കേരള ലിറ്റററി സോസൈറ്റിയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു
July 22, 2020 , അനശ്വരം മാമ്പിള്ളി
ഡാളസ് : അമേരിക്കയില്‍ മലയാള സാഹിത്യ സദസ്സുകള്‍ക്ക് തുടക്കം കുറിച്ച സംഘടനയാണ് കേരള ലിറ്റററി സൊസൈറ്റി (KLS). പുതു സാഹിത്യക്കാരന്മാരെയും പുതു സാഹിത്യ സൃഷ്ടിയെയും പരിചയപ്പെടുത്തി സ്വീകാര്യമാക്കിയ ഒരു സംഘടന. 1992-ല്‍ ആരംഭിച്ച കെ എല്‍ എസ് ഡാളസ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സാഹിത്യ സദസ്സുകള്‍ക്കും സ്വീകരണങ്ങള്ക്കും സര്‍വ്വ മധുരം സൃഷ്ടിക്കാന്‍ കെ എല്‍ എസ്സിന് ഈ കഴിഞ്ഞ 28 വര്‍ഷങ്ങളിലും കഴിഞ്ഞിട്ടുണ്ട്. മുന്‍കാല പ്രസിഡന്റുന്മാരായ എം എസ് നമ്പൂതിരി, എബ്രഹാം തെക്കേമുറി, സി വി ജോര്‍ജ്, ജോസ് ഓച്ചാലില്‍, ജോസെന് ജോര്‍ജ് തുടങ്ങിയവരുടെ നിര്‍ദ്ദേശവും ഉപദേശവും ലാന എന്ന ദേശീയ സാഹിത്യ സംഘനക്കു രൂപം നല്കി. സാഹിത്യ പ്രേമികള്‍ക്ക് ഒരു മികച്ച പാഠശാലയായി കെ എല്‍ എസ് പ്രവര്‍ത്തിച്ചു പോരുന്നു.
പുതിയ നേതൃത്വം
കേരള ലിറ്റററി സൊസൈറ്റി 2020-22 വര്‍ഷത്തെക്കുള്ള നവ നേതൃത്വം ചുമതലയേറ്റു. കഴിഞ്ഞ മാസം ജൂണ്‍ 28ന് സൂം സംവിധാനത്തിലൂടെ നടന്ന പൊതുയോഗത്തില്‍ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കുകയുണ്ടായി. സിജു വി ജോര്‍ജ് (പ്രസിഡന്റ്), ഹരിദാസ് തങ്കപ്പന് (സെക്രട്ടറി) അനുപാ സാം (വൈസ് പ്രസിഡന്റ്), സാമുവല്‍ യോഹന്നാന് (ജോയിന്റ് സെക്രട്ടറി), അനശ്വര്‍ മാമ്പിള്ളി (ട്രഷറര്‍) എന്നിവരാണ് പുതിയ നേതൃത്വം.
പുതിയ നേതൃത്വത്തിന്റെ ആദ്യ പരിപാടിയായി ജൂലൈ 25 ന് ‘സാഹിത്യ സന്ധ്യ’ നടക്കുന്നതായിരിക്കും. സൂം മീറ്റിംഗ് രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മുഖ്യാതിഥിയായി പ്രശസ്ത സാഹിത്യകാരന് വി ജെ ജെയിംസ് പങ്കെടുക്കും. അദ്ദേഹത്തിന്റെ വയലാര്‍ അവാര്‍ഡ് നേടിയ കൃതി ‘നിരീശ്വരന് ‘ആണ് ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം. എല്ലാ സാഹിത്യപ്രേമികളെയും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പുതിയ പ്രവര്‍ത്തക സമിതി അറിയിച്ചു.

