Flash News

കൊറോണ വൈറസ്; വ്യാപനവും മരണവും വര്‍ദ്ധിക്കുന്നു, ഇന്ത്യയില്‍ ഒരൊറ്റ ദിവസം കൊണ്ട് 45720 പേര്‍ക്ക് രോഗം ബാധിച്ചു

July 23, 2020 , ആന്‍സി

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ വ്യാപനവും രോഗികളുടെ മരണവും അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് ഒറ്റ ദിവസം കൊണ്ട് 45,720 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1129 മരണവും ഉണ്ടായിട്ടുണ്ട്. ഇതോടെ രാജ്യത്തെ കൊറോണ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 12 ലക്ഷം കടന്ന് 12,38,635 ആയി. ഒരു ദിവസത്തിനിടെ ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇന്ത്യയില്‍ ആദ്യമായിട്ടാണ്. ആകെ കൊവിഡ് മരണങ്ങള്‍ 29,861 ഉം ആയി.

4.26 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 7.82 ലക്ഷം പേര്‍ക്ക് രോഗം ഭേദമായി. ഒറ്റദിവസത്തിനിടെ 1129 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. യുഎസിലും ബ്രസീലിലും ഇപ്പോള്‍ ഇതേ നിരക്കിലാണ് ദിനംപ്രതിയുള്ള കൊവിഡ് മരണങ്ങള്‍.

മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3.37 ലക്ഷമായി. 12,556 പേര്‍ മരിക്കുകയും ചെയ്തു. 1.26 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഡല്‍ഹിയില്‍ മരണം 3719 ആയി. 51,399 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 2224 പേരും മരിച്ചു.

1.86 ലക്ഷം പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇതുവരെ രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുള്ളത്. 3144 പേര്‍ തമിഴ്‌നാട്ടില്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ 1263ഉം പശ്ചിമബംഗാളില്‍ 1221ഉം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 75,833 കൊവിഡ് ബാധിതരുള്ള കര്‍ണാടകയില്‍ 1519 പേരാണ് മരിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top