Flash News

വിതരണ ശൃംഖലകളില്‍ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇന്ത്യയോട് അമേരിക്ക

July 22, 2020 , ആന്‍സി

വാഷിംഗ്ടണ്‍: ആഭ്യന്തര വിതരണ ശൃംഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ടെലികമ്മ്യൂണിക്കേഷന്‍, മെഡിക്കല്‍ സപ്ലൈസ് എന്നിവയ്ക്കായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ബുധനാഴ്ച ഇന്ത്യയോട് ആവശ്യപ്പെട്ടു.

‘വിതരണ ശൃംഖലകള്‍ ചൈനയില്‍ നിന്ന് മാറ്റാനും ടെലികമ്മ്യൂണിക്കേഷന്‍, മെഡിക്കല്‍ സപ്ലൈസ് തുടങ്ങിയ മേഖലകളിലെ ചൈനീസ് കമ്പനികളിലുള്ള ആശ്രയം കുറയ്ക്കാനും ഇന്ത്യയ്ക്ക് അവസരമുണ്ടായിരുന്നു,’ ഓണ്‍ലൈനില്‍ നടക്കുന്ന യുഎസ് – ഇന്ത്യ ബിസിനസ് കൗണ്‍സിലിന്‍റെ ‘ഇന്ത്യ ഐഡിയാസ്’ ഉച്ചകോടിയില്‍ പോംപിയോ പറഞ്ഞു. അമേരിക്കയടക്കം ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളുടെ വിശ്വാസം നേടിയതിനാലാണ് ഇന്ത്യ ഇന്ന് ഈ സ്ഥാനത്ത് തുടരുന്നതെന്നും പോംപിയോ പറഞ്ഞു.

കൊറോണ വൈറസ് പാന്‍ഡെമിക്കിന് യുഎസ് ഭരണകൂടം ചൈനയെ കുറ്റപ്പെടുത്തുകയും ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ സുഗമമാക്കുകയും ചെയ്ത ചൈനീസ് കമ്പനിയായ ഹുവാവേ ടെക്നോളജീസ് ലിമിറ്റഡിനെ വിമര്‍ശിക്കുകയും ചെയ്തു.

ചൈനീസ് ചാരവൃത്തി ആരോപണങ്ങള്‍ക്കിടെ ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകള്‍ തമ്മിലുള്ള ബന്ധത്തിലുണ്ടായ നാടകീയമായ തകര്‍ച്ചയില്‍, അമേരിക്കയിലെ ഹ്യൂസ്റ്റണിലുള്ള ചൈനീസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ അമേരിക്ക ചൈനയോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം ലഡാക്കിലെ എല്‍ എ സിയില്‍ നടന്ന ചൈനയുമായുള്ള ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം വഷളായിരുന്നു.

ചൈനക്കാരാണ് സംഘട്ടനത്തിന് തുടക്കമിട്ടതെന്ന് പോംപിയോ ആരോപിച്ചു. പിഎല്‍എ (പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി) നടത്തിയ സമീപകാല ഏറ്റുമുട്ടലുകള്‍ സിസിപിയുടെ (ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി) അസ്വീകാര്യമായ പെരുമാറ്റത്തിന്‍റെ ഏറ്റവും പുതിയ ഉദാഹരണങ്ങള്‍ മാത്രമാണെന്ന് പോംപിയോ പറഞ്ഞു.

ജനപ്രിയ ടിക് ടോക്ക് വീഡിയോ ആപ്ലിക്കേഷന്‍ ഉള്‍പ്പടെ രാജ്യത്ത് അടുത്തിടെ ഡസന്‍ കണക്കിന് ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ച ഇന്ത്യ, 5 ജി നെറ്റ്‌വര്‍ക്കുകള്‍ക്കായുള്ള ട്രയലുകളില്‍ പങ്കെടുക്കാന്‍ ചൈനീസ് ടെലികോം കമ്പനി ഹുവാവേയെ അനുവദിച്ചെങ്കിലും ഇതുവരെ ഹുവാവേയെ വിളിച്ചിട്ടില്ല. ലോകത്തെ പ്രധാന ജനറിക് മരുന്ന് വിതരണക്കാരാണ് ഇന്ത്യ. ഏകദേശം 70 ശതമാനത്തോളം ചൈനീസ് അസംസ്കൃത വസ്തുക്കളാണ് മരുന്ന് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. എന്തുകൊണ്ട് ഇന്ത്യയില്‍ തന്നെ അസംസ്‌കൃത വസ്തുക്കള്‍ ഉല്പാദിപ്പിച്ചുകൂടാ എന്നാണ് അമേരിക്ക ചോദിക്കുന്നത്.

അമേരിക്കയിലെ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രൊഡക്‌ഷന്‍ പ്ലാന്‍റുകള്‍ നിര്‍മ്മിക്കാന്‍ എല്ലാ സാഹചര്യങ്ങളും ഒരുക്കാന്‍ ന്യൂഡല്‍ഹി തയ്യാറാണെന്ന് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരഞ്ജിത് സിംഗ് സന്ധു പറഞ്ഞു.

ചൈനയുമായുള്ള ഇന്ത്യയുടെ സൈനിക ഏറ്റുമുട്ടല്‍ അമേരിക്കയുമായും ജപ്പാന്‍ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളുമായും കൂടുതല്‍ സുരക്ഷാ ബന്ധം പുലര്‍ത്താന്‍ പ്രചോദനമായി. ചൈനയുമായുള്ള സംഘര്‍ഷം ഇന്ത്യ തങ്ങളുടെ സൈന്യത്തെ നവീകരിക്കാന്‍ പരമ്പരാഗത ആയുധ വിതരണക്കാരായ റഷ്യയെക്കാള്‍ കൂടുതല്‍ ഇപ്പോള്‍ അമേരിക്കയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.

ഇന്ത്യയുടെ സുരക്ഷയെ അമേരിക്ക ഇത്രയധികം ഇതിനു മുന്‍പ് പിന്തുണച്ചിട്ടില്ല. പക്ഷെ, ഇപ്പോള്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വിദേശനയത്തിലെ പ്രധാന പങ്കാളിയാണ് ഇന്ത്യ എന്ന് പോംപിയോ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top