Flash News
ഫൊക്കാന ഫെഡറൽ രജിസ്ട്രേഷന് പുറമെയുള്ള സംസ്ഥാന രജിസ്ടേഷൻ പുതിയ കീഴ്‌വഴക്കമല്ല : പ്രസിഡന്റ് മാധവൻ ബി നായർ   ****    വാഗ്ദാനപ്രകാരം അയോദ്ധ്യയിലെ രാമ ക്ഷേത്രത്തിന് ശിവസേന ഒരു കോടി രൂപ സംഭാവന ചെയ്തു   ****    കൊറോണ വൈറസ് ബാധയേറ്റ് മരിക്കുന്ന എല്ലാവരേയും കൊവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് സര്‍ക്കാര്‍   ****    ഫ്ലോറിഡയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സ് മെറിന്‍ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കുകയില്ല, സംസ്ക്കാരം ടാമ്പയില്‍ നടത്തും   ****    കോവിഡ്-19: ആരോഗ്യപരിപാലന രംഗത്ത് മാറ്റങ്ങള്‍ വരുത്തി സംസ്ഥാന സര്‍ക്കാര്‍, 102 പ്രൈമറി ഹെല്‍ത്ത് സെന്ററുകളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നു   ****   

സുശാന്ത് സിംഗ് രജ്‌പുത്ത് വളരെയധികം അപമാനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്ന് കങ്കണ റണൗത്ത്

July 24, 2020 , തസ്‌നീം

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണത്തെത്തുടര്‍ന്ന് സ്വജനപക്ഷപാതം എന്ന വിഷയം നിരന്തരം ഉന്നയിക്കുകയും ബോളിവുഡിലെ സിനിമാ മാഫിയകളെ ആക്രമിക്കുകയും ചെയ്തുവരുന്ന നടി കങ്കണ റണൗത്ത് പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. അന്തരിച്ച നടന്‍ ചലച്ചിത്രമേഖലയില്‍ ‘വളരെയധികം അപമാനത്തിന്’ വിധേയനായിരുന്നുവെന്ന് സുശാന്തിന്‍റെ മുന്‍ കാമുകി അങ്കിത ലോഖാന്‍‌ഡേ തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. സുശാന്തിന്‍റെ പ്രൊഫഷണല്‍ ഒറ്റപ്പെടലിനും തുടര്‍ന്നുള്ള മാനസികാവസ്ഥയ്ക്കും കാരണമായി എന്നാണ് കങ്കണ ആരോപിക്കുന്നത്.

സുശാന്തിന്‍റെ സെന്‍സിറ്റീവ് സ്വഭാവത്തെക്കുറിച്ച് സംസാരിച്ച കങ്കണ പറഞ്ഞത്, സുശാന്ത് അത്ര തൊലിക്കട്ടിയുള്ള ആളല്ലെന്നാണ് അങ്കിത തന്നോട് പറഞ്ഞതെന്നാണ്. മാധ്യമങ്ങളുടെ നെഗെറ്റിവ്‌നസും പ്രൊഫഷണല്‍ ഒറ്റപ്പെടലും സുശാന്തിനെ ബാധിച്ചു. ടെലിവിഷനില്‍ നിന്ന് സിനിമകളിലേക്ക് മാറിയതിനുശേഷവും സുശാന്തിനെ അത് പിന്തുടര്‍ന്നിരുന്നതായി അങ്കിത പറഞ്ഞു. ‘മോശം പിആര്‍, സംഘര്‍ഷം, പൊതു അപമാനം, അദ്ദേഹത്തിന് അത് സഹിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു ആ അവഗണന,’ കങ്കണ പറഞ്ഞു.

ജൂണ്‍ 14 നാണ് സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്തത്. ആറുമാസമായി താരത്തിന് വിഷാദരോഗം ബാധിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മരണ ശേഷം മുംബൈയിലെ ബാന്ദ്രയിലെ വസതിയില്‍ മുംബൈ പോലീസ് വിഷാദരോഗ മരുന്നുകള്‍ കണ്ടെത്തിയിരുന്നു. ബോളിവുഡ് പശ്ചാത്തലമുള്ള, ഇതിനകം ആധിപത്യം സ്ഥാപിച്ചിട്ടുള്ള അഭിനേതാക്കളുടെ താത്പര്യം വളര്‍ത്തുന്നതിനായി ‘പുറത്തു നിന്നുള്ള’ അഭിനേതാക്കളെ മാറ്റിനിര്‍ത്തുന്നുവെന്ന് ബോളിവുഡില്‍ സംസാരവുമുണ്ട്. മുകേഷ് ഛബ്രയുടെ ‘ദില്‍ ബേചാര’ എന്ന ചിത്രത്തിലാണ് സുശാന്ത് അവസാനമായി അഭിനയിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top