റഷ്യയുടെ ആദ്യത്തെ കോവിഡ്-19 വാക്സിന്‍ ഉപയോഗത്തിന് തയ്യാറാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി

ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്‍റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ചെടുക്കുന്ന രാജ്യത്തെ ആദ്യത്തെ കൊറോണ വൈറസ് വാക്സിന്‍ ഉപയോഗത്തിന് തയ്യാറായായതായി റഷ്യന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി റുസ്ലാന്‍ സാലിക്കോവ് പ്രഖ്യാപിച്ചു.

ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്‍റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയിലെ സൈനിക വിദഗ്ധരും ശാസ്ത്രജ്ഞരും ചേര്‍ന്ന് വികസിപ്പിച്ച കോവിഡ് 19 വാക്സിന്‍ തിങ്കളാഴ്ച രണ്ടാം ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി.

‘ദേശീയ ഗവേഷണ കേന്ദ്രത്തിലെ ഞങ്ങളുടെ സ്പെഷ്യലിസ്റ്റുകളും ശാസ്ത്രജ്ഞരും നടത്തിയ പരിശോധനാ ഫലങ്ങളെക്കുറിച്ച് അന്തിമ വിലയിരുത്തലുകള്‍ ഇതിനകം നടത്തിയിട്ടുണ്ട്. വാക്സിന്‍ പരീക്ഷണത്തിനു ശേഷം എല്ലാ സന്നദ്ധപ്രവര്‍ത്തകര്‍ക്കും കൊറോണ വൈറസിനെതിരെ പ്രതിരോധശേഷി വര്‍ദ്ധിച്ചതായി അനുഭവപ്പെടുകയും ചെയ്തു. അതിനാല്‍, ഞങ്ങളുടെ ആദ്യ ആഭ്യന്തര വാക്സിന്‍ കൊറോണ വൈറസ് അണുബാധ തയ്യാറാണ്,’ റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് അഭിമുഖത്തില്‍ സാലിക്കോവ് പറഞ്ഞു. എന്നാല്‍, മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ എപ്പോള്‍ നടക്കുമെന്നോ വാക്സിന്‍ ഉത്പാദനം എന്ന് ആരംഭിക്കുമെന്നോ അദ്ദേഹം പറഞ്ഞില്ല.

അതേസമയം, വാക്സിന്‍ പരീക്ഷണം തുടരുകയാണെന്ന് ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു.

മൂന്നാം ഘട്ടം പരീക്ഷണം ഇതുവരെ ആരംഭിക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. നോവോസിബിര്‍സ്കിലെ സര്‍ക്കാര്‍ നടത്തുന്ന വൈറോളജി സെന്‍ററായ വെക്ടറിലെ മുന്‍ എക്സിക്യൂട്ടീവ് സെര്‍ജി നെറ്റെസോവ് മാധ്യമങ്ങളോട് പറഞ്ഞു,

റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ ഗവേഷണ സ്ഥാപനമായ നമ്പര്‍ 48 യുമായി ചേര്‍ന്ന് ഗമാലിയ നാഷണല്‍ റിസര്‍ച്ച് സെന്‍റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത ദ്രാവകവും മരവിപ്പിച്ചതുമായ വാക്സിനുകളുടെ ക്ലിനിക്കല്‍ പരിശോധനയ്ക്ക് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി ടാസ് റിപ്പോര്‍ട്ട് ചെയ്തു.

‘മോസ്കോയിലെ സര്‍ക്കാര്‍ നടത്തുന്ന ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടും ഉപയോഗിച്ച് സൈന്യം വാക്സിന്‍ വികസിപ്പിക്കുന്നുണ്ട്. റഷ്യ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ ഉള്‍പ്പെടുന്ന മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ഓഗസ്റ്റ് 3 ന് ആരംഭിക്കും. വാക്സിനേഷന്‍ വിതരണം സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കും,’ റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടിന്‍റെ തലവന്‍ കിറില്‍ ദിമിത്രീവ് കഴിഞ്ഞ ആഴ്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു.

കൊറോണ വൈറസ് കേസുകളുടെ വര്‍ദ്ധനവ് മൂലം ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട നാലാമത്തെ രാജ്യമായി റഷ്യ മാറി. പരീക്ഷണ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിലൂടെ, വാക്സിന്‍ പ്രവര്‍ത്തിക്കുമെന്ന് അറിയപ്പെടുതിന് മുമ്പു തന്നെ, റഷ്യ വാക്സിന്‍ ഉല്‍പാദനത്തിന് ധനസഹായം നല്‍കുന്നുണ്ട്. സാമ്പത്തിക നാശം വിതച്ച മാരകമായ പകര്‍ച്ചവ്യാധിക്കെതിരെ പ്രതിരോധം കണ്ടെത്താനുള്ള ആഗോള മല്‍സരത്തിനിടയിലാണ് റഷ്യ ഈ നീക്കം നടത്തിയത്.

Print Friendly, PDF & Email

Related News

Leave a Comment