ഷൈനി അബൂബേക്കറിനെ ഫോമ വനിതാ പ്രതിനിധിയായി നാമനിര്‍ദ്ദേശം ചെയ്തു

അറ്റ്‌ലാന്റ: അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ 2020- 22 വര്‍ഷത്തേക്കുള്ള നാഷണല്‍ കമ്മിറ്റിയിലെ വനിതാ പ്രതിനിധിയായി ഷൈനി അബുബേക്കറിനെ ഗ്രേറ്റര്‍ അറ്റ്‌ലാന്റ മലയാളി അസ്സോസിയേഷന്‍ നാമനിര്‍ദ്ദേശം ചെയ്തു.

ഗാമയുടെ സജീവ പ്രവര്‍ത്തകയായ ഷൈനി അസ്സോസിയേഷന്റെ കലാപരിപാടികളുടെ മുഖ്യ സംഘാടകയാണ്. 2018 ല്‍ ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്റെ നേതൃത്വത്തില്‍ നടന്ന റീജി.ണല്‍ കണ്‍വെന്‍ഷന്റെ കള്‍ച്ചറല്‍ കമ്മിറ്റിയുടെ നേതൃത്വം ഷൈനിയായിരുന്നു.

ഫോമയുടെ നാഷണല്‍ കമ്മിറ്റിയിലേക്ക് വനിതാ പ്രതിനിധി എന്ന രീതിയിലുള്ള ഷൈനി അബുബേക്കറിന്റെ കടന്നുവരവിന് ഫോമയുടെ എല്ലാ അംഗ സംഘടനകളുടേയും ഫോമാ പ്രതിനിധികളുടേയും പിന്തുണ ഉണ്ടാകണമെന്ന് ഗാമാ പ്രസിഡന്റും, ഫോമാ സൗത്ത് ഈസ്റ്റ് റീജിണല്‍ വൈസ് പ്രസിഡന്റുമായ തോമസ് ഈപ്പനും ഗാമയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും അഭ്.ര്‍ത്ഥിച്ചു.

കുടുംബ സമേതം അറ്റ്‌ലാന്റയില്‍ താമസമാക്കിയ ഷൈനി സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലായാണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവ് അബുബേക്കര്‍ സിദ്ദിഖ് മക്കള്‍ ഷഹസാദ്, സെയ്ഡണ്‍.

Print Friendly, PDF & Email

Leave a Comment