Flash News

അമേരിക്കന്‍ കോണ്‍സുലേറ്റ് അടച്ചു പൂട്ടാന്‍ ചൈന; സ്ഥിതിഗതികള്‍ ആശങ്കാജനകം

July 24, 2020 , അജു വാരിക്കാട്

ഹ്യൂസ്റ്റണ്‍: 1979ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഹ്യൂസ്റ്റണിലെ മോണ്‍ട്രോസില്‍ സ്ഥിതി ചെയ്യുന്ന ചൈനീസ് കോണ്‍സുലേറ്റ് ഔദ്യോഗികമായി അടച്ചുപൂട്ടാന്‍ നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചതായി ചൈനീസ് വൃത്തങ്ങള്‍ അറിയിച്ചു.

അമേരിക്കന്‍ ബൗദ്ധിക സ്വത്തും അമേരിക്കക്കാരുടെ സ്വകാര്യ വിവരങ്ങളും സംരക്ഷിക്കുന്നതില്‍ ചൈനീസ് കോണ്‍സുലേറ്റ് ഒരു ഭീക്ഷണി ആയതിനാലാണ് അടച്ചു പൂട്ടാന്‍ ഉത്തരവിട്ടതെന്ന് യുഎസ് ഒരു ഹ്രസ്വ പ്രസ്താവനയില്‍ പറഞ്ഞു.

ചൈന അമേരിക്കയോട് ഈ ‘തെറ്റായ തീരുമാനം’ പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും, നിലവിലെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും യു.എസ് ഏകപക്ഷിയമായി സൃഷ്ടിച്ചതാണെു ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു.

ഇന്ന് വെള്ളിയാഴ്ച രാവിലെ തന്നെ സാധനങ്ങള്‍ മാറ്റുന്നതിന്‍റെ ഭാഗമായി ഹരോള്‍ഡ് സ്ട്രീറ്റിലെ കോണ്‍സുലേറ്റ് കെട്ടിടത്തിന് പുറത്ത് ഒരു വലിയ 18 വീലര്‍ ട്രക് കണ്ടിരുന്നു. അതോടൊപ്പം അവിടെ പ്രതിഷേധത്തിന്‍റെ ബാനറുകളുമായി മുപ്പതോളം പേര്‍ മുദ്രാവാക്യങ്ങളുമായി നില്‍ക്കുന്നു.

ഹ്യൂസ്റ്റണ്‍ കോണ്‍സുലേറ്റ് അടച്ചുപൂട്ടിച്ചതിനു മറുപടിയായി ചൈനയുടെ തെക്കുപടിഞ്ഞാറന്‍ നഗരമായ ചെങ്ഡുവില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ കോണ്‍സുലേറ്റ് അടച്ചു പൂട്ടാന്‍ ചൈന ഉത്തരവിട്ടു.

ചെങ്ഡുവിലെ യു.എസ് കോണ്‍സുലേറ്റ് ജനറലിന്‍റെ സ്ഥാപനത്തിനും പ്രവര്‍ത്തനത്തിനും അനുമതി പിന്‍വലിക്കാന്‍ ചൈന തീരുമാനിച്ചിട്ടുണ്ടെന്നും, എല്ലാ വ്യാപാര പ്രവര്‍ത്തനങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.

വ്യാപാര ബന്ധങ്ങളിലും, കൊറോണവൈറസ് പകര്‍ച്ചവ്യാധി കൈകാര്യം ചെയ്യുന്നതിലും, സാങ്കേതിക വിദ്യയിലും, ചാരവൃത്തി ആരോപണങ്ങളും, ഹോങ് കോംഗ് വിഷയവും, ചൈനീസ് മുസ്ലിങ്ങള്‍ക്കെതിരായ അതിക്രമങ്ങളും തുടങ്ങിയ നിരവധി വിഷയങ്ങളില്‍ ചൈനീസ് – യു.എസ് ബന്ധം ഇപ്പോള്‍ കൂടുതല്‍ രൂക്ഷമായിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top