Print This Post
To toggle between English & Malayalam Press CTRL+g
Read More
എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്ററിന് നവ നേതൃത്വം
ചങ്ങമ്പുഴ അനുസ്മരണ കഥാപ്രസംഗം നവംബര്‍ 28 ന്
കെ എൽ എസ് (KLS) സൂം സാഹിത്യ സല്ലാപം തെക്കേമുറിക്കൊപ്പം സെപ്തംബർ 26-ന്
കേരള ലിറ്റററി സൊസൈറ്റിയുടെ അക്ഷരശ്ലോക സദസ്സ് ഈ ഓണത്തിന്
നിരീശ്വരനു കെ എല്‍ എസ് സാഹിത്യസന്ധ്യയില്‍ ഉജ്വല സ്വീകരണം
കേരള ലിറ്റററി സൊസൈറ്റിയുടെ കേരളപ്പിറവി ദിനാഘോഷം 2020
മോന്‍സ് ജോസഫ്, എം.എല്‍.എ., രാജു എബ്രഹാം എം.എല്‍.എ., ഫോമാ ട്രഷറര്‍ ഷിനു ജോസഫ് എന്നിവര്‍ക്ക് സ്വീകരണം – ജൂലൈ 4-ന്
ഷോളി കുമ്പിളുവേലി ഫോമാ പൊളിറ്റിക്കല്‍ ഫോറം ന്യൂയോര്‍ക്ക് എമ്പൈര്‍ റീജനല്‍ കോ-ഓര്‍ഡിനേറ്റര്‍
‘സ്നേഹപൂര്‍വ്വം, കമലാ സുരയ്യക്ക്’ സ്മരണാഞ്ജലി ജൂലൈ 28-ന്
കേരള കലാകേന്ദ്രം കമലാ സുരയ്യ അവാര്‍ഡുകള്‍ സമ്മാനിച്ചു
മലയാളികൾക്ക് നവ്യാനുഭവമായി പുളിമാത്ത് ശ്രീകുമാറിന്റെ കഥാപ്രസംഗം
കേരള ലിറ്റററി സൊസൈറ്റിയുടെ കേരളപ്പിറവി ആഘോഷം ഗംഭീരമായി
ലാനാ കണ്വന്ഷന് വെള്ളിയാഴ്ച തിരശീലയുയരുന്നു
വിചാരവേദിയില്‍ ആടുവിലാപം ചര്‍ച്ച, ബാബു പാറയ്ക്കലിന്റെ ‘മനസ്സില്‍ സൂക്ഷിച്ച കഥകള്‍’ പ്രകാശനം
ഇന്ത്യയുടെ ബഹുസ്വരത തകര്‍ക്കാനുള്ള ശ്രമിനെതിരേ എഴുത്തുകാര്‍ സര്‍ഗ്ഗാത്മക പോരാട്ടം നടത്തണം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്
കേരള കലാകേന്ദ്രം കമലാ സുരയ്യ ചെറുകഥ അവാര്‍ഡുകള്‍ പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് ടി.കെ.എ. നായര്‍ സമ്മാനിച്ചു
നവാഗത എഴുത്തുകാരികള്‍ക്ക് കമലാ സുരയ്യ ചെറുകഥാ പുരസ്ക്കാരം
ഇന്ത്യയില്‍ കോവിഡ്-19 വ്യാപകമാകുന്നു, ഒറ്റ ദിവസം കൊണ്ട് 687 പേര് മരിച്ചു, രോഗം ബാധിച്ചവര്‍ പത്ത് ലക്ഷത്തിനു മുകളില്‍
കെ എൽ എസ് സാഹിത്യപുരസ്കാരം എബ്രഹാം തെക്കേമുറിക്ക്
കോവിഡ്-19 വൈറസിനെ ഗൗരവമായി കാണുക!, മാസ്ക് ധരിക്കുക, അകലം പാലിക്കുക, ജീവൻ രക്ഷിക്കുക: ബിഡന്
राशिफल: 14 मई 2017 – जानें, कैसा रहेगा आपका दिन
ഈസ്റ്റര്‍, വിഷു ആഘോഷങ്ങളുടെ നിറവില്‍ ഫോമാ മിഡ്-അറ്റലാന്റിക് റീജിയണ്പ്രവര്ത്തനോദ്ഘാടനം
സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന് പുതിയ നേതൃത്വം, ബോസ് കുര്യനും സിജില്‍ പാലയ്ക്കലോടിയും നയിക്കും
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
Leave a Reply