സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ ഐ എ കസ്റ്റഡിയിലെടുത്ത സ്വപ്ന സുരേഷിന്റെ കോടികളുടെ സമ്പാദ്യം. വിവിധ ബാങ്കുകളില്‍ എന്‍ ഐ എ നടത്തിയ പരിശോധനയിലാണ് സ്വപ്ന വമ്പിച്ച സ്വത്തിന്റെ ഉടമയാണെന്ന് കണ്ടെത്തിയത്. പ്രതികളെ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എന്‍ഐഎ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറുകള്‍ പരിശോധനയിലാണ് വലിയ തോതിലുള്ള സമ്പത്ത് അവര്‍ക്കുണ്ടെന്ന് കണ്ടെത്തിയതായി എന്‍ഐഎ കോടതിയെ അറിയിച്ചു. തിരുവനന്തപുരത്ത് രണ്ട് ബാങ്കുകളുടെ ലോക്കറുകളിലായി ഒരു കോടി അഞ്ച് ലക്ഷം രൂപ സൂക്ഷിച്ചിട്ടുണ്ട്. 64 ലക്ഷം രൂപ തിരുവനന്തപുരത്തെ എസ്ബിഐയുടെ ലോക്കറിലും 36.5 ലക്ഷം രൂപ ഫെഡറല്‍ ബാങ്കിന്റെ ലോക്കറിലുമാണുള്ളത്. മാത്രമല്ല, ഈ 64 ലക്ഷം രൂപ സൂക്ഷിച്ച ബാങ്കിന്റെ ലോക്കറില്‍ തന്നെയാണ് 988 ഗ്രാം സ്വര്ണവുമുണ്ടായിരുന്നത്. ഓള്‍ഡ് ഓര്‍ണമെന്റ്സ് എന്നാണ് ഇതില്‍ പറയുന്നത്. ഈ സ്വര്‍ണ്ണം വിവാഹക്കാലത്ത് കിട്ടിയതാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്.
മറ്റു സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച ബാങ്ക് ഡെപ്പോസിറ്റുകളേതടക്കമുള്ള രേഖകള്‍ വിശദമായി എന്‍ഐഎ പരിശോധിക്കുന്നുണ്ട്. പല ബാങ്കുകളിലായി രണ്ട് ലക്ഷം, എട്ട് ലക്ഷം എന്നിങ്ങനെയും തുകകള്‍ കണ്ടെത്തി. വലിയ തോതിലുള്ള സമ്പത്ത് സ്വപ്ന സുരേഷ് സമ്പാദിച്ചതായാണ് വ്യക്തമാകുന്നത്. ഫെബ്രുവരിയില്‍ മാത്രം ഇവര്‍ എസ്ബിഐ അക്കൗണ്ടില്‍ വലിയ തോതില്‍ പണം നിക്ഷേപിച്ചു. കള്ളക്കടത്തിലൂടെയാണോ ഇത്ര വലിയ സമ്പത്ത് ഉണ്ടാക്കിയതെന്ന് അന്വേഷിക്കണം. അതിനാല്‍ ഈ ഘട്ടത്തില്‍ സ്വപ്ന സുരേഷിന് ജാമ്യം നല്‍കരുതെന്ന് എന്‍ഐഎ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ജാമ്യം അനുവദിച്ചാല്‍ അവര്‍ തെളിവുകള്‍ നശിപ്പിക്കും.
അതേസമയം ഒരു കിലോയോളം വരുന്ന സ്വര്‍ണം ദുബായ് ഷെയ്ഖ് സ്വപ്നയ്ക്ക് വിവാഹസമയത്ത് നല്‍കിയതാണെന്നാണ് സ്വപ്നയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചിരിക്കുന്നത്. സ്വപ്നയുടെ പിതാവ് അവിടെ ഉയര്‍ന്ന തസ്തികയിലായിരുന്നു. ആ ബന്ധം വെച്ചാണ് സ്വര്‍ണം നല്‍കിയതെന്നും അഭിഭാഷകന് വിശദീകരിച്ചിട്ടുണ്ട്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply