ന്യൂഡല്‍ഹി: ഇന്ത്യയില്‍ 37,724 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ആകെ അണുബാധകളുടെ എണ്ണം 1,192,915 ആയി ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇത്രയധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 648 പേര് കൂടി മരിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെ എട്ട് മണിയോടെ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മരണസംഖ്യ 28,732 ആയി ഉയര്‍ന്നു. ഇത് നാലാം തവണയാണ് ഒരു ദിവസം മരണസംഖ്യ 600 ല്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കണക്കുകള്‍ പരിശോധിച്ചാല്‍, ജൂലൈ 19 ന് ശേഷം തുടര്‍ച്ചയായ നാലാം ദിവസമാണ് 24 മണിക്കൂറിനുള്ളില്‍ പുതിയ അണുബാധ കേസുകളുടെ എണ്ണം 35000ത്തിലധികമാകുന്നത്. 28,472 രോഗികളാണ് രാജ്യത്ത് ഒറ്റ ദിവസം കൊവിഡ് മുക്തരായത്. രാജ്യത്തെ രോഗമുക്തി നിരക്ക് 63 ശതമാനം ആയെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. 19 സംസ്ഥാനങ്ങളിളും കേന്ദ്രഭരണപ്രദേശങ്ങളിലും 63.13 ശതമാനം രോഗമുക്തി നിരക്കുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ സഹിതം പറഞ്ഞിരിക്കുന്നത്.
എന്നാൽ, രോഗമുക്തി നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിന്റെ പേരില്ല. 84.83 ശതമാനവുമായി രാജ്യതലസ്ഥാനമായ ഡല്‍ഹിയാണ് കൊവിഡ് മുക്തരായവരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. തൊട്ടുപിന്നില്‍ 84.31 ശതമാനവുമായി ലഡാക്ക് രണ്ടാം സ്ഥാനത്തും,തെലങ്കാന 78.37 ശതമാനവുമായി മൂന്നാം സ്ഥാനത്തുള്ളപ്പോള്‍ പ്രസ്തുത സംസ്ഥാനങ്ങളുടെ അടുത്ത് പോലും എത്താന്‍ കേരളത്തിന് ആയിട്ടില്ല.
കേരളത്തിന്റെ അയല്‍സംസ്ഥാനമായ തമിഴ്നാട് 70.12 ശതമാനവുമായി രോഗമുക്തി നേടുന്ന സംസ്ഥാനങ്ങള്‍ക്ക് ഇടയില്‍ പത്താം സ്ഥാനത്തുണ്ട്. പിന്നോക്ക സംസ്ഥാനമായ ബീഹാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ കേരളത്തിന്റെ പിന്നോട്ട് പോക്ക് വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകും. കൊട്ടിഘോഷിച്ച കേരള മോഡലിനേറ്റ തിരിച്ചടി പ്രതിപക്ഷം ഉയര്‍ത്തി കാട്ടും.
രോഗമുക്തരാകുന്ന രോഗികളുടെ എണ്ണം കേരളത്തില്‍ കുറവാണെന്ന വലിയ ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. സംസ്ഥാനത്തെ പല കൊവിഡ് കേന്ദ്രങ്ങളിലും ഇരുപത് ദിവസത്തിലേറെയാണ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതിനാല്‍ രോഗികള്‍ക്ക് കഴിയേണ്ടി വരുന്നത്. അതിന് പരിഹാരം കാണാനായി, പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി റാപ്പിഡ് ടെസ്റ്റ് നടത്താന്‍ ഇപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കൊറോണ വൈറസ്: തുടർച്ചയായ അഞ്ചാം ദിവസവും 24 മണിക്കൂറിനുള്ളിൽ 60,000ത്തില്‍ താഴെ പുതിയ കേസുകൾ
കൊറോണ വൈറസ്: ഒരു ദിവസം രേഖപ്പെടുത്തിയത് 69,652 കേസുകൾ; ആകെ കേസുകൾ 28 ലക്ഷം കവിഞ്ഞു
കൊറോണ വൈറസ്: പുതിയ കേസുകള്‍ ആദ്യമായി 18,000 കവിയുന്നു, തുടര്‍ച്ചയായ നാലാം ദിവസവും റെക്കോര്‍ഡ് വര്‍ദ്ധനവ്
