യു എസ് എയ്റോസ്പേസ് കമ്പനിയായ സ്പേസ് എക്സ് ദക്ഷിണ കൊറിയയുടെ ആദ്യത്തെ സൈനിക ആശയവിനിമയ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ജൂലൈ 20 ന് (പ്രാദേശിക സമയം) വൈകുന്നേരം 5: 30 ന് ഫ്ലോറിഡയിലെ കേപ് കനാവറല്‍ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ നിന്നാണ് അനസിസ് 2 എന്ന ഉപഗ്രഹം വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയന്‍ ഡിഫന്‍സ് അക്വിസിഷന്‍ പ്രോഗ്രാം അഡ്മിനിസ്ട്രേഷന് (ഡാപ്പ) പ്രസ്താവനയില്‍ പറഞ്ഞു. എയര്‍ബസ് ആന്റ് സ്പെയ്സ് ഡിഫന്‍സ് നിര്‍മ്മിച്ച ഈ ഉപഗ്രഹം 1950 ല്‍ ദക്ഷിണ കൊറിയയെ ആക്രമിച്ച, ആണവായുധം കൈവശമുള്ള ഉത്തര കൊറിയയെ പ്രതിരോധിക്കാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഇത് 2006-ല്‍ വിക്ഷേപിച്ച സിവിലിയന്‍, സൈനിക ആശയവിനിമയങ്ങള്‍ സംയോജിപ്പിച്ച് കൊറിയസാറ്റ് 5/അനസിസ് 1 ഉപഗ്രഹത്തിന് അനുബന്ധമാണ്.
ഇതോടെ സൈനികാവശ്യങ്ങള്‍ക്ക് മാത്രമായി ആശയവിനിമയ ഉപഗ്രഹം സ്വന്തമാക്കുന്ന ലോകത്തിലെ പത്താമത്തെ രാജ്യമായി ദക്ഷിണ കൊറിയ മാറി. ഇത് സ്ഥിരവും സുരക്ഷിതവുമായ സൈനിക ആശയവിനിമയം നല്‍കുമെന്നും ഡാപ്പ പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഉപഗ്രഹം 36,000 കിലോമീറ്റര്‍ ഭ്രമണപഥത്തിലെത്തുമെന്നും, ടെസ്റ്റിംഗിനു ശേഷം ഒക്ടോബറില്‍ ദക്ഷിണ കൊറിയയുടെ സൈന്യം ഈ സംവിധാനം ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ അമേരിക്കന്‍ കമാന്‍ഡര്‍മാര്‍ക്ക് അവരുടെ സംയുക്ത സേനയുടെ മേല്‍ അധികാരമുണ്ടായിരുന്ന ഒരു ക്രമീകരണം അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുമ്പോള്‍ സിയോള്‍ തങ്ങളുടെ സൈനിക കഴിവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
ദക്ഷിണ കൊറിയന്‍ സൈന്യത്തിന്റെ സ്വതന്ത്രമായ പ്രവര്‍ത്തന ശേഷി മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിരോധ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന് യോന്‍ഹാപ്പ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സിയോളും വാഷിംഗ്ടണും സുരക്ഷാ സഖ്യകക്ഷികളാണ്. അമേരിക്കയുടെ 28,500 സൈനികര്‍ ദക്ഷിണ കൊറിയയിലുണ്ട്.
