- Malayalam