കൊറോണ വൈറസ്: രാജ്യത്ത് ആകെ അണുബാധ കേസുകൾ പതിനേഴ് ലക്ഷം കടന്നു, 36000ത്തിലധികം മരണങ്ങൾ
കൊറോണ വൈറസ്: സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കൊറോണ വൈറസ്: സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, മുൻ ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് പുതിയ രോഗബാധിതരുടെ എണ്ണത്തിൽ കുറവ്
കൊറോണ വൈറസ്; വ്യാപനവും മരണവും വര്‍ദ്ധിക്കുന്നു, ഇന്ത്യയില്‍ ഒരൊറ്റ ദിവസം കൊണ്ട് 45720 പേര്‍ക്ക് രോഗം ബാധിച്ചു
ഡാളസ് കൗണ്ടിയില്‍ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്, 24 മണിക്കൂറിനുള്ളില്‍ 1085 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കൊറോണ വൈറസ്: കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ തത്ക്കാലം വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം, തിങ്കളാഴ്ച നിയമസഭാ സമ്മേളനം ഉണ്ടാകില്ല
കൊറോണ വൈറസ്: അമേരിക്കയില്‍ പുതിയ കേസുകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു
കൊറോണ വൈറസ്: ആകെ കേസുകളുടെ എണ്ണം 1.01 കോടി കവിയുന്നു, 97 ലക്ഷത്തിലധികം പേര് സുഖം പ്രാപിച്ചു
കോവിഡ്-19: ഇന്ത്യയില്‍ കോവിഡ്-19 കേസുകളുടെ എണ്ണം 24 മണിക്കൂറിനുള്ളില്‍ 12,000 കവിഞ്ഞു, മരണസംഖ്യ 12,237 ആയി
കൊറോണ വൈറസ്: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു, മരണനിരക്കും ഉയര്‍ന്നു
കൊറോണ വൈറസ്: ഒരു ദിവസം 1,133 പേർ മരിച്ചു, മരണസംഖ്യ 72,775 ആയി
കൊറോണ വൈറസ്: മൂന്ന് മാസത്തിന് ശേഷം ആദ്യമായി ഒരു ദിവസം 40,000 പുതിയ അണുബാധ കേസുകൾ റിപ്പോര്‍ട്ട് ചെയ്തു
കോവിഡ്-19 ഇന്ത്യയില്‍ പിടിമുറുക്കുന്നു, മരണപ്പെട്ടവര്‍ 9195, 24 മണിക്കൂറില്‍ മരണപ്പെട്ടത് 311 പേര്, ഡല്‍ഹിയില്‍ ഉന്നത തല യോഗം വിളിച്ച് അമിത് ഷാ
24 മണിക്കൂറിനുള്ളിൽ 54,736 പുതിയ കോവിഡ് -19 കേസുകൾ, ഇന്ത്യയില്‍ രോഗികള്‍ 17 ലക്ഷം കടന്നു, മരണസംഖ്യ 37,000 കടക്കുന്നു
കോവിഡ്-19: രാജ്യത്തെ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നു, 24 മണിക്കൂര്‍ കൊണ്ട് 15,968 പേര്‍ക്ക് രോഗം ബാധിച്ചു
രാജ്യത്ത് കൊവിഡ്-19 പടരുന്നു, 24 മണിക്കൂര്‍ കൊണ്ട് 14516 പേര്‍ക്ക് വൈറസ് പോസിറ്റീവ്, 375 പേര് മരണമടഞ്ഞു
കൊവിഡ്-19 അണുബാധ കേസുകള്‍ ഇന്ത്യയില്‍ 90,000 കടക്കുന്നു, അഞ്ച് നഗരങ്ങളിലായി 46,000 രോഗികള്‍
കൊറോണ വൈറസ്: ഇന്ത്യയില്‍ രോഗവിമുക്തരുടെ എണ്ണം പ്രതിദിന പുതിയ കേസുകളുടെ എണ്ണത്തേക്കാൾ കൂടുതലെന്ന് റിപ്പോര്‍ട്ട്
ദലിത് വിദ്യാര്‍ഥിക്ക് മദ്യം നല്കി റാഗിങ്ങ്, വൃക്ക തകരാറിലായി ഗുരുതരാവസ്ഥയില്‍, എട്ടു വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
ദീപയ്ക്കു വേണ്ടി തണല്‍ പെരുമ്പുഴ സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി
കോവിഡ്-19-നെ നിയന്ത്രിക്കാനാകാതെ ഇന്ത്യ, 24 മണിക്കൂറിനുള്ളില്‍ 9851 പേര്‍ക്ക് രോഗബാധ, ഇറ്റലിയേയും കടത്തിവെട്ടുമെന്ന് വിദഗ്ധര്‍
Leave a Reply