Flash News

151.9 പൗണ്ട് തൂക്കമുള്ള മത്സ്യം വലയില്‍ കുടുങ്ങി, ലോക റിക്കാര്‍ഡ്

July 24, 2020 , പി.പി. ചെറിയാന്‍

ഒക്‌ലഹോമ: ഒക്‌ലഹോമ കീസ്റ്റോണ്‍ തടാകത്തില്‍ നിന്ന് 151.9 പൗണ്ട് തൂക്കവും 6 നീളവുമുള്ള പാഡില്‍ ഫിഷ് ഇനത്തില്‍ പെട്ട
മത്സ്യം തന്റെ വലയില്‍ കുടുങ്ങിയപ്പോള്‍ കോറി വാട്ടേഴ്സിന് വിശ്വസിക്കാനായില്ല. സംസ്ഥാന റിക്കാര്‍ഡ് തകര്‍ത്ത മത്സ്യമാണ് താന്‍ പിടിച്ചതെന്നറിഞ്ഞ കോറി ഒക്‌ലഹോമ വൈല്‍ഡ് ലൈഫ് കണ്‍സര്‍‌വേഷന്‍ നോര്‍ത്ത് ഈസ്റ്റ് ഫിഷറീസ് സ്റ്റാഫിനെ വിവരമറിയിച്ചു.

അവര്‍ സ്ഥലത്തെത്തി മത്സ്യത്തിന്‍റെ തൂക്കവും നീളവും അളതിനു ശേഷം റിക്കാര്‍ഡുകള്‍ പരിശോധിച്ചപ്പോഴാണ് പിടികൂടിയ പാഡില്‍ ഫിഷ് പുതിയ ലോക റിക്കാര്‍ഡ് സൃഷ്ടിച്ചതായി മനസ്സിലായത്. സംസ്ഥാന റിക്കാര്‍ഡും ഭേദിച്ചിരുന്നു.
ഇതിനു മുമ്പത്തെ റിക്കാര്‍ഡ്, ഈ തടാകത്തില്‍ നിന്നു തന്നെ പിടികൂടിയ 146 പൗണ്ടും 11 ഔണ്‍സുമുള്ള പാഡില്‍ ഫിഷായിരുന്നു.

1997 ജനുവരി നാലിന് കീസ്റ്റോണ്‍ ലെയ്ക്ക് സാള്‍ട്ട് ക്രീക്ക് ഏരിയയില്‍ നിന്നും പിടികൂടിയ പുതിയ റെക്കോര്‍ഡ് ലഭിച്ച പാഡില്‍ ഫിഷിന് അന്ന് 2 വര്‍ഷത്തെ വളര്‍ച്ചയും ഏഴ് പൗണ്ട് തൂക്കവും രണ്ടടി നീളവുമായിരുന്നുവെന്ന് ഒക്‌ലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഗവേഷകര്‍ പറഞ്ഞു. അന്ന് അടയാളപ്പെടുത്തി വിട്ടയച്ച ഈ മത്സ്യത്തെ ഗാര്‍മില്‍ ലൈവ് സ്കോകോപ് സോനാര്‍ ഉപയോഗിച്ചാണ് തിരിച്ചറിഞ്ഞതെന്നും ഇവര്‍ പറഞ്ഞു.

ഇത്തവണയും വീണ്ടും അടയാളപ്പെടുത്തലിനു ശേഷം മത്സ്യത്തെ തടാകത്തിലേക്ക് വിട്ടയക്കുകയായിരുന്നു.

കോറി വാട്ടേഴ്സിനോടൊപ്പം മകന്‍ സ്റ്റെറ്റ്സണും ഈ അപൂര്‍വ്വ മത്സ്യബന്ധനത്തിന് സാക്ഷ്യം വഹിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top