Print This Post
To toggle between English & Malayalam Press CTRL+g
Read More
സിറിയന്‍ ഓര്‍ത്തഡോക്സ് സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സസ്പെന്‍ഡ് ചെയ്തു
സൂമിനു സമാനമായി കോളര്‍ ആപ്പുമായി മലയാളി വിദ്യാര്‍ത്ഥി ആയുഷ് കുര്യന്
അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു
“ഡോക്ടര്‍മാര്‍ എന്റെ മരണത്തിന് തയ്യാറായിരുന്നു”; കോവിഡ്-19ല്‍ നിന്ന് രക്ഷപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്
ജൈവ വിവിധ്യ ഉദ്യാനം വിദ്യാലയങ്ങളിലേക്ക് എന്ന പദ്ധതിയില്‍ ഏഴ് സ്കൂളുകളെ തിരഞ്ഞെടുത്തു
മലയാളി അസ്സോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്‍ (മാഗ്) റിപ്പബ്ലിക് ദിനാഘോഷവും ഗാന്ധിസ്മൃതി ദിനാചരണവും ജനുവരി 30-ന്
സൂമിനെ കടത്തിവെട്ടി മലയാളിയുടെ വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ്
ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു, മികച്ച നേട്ടങ്ങളുമായി ഡിസൈനര്‍ മുജീബ് റഹ്മാന്
ആരോഗ്യ മേഖലക്കല്ല പുഴുക്കുത്തേറ്റത്, അത് പറയുന്നവരുടെ മനസ്സിനാണ്: മുഖ്യമന്ത്രി
ഒറിഗണില്‍ സ്റ്റേ അറ്റ് ഹോം ഉത്തരവ് ലംഘിച്ച് സലൂണ്‍ തുറന്നതിന് 14,000 ഡോളര്‍ പിഴ
സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനകേന്ദ്രം പു തിയ ആസ്ഥാനത്തിലേക്ക്
ഇന്‍ഡോ കനേഡിയന്‍ പ്രസ് ക്ലബ്: ഇന്ത്യന്‍ സ്വാതന്ത്ര ദിനാഘോഷം, പുസ്തക പ്രകാശനം, പ്രബന്ധ അവതരണം; ആഗസ്ത് 13 ശനിയാഴ്ച
‘ഇസ്ലാമോഫോബിക്’ പോസ്റ്റുകള്‍ പോസ്റ്റ് ചെയ്തതിന് മൂന്ന് ഇന്ത്യക്കാരെ കൂടി യുഎഇയില്‍ നിന്ന് പുറത്താക്കി
അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു, മികച്ച സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച നടന് സുരാജ് വെഞ്ഞാറമ്മൂട്
സെന്റ് ലൂയീസില്‍ പോലീസ് ഓഫീസര്‍ വെടിയേറ്റ് മരിച്ചു, ഒരാള്‍ അറസ്റ്റില്‍
ടിക്ക് ടോക്കിനും വീ-ചാറ്റിനും അമേരിക്കയിൽ ഇനി 45 ദിവസം കൂടി മാത്രം; നിരോധിച്ചുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു
ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചതിനു പിറകെ ഗൂഗിളും താത്ക്കാലികമായി പ്ലേസ്റ്റോറില്‍ നിന്ന് ആപ്പുകള്‍ നീക്കം ചെയ്തു
ടിക്ക് ടോക്ക്, സൂം ഉള്‍പ്പെടെ 50 ചൈനീസ് ആപ്ലിക്കേഷനുകള്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയെന്ന്
തപാല്‍ വോട്ടുകള്‍ക്കെതിരെ ട്രംപ് നടത്തിയ ആക്രമണത്തിന് തടയിടാന്‍ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഒരുമിക്കുന്നു
ഭാരത് ബോട്ട് ക്ലബ്ബിനു പുതിയ ഭാരവാഹികള്‍
ഏഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ച്ചകളിള് ഈയാഴ്ച്ച മഞ്ഞു കാഴ്ച്ചകള്‍
മികച്ച ചിത്രങ്ങളെ തഴഞ്ഞ് ‘ന്യൂ ജെന്‍’ പടങ്ങള്‍ക്ക് അംഗീകാരം, നിവിന്‍ പോളി മറികടന്നത് മമ്മൂട്ടിയെ, നസ്രിയ മഞ്ജുവാര്യരെയും
പായ്ക്കറ്റ് പാലിലും, ഭക്ഷ്യ എണ്ണ, കുപ്പി വെള്ളം എന്നിവയിലും മായം
ബിനീഷ് കോടിയേരി, നിഗൂഢത പുലർത്തുന്ന വ്യക്തി
Leave a Reply