Flash News
സംസ്ഥാനത്ത് ഗ്രൂപ്പ് പരിശോധന കര്‍ശനമാക്കുന്നു; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു   ****    ജോർജ്ജ് ഫ്ലോയിഡിന്റെ മരണം: ഡെറക് ചൗവിന്‍ കുറ്റക്കാരനാണെന്ന് ജൂറി   ****    കൊറോണ വൈറസ് രണ്ടാം തരംഗം ചലച്ചിത്ര മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കുന്നു; മോഹന്‍‌ലാലിന്റെ മരയ്ക്കാര്‍ മെയ് മാസത്തില്‍ റിലീസ് ചെയ്യില്ല   ****    കോവിഡ് -19 ഇരകളുടെ മൃതദേഹങ്ങളെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ പരിഭ്രാന്തി സൃഷ്ടിക്കുന്നു: കൈലാഷ് വിജയവർഗിയ   ****    സംസ്ഥാനങ്ങൾ മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം, ലോക്ക്ഡൗണ്‍ അവസാന ഓപ്ഷനായി പരിഗണിക്കുക: പ്രധാനമന്ത്രി മോദി   ****   

നയതന്ത്ര ബാഗിലെ സ്വര്‍ണ്ണക്കടത്ത്; ഇന്ത്യയെ സാമ്പത്തികമായി അസ്ഥിരതപ്പെടുത്താനുള്ള ഗൂഢതന്ത്രമാണെന്ന് എന്‍ ഐ എ

July 22, 2020 , ശ്രീജ

യു എ ഇ കോണ്‍സുലേറ്റിന്റെ പേരില്‍ വ്യാജമായി നിര്‍മ്മിച്ച നയതന്ത്ര ബാഗിലൂടെ ദുബായില്‍ നിന്ന് സ്വര്‍ണ്ണം കള്ളക്കടത്തു നടത്തിയവര്‍ക്ക് ഭീകര പ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്ന് എന്‍ ഐ എ കോടതിയിൽ വീണ്ടും ആവർത്തിച്ചു. പ്രതികളെ റിമാന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എന്‍ഐഎ സ്വര്‍ണക്കടത്തില്‍ ഭീകരബന്ധം ആവര്‍ത്തിച്ചിരിക്കുന്നത്.

അല്പാല്പമായി കടത്തിയിരുന്ന സ്വര്‍ണ്ണം പിന്നീട് വന്‍‌തോതില്‍ കടത്തി നടത്തി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത തകരാറിലാക്കാനുള്ള ഗൂഢാലോചനയാണു പ്രതികള്‍ നടത്തിയതെന്ന് കോടതിയെ അറിയിച്ച എന്‍ഐഎ, സ്വർണ്ണ ക്കടത്തിലൂടെ ലഭിച്ച പണം വിവിധ മാര്‍ഗങ്ങളിലൂടെ ഭീകരപ്രവര്‍ത്തനത്തിനു നല്‍കിയതായി സംശയിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫൈസലും സ്വപ്നയുമടങ്ങുന്ന സംഘം ചെറിയ മീനുകളാണെന്നാണ് എന്‍ഐഎ പറയുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്താലേ സ്വര്‍ണക്കടത്ത് ആര്‍ക്കു വേണ്ടി എന്ന് കണ്ടെത്താനാകൂവെന്നാണ് എന്‍ഐഎ വ്യക്തമാക്കിയിട്ടുള്ളത്.

തുടക്കത്തില്‍ സ്വര്‍ണ്ണം കള്ളക്കടത്തു നടത്തിയ കേസല്ല എന്‍ ഐ എ അന്വേഷിക്കുന്നതെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍, പിന്നീടത് രാജ്യദ്രോഹക്കുറ്റത്തിലേക്ക് വഴിമാറുകയായിരുന്നു. അതായത്, വെറുമൊരു സ്വര്‍ണക്കടത്ത് കേസ് എന്നതിനപ്പുറത്തേക്ക് തലനാരിഴ കീറിയുള്ള പരിശോധനയാണ് അന്വേഷണ ഏജന്‍സികള്‍ ലക്ഷ്യം വെച്ചത്.

അതേസമയം, പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നൽകി. എന്‍ഐഎ പ്രത്യേക കോടതിയാണ് ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി നല്‍കിയത്. നിലവില്‍ എന്‍ഐഎയുടെ കസ്റ്റഡിയിലാണ് പ്രതികള്‍.

