Flash News

കോവിഡ്-19: ജാഗ്രതയോടെ സംസ്ഥാനം, കാക്കനാട്ടെ കോണ്‍‌വെന്റിലെ 30 കന്യാസ്ത്രീകള്‍ക്ക് രോഗം സ്ഥിരീകരിച്ചു, എല്ലാവരും മറ്റൊരു കന്യാസ്ത്രീയുടെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്നവര്‍

July 23, 2020

കൊച്ചി: സംസ്ഥാനത്ത് സമ്പര്‍ക്കങ്ങളിലൂടെ കോവിഡ്-19 വ്യാപനം വര്‍ദ്ധിക്കുന്നു. കാക്കനാട് കരുണാലയ കോണ്‍‌വെന്റില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ട സിസ്റ്റര്‍ ക്ലെയറിന്റെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന 30 കന്യാസ്ത്രീകള്‍ക്ക് കോവിഡ് പോസിറ്റീവ് ആയതായി കണ്ടെത്തി. അവര്‍ക്ക് കോണ്‍‌വെന്റില്‍ തന്നെ ചികിത്സയൊരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കോണ്‍വെന്റിലെ ഒരു നില ഫസ്റ്റ് ലൈന്‍ ട്രീന്റ്‌മെന്റ് സെന്ററാക്കി. വൃദ്ധ സദനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇതേ കോണ്‍‌വെന്റിലെ സിസ്റ്റര്‍ ക്ലെയര്‍ കോവിഡ് ബാധയേറ്റ് മരിച്ചത്. അവരുമായുള്ള സമ്പര്‍ക്കപ്പട്ടികയിലുള്ള സിസ്റ്റര്‍മാരാണ് ഇപ്പോള്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം ഇവിടെ മൂന്ന് കന്യാസ്ത്രീകള്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇപ്പോള്‍ ഈ കോണ്‍വെന്റിലെ 33 പേര്‍ കൊവിഡ് ചികിത്സയിലായി.

ഈ പ്രത്യേക സാഹചര്യത്തില്‍ കന്യാസ്ത്രീകള്‍ക്ക് കോണ്‍വെന്റിലെ ഒരു നില ട്രീറ്റ്മെന്റ് സെന്ററാക്കിയത്. ഇവിടെ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തും. അതുപോലെ തന്നെ ഒരു ആംബുലന്‍സും ഇവിടെ തയ്യാറാക്കി നിര്‍ത്തും. ഏതെങ്കിലും ഘട്ടത്തില്‍ കന്യാസ്ത്രീകള്‍ ആര്‍ക്കെങ്കിലും രോഗം മൂര്‍ച്ഛിച്ചാല്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് ഉടനടി മാറ്റുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ ഇത്തരത്തില്‍ ഒരു ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതോടൊപ്പം തന്നെ ജില്ലയിലെ മുഴുവന്‍ വൃദ്ധസദനങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാരണം പ്രായമായ ആളുകള്‍ക്ക് ഇത്തരത്തില്‍ കൊവിഡ് ബാധ വന്നാല്‍ വലിയ പ്രയാസമുണ്ടാകും എന്നതുകൊണ്ടാണിത്. എന്തായാലും അതീവ ഗുരുതരമായ സ്ഥിതിയാണിപ്പോള്‍ ഈ കോണ്‍വെന്റിനെ സംബന്ധിച്ച് ഉള്ളത്. അതോടൊപ്പം തന്നെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സഭാ നേതൃത്വത്തെ ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. മഠത്തില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യരുത്. പ്രത്യേകിച്ചും ഈ പ്രൊവിന്‍സിലെ കൂടുതല്‍ മഠങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം. ഈ മഠങ്ങളുടെ അനുബന്ധ ശാഖകളിലും നിരീക്ഷണം കര്‍ശനമാക്കണം. അവരും ജാഗ്രത പുലര്‍ത്തണമെന്നുമുള്ള നിര്‍ദേശം ജില്ലാ ഭരണകൂടം നല്‍കിയിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top