സൂറിച്ച്: ഗ്രീക്ക് താപസ്യ സ്വയംഭരണ റിപ്പബ്ലിക്കായ, റിപ്പബ്ലിക്ക് ഓഫ് മൗണ്ട് ആഥോസില്‍ ആയിരം വര്‍ഷത്തിലേറെയായി സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ല. എന്നു മാത്രമല്ല പെണ്‍പൂച്ചകള്‍ ഒഴികെ ജീവജാലങ്ങളിലെ പെണ്‍വിഭാഗത്തിനൊന്നും ഇവിടേക്ക് പ്രവേശനമില്ല എന്നതാണ്.
335.63 സ്ക്വയര്‍ കിലോ മീറ്റര്‍ വലിപ്പമുള്ള ഈ ഗ്രീക്ക് സ്വയംഭരണ സന്യാസ റിപ്പബ്ലിക് കോണ്‍സ്റ്റാന്റിനോപ്പിള്‍ എക്യൂമെനിക്കല്‍ പാത്രിയാര്‍ക്കീസിനു കീഴിലുള്ള സന്യാസ ശ്രേഷ്ഠന്മാരാണ് ഇവിടം ഭരിക്കുന്നത്. കര്‍ശനമായ ചിട്ടകളോടെയുള്ള ഓര്‍ത്തഡോക്സ് സന്യാസിമാരാണ് ഇവിടുത്തെ നിവാസികള്‍. കുത്തനെയുള്ള മലഞ്ചെരുവിലായി 20 ആശ്രമങ്ങള്‍ തൂങ്ങിക്കിടക്കുന്നതുപോലെയാണ് സ്ഥിതി ചെയ്യുന്നത്.
1045 ലാണ് സ്ത്രീകള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള നിയമം നിലവില്‍ വന്നത് .ഇതനുസരിച്ച് സ്ത്രീകളുമായി വരുന്ന കപ്പലുകള്‍ക്ക് 500 മീറ്റര്‍ അകലെ മാത്രമേ നങ്കൂരമിടാന്‍ അനുവാദമുള്ളൂ . സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കാനുള്ള കാരണമായി പറയുന്നത് സൈപ്രസിലേക്കുള്ള സന്യാസിമാരുടെ യാത്രാമധ്യേ അവര്‍ ആഥോസ് ദീപില്‍ എത്തുകയും സന്യാസി ശ്രേഷ്ഠന്മാര്ക്ക് ഈ സ്ഥലം ഏറെ ഇഷ്ടമാവുകയും കന്യാമറിയത്തിനായി ഈ സ്ഥലം സമര്‍പ്പിക്കുകയും ചെയ്തുവെന്നാണ്.
പെണ് ജീവജാലങ്ങളില്‍, പെണ് പൂച്ചകള്‍ക്ക് മാത്രമാണ് ഈ രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി ഉള്ളത്. അതിനു തക്കതായ കാരണവും ഉണ്ട് രാജ്യത്തെ പാമ്പുകളുടെയും എലികളുടെയും ശല്യം ഒഴിവാക്കാന്‍ വേണ്ടി മാത്രമാണിത്. മറ്റു മതക്കാര്‍ക്കും ദ്വീപില്‍ പ്രവേശനമില്ല. ഒരു ദിവസം പത്ത് പുരുഷന്മാരെ മാത്രമേ ഇവിടം സന്ദര്‍ശിക്കുവാന്‍ അനുവദിക്കൂ. അതും പ്രത്യേക എന്‍ട്രി പാസ്സോടു കൂടി മാത്രം.
സമുദ്ര നിരപ്പില്‍ നിന്നും 2000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മൗണ്ട് ഹോളി ആഥോസില്‍ സന്ദര്‍ശകര്‍ക്ക് താമസം സൗജന്യമാണ്. പക്ഷെ പുലര്‍ച്ചെ 4നു പ്രഭാത പ്രാര്‍ഥനക്കായി എഴുന്നേല്‍ക്കണം. ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കരുത് തുടങ്ങിയ നിബന്ധനകള്‍ പാലിക്കണം. മൂന്നു ദിവസത്തില്‍ കൂടുതല്‍ സന്ദര്‍ശകര്‍ക്ക് ഇവിടെ തങ്ങാന്‍ അനുമതിയില്ല .
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply