Flash News

കോവിഡ്-19: കേരളത്തിലെ സ്ഥിതി അതീവ ഗുരുതരം, പൂര്‍ണ്ണമായും അടച്ചിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി

July 22, 2020 , ശ്രീജ

കൊറോണ വൈറസിന്റെ വ്യാപനം അനിയന്ത്രിതമായിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സ്ഥിതി തുടരുകയാണെങ്കില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

പൂര്‍ണ്ണമായും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ ആരോഗ്യ വിദഗ്ധരുമായി കൂടിയാലോചിക്കുന്നുണ്ടോ എന്ന പത്രലേഖകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രിയുടെ മറുപടി ഉണ്ടായത്. ‘നേരത്തെ നമ്മള്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നടത്തിയതാണ്, ഇപ്പോള്‍ അങ്ങനെ ചില അഭിപ്രായങ്ങള്‍ വരുന്നുണ്ട്, അത് ഗൗരവമായി പരിഗണിക്കേണ്ടതായി വരും, ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. പക്ഷെ അത് ഗൗരവമായി പരിഗണിക്കേണ്ടതായി വരുമെന്നാണ് തോന്നുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദിനം‌പ്രതി കോവിഡ്-19 രോഗികളുടെ എണ്ണം കുതിക്കുകയാണ്. രോഗികൾ കൂടുകയും രോഗമുക്തി കുറയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ദിനം പ്രതി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർധിക്കുകയാണ്. ഇതുവരെ 15032 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആയിരം കവിഞ്ഞിരിക്കുന്നു.1038 പേർക്ക് കൂടി ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഇത് വരെയുള്ളതിൽ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ബുധനാഴ്ച 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 57 പേരുടെ സമ്പര്‍ക്ക ഉറവിടം കണ്ടെത്താനായിട്ടില്ല.ഗുരുതരമായ സ്ഥിതിവിശേഷമാണ് സംസ്ഥാനത്ത് നിലവിലുള്ളത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top