അഞ്ച് ദിവസത്തേക്ക് കൂടി ഇരുവരുടേയും കസ്റ്റഡി നീട്ടണമെന്ന എന്‍ഐഎ ആവശ്യം ചൊവ്വാഴ്ച കോടതി അംഗീകരിച്ചിരുന്നതാണ്. ചോദ്യം ചെയ്യലും തെളിവെടുപ്പ് നടപടികളും പൂര്‍ത്തിയാകാന്‍ സമയം വേണമെന്ന ആവശ്യമാണ് ദേശീയ അന്വേഷണ ഏജന്‍സി ഇപ്പോൾ മുന്നോട്ട് വെച്ചിട്ടുള്ളത്. കേസിന്റെ ഗൗരവം പരിഗണിച്ച് കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് എംൻ ഐ എ പറയുന്നു. സ്വപ്ന സുരേഷ്, സന്ദീപ് എന്നിവര്‍ നല്‍കിയ ജാമ്യ ഹര്‍ജി 24ന് കോടതി പരിഗണിക്കാനിരിക്കുമ്പോൾ, യുഎപിഎ വകുപ്പ് നിലനില്‍ക്കില്ലെന്ന പ്രതികളുടെ അഭിഭാഷകന്റെ വാദം എൻ ഐ എ ശക്തമായി തന്നെ എതിർക്കുകയാണ്.

കസ്റ്റഡി റിപ്പോര്‍ട്ട്

സ്വപ്ന

1. വിവിധ ബാങ്കുകളുടെ ലോക്കറുകളില്‍ സ്വപ്ന പണവും ആഭരണങ്ങളും സൂക്ഷിച്ചിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുന്നു. ബാങ്കിംഗ് ഇതര മേഖലയിലും നിക്ഷേപമുണ്ട്.

2. ആറ് മൊബൈല്‍ ഫോണുകളും രണ്ട് ലാപ് ടോപ്പുകളും പിടിച്ചെടുത്തു. രണ്ട് മൊബൈലുകള്‍ തുറന്ന് വാട്ട്സ് ആപ്പ് പരിശോധിച്ചു.

3. ഡിപ്ളോമാറ്റിക് ബാഗിനെ പറ്റി ഒന്നാം പ്രതി സരിത്ത്, കോണ്‍സുലേറ്റ് അധികൃതര്‍ എന്നിവരുമായി നടത്തിയ ചാറ്റിന്റെ വിവരങ്ങള്‍ ലഭിച്ചു. നീക്കിയ ചാറ്റുകള്‍ ഡിജിറ്റല്‍ ഫോറന്‍സിക് അനാലിസിസിലൂടെ വീണ്ടെടുക്കാന്‍ സി ഡാക്കിന് കൈമാറാന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

4. ഇ-മെയില്‍ വിവരങ്ങളും ഫേസ്ബുക്ക്, ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങളും സ്വപ്ന കൈമാറി. ഇവ പരിശോധിച്ച് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി വീണ്ടും ചോദ്യം ചെയ്യണം.

സന്ദീപ് നായര്‍

സ്വപ്നയും സന്ദീപും മറ്റു പ്രതികളും കേരളത്തില്‍ എവിടെയെല്ലാം ഗൂഢാലോചന നടത്തിയെന്നും എവിടെയെല്ലാം ബാഗുകള്‍ സ്വീകരിച്ചെന്നും വെളിപ്പെടുത്തി. തിരുവനന്തപുരത്ത് 11സ്ഥലങ്ങളിലാണ് 18 ന് തെളിവെടുത്തത്. പ്രതികളുടെ ചിത്രങ്ങളുണ്ടെന്ന് സംശയിക്കുന്ന ഡിജിറ്റല്‍ വീഡിയോ റെക്കാര്‍ഡര്‍ കണ്ടെടുത്തു. സോഷ്യല്‍ മീഡിയ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. എറണാകുളത്ത് സ്വപ്നയ്ക്കൊപ്പം ഒളിവില്‍ കഴിഞ്ഞ സ്ഥലം വെളിപ്പെടുത്തി. ഇവിടെ നാലിടങ്ങളിലായി 20ന് തെളിവെടുത്തു. ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു.

കെ.ടി. റമീസ്

ലോക്ക് ഡൗണില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ദുർബലമായതിനാല്‍ പരമാവധി തവണകളിലായി വന്‍തോതില്‍ സ്വര്‍ണം കടത്താന്‍ റമീസ് നിർബന്ധിച്ചു. റമീസ് എപ്പോഴും ഒരു സംഘത്തിനൊപ്പമായിരുന്നു. ഇയാളുടെ ആജ്ഞയ്ക്കനുസരിച്ചാണ് കാര്യങ്ങള്‍ നടന്നത്. ഇയാളെ എന്‍.ഐ.എയുടെ കേസില്‍ ഉൾപ്പെടുത്തും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top