‍ അവസരമുണ്ടാ കും. ആരോഗ്യം തൃപ്തികരമായിരിയ്ക്കും.
ഉത്രം: ഉദ്ദേശിച്ച വിഷയത്തില്‍ നിന്നും വ്യതിചലിച്ച് ഉപരിപഠനത്തിന് ചേരേണ്ടതായി വരും. പ്രയത്നങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും അനുഭവഫലം കുറയും.
അത്തം: സന്താനങ്ങളുടെ പഠനകാര്യങ്ങളില്‍ ശുഭാപ്തി വിശ്വാസം വര്‍ദ്ധിയ്ക്കും. ഉ ദ്യോഗത്തിനു പുറമെ ലാഭശതമാനവ്യവസ്ഥകളോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വെയ്ക്കും.
ചിത്ര: സാമ്പത്തിക വരുമാനമുണ്ടാകുമെങ്കിലും ചെലവിനങ്ങള്‍ക്ക് നിയന്ത്രണം വേണ്ടി വരും. ശുഭാപ്തിവിശ്വാസത്തോടു കൂടി ചെയ്യുന്ന പ്രവൃത്തികളെല്ലാം ലക്ഷ്യപ്രാപ്തി കൈവരും.
ചോതി: ചുമതലകള്‍ മറ്റൊരാളെ ഏല്പിയ്ക്കരുത്. അവ്യക്തമായ പണമിടപാടില്‍ നി ന്നും പിന്മാറണം. അനാവശ്യചിന്തകള്‍ ഉപേക്ഷിയ്ക്കണം.
വിശാഖം: എല്ലാ കാര്യങ്ങള്‍ക്കും ആത്മനിയന്ത്രണം വേണം. ധര്‍മ്മപ്രവൃത്തികള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കും സഹകരിയ്ക്കും.
അനിഴം: കുടുംബസമേതം മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. പുന:പരീക്ഷയില്‍ വിജ യിയ്ക്കും. സേവനസാമര്‍ത്ഥ്യത്താല്‍ കാര്യവിജയമുണ്ടാകും.
തൃക്കേട്ട: പ്രവര്‍ത്തനങ്ങളും വാക്കുകളും ഫലപ്രദമായിത്തീരും. ചര്‍ച്ചയില്‍ വിജയി യ്ക്കും. മാതാപിതാക്കളോടൊപ്പം മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.
മൂലം: സുരക്ഷിതമായ ഇടപാടുകള്‍ക്ക് പണം മുടക്കും. അര്‍ഹമായ പൂര്‍വ്വികസ്വത്ത് രേഖാപരമായി ലഭിയ്ക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.
പൂരാടം: പുതിയ ഉല്പന്നങ്ങളുടെ രൂപരേഖകള്‍ തയ്യാറാക്കും. സാമ്പത്തിക നേട്ടം വര് ദ്ധിയ്ക്കും. കാര്യനിര്‍വ്വഹണശക്തി വര്‍ദ്ധിയ്ക്കുന്നതിനാല്‍ കൂടുതല്‍ ചുമതലകളേറ്റെടു ക്കും.
ഉത്രാടം: ആത്മാര്ത്ഥസുഹൃത്തിന് സാമ്പത്തികസഹായം ചെയ്യുവാനിടവരും. പ്രവര് ത്തനശൈലിയില് കാലോചിതമായ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുവാന്‍ നിര്‍ബന്ധിത നാകും.
തിരുവോണം: അനുഭവജ്ഞാനമുള്ളവരുടെ നിര്‍ദ്ദേശം സ്വീകരിച്ച് പുതിയ പ്രവര്‍ത്തന ങ്ങള് തുടങ്ങും. വിജ്ഞാനം കൈമാറുവാന്‍ അവസരമുണ്ടാകും.
അവിട്ടം: ആരോഗ്യവും കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും പ്രതാപവും ഐ ശ്വര്യവും ദാമ്പത്യസൌഖ്യവും സര്‍വ്വകാര്യവിജയവും ഉണ്ടാകും.
ചതയം: കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ക്ക് പ്രഥമപരിഗണന നല്കുന്ന സന്താന ങ്ങളുടെ സമീപനത്തില്‍ ആശ്വാസം തോന്നും. പ്രതികൂലസാഹര്യങ്ങളെ നിഷ്പ്രയാസം അതിജീവിയ്ക്കും.
പൂരോരുട്ടാതി: ലാഭശതമാനവ്യവസ്ഥകളോടുകൂടിയ വ്യാപാര-വിപണനങ്ങള്ക്കു തുട ക്കം കുറിയ്ക്കും. ആത്മവിശ്വാസം, കാര്യനിര്‍വ്വഹണശക്തി തുടങ്ങിയവ പ്രവര്‍ത്തന ക്ഷ മതയ്ക്കും സാമ്പത്തികനേട്ടത്തിനും പുതിയ അവസരങ്ങള്‍ക്കും വഴിയൊരുക്കും
ഉത്രട്ടാതി: ബഹുവിധകാര്യങ്ങള് നിവൃത്തിയ്ക്കും. അവധിയാണെങ്കിലും ജോലിചെയ്യേ ണ്ടതായിവരും. ഉദ്യോഗത്തില്‍ ചുമതലകള്‍ വര്‍ദ്ധിയ്ക്കും.
രേവതി: സമാനചിന്താഗതിയിലുള്ളവരുമായി സംസര്ഗ്ഗത്തിലേര്പ്പെടുന്നതുവഴി സമാ ധാനമുണ്ടാകും. അവസരങ്ങള്‍ പരമാവധി പ്രയോജന പ്പെടുത്തുവാന്‍ സാധിയ്ക്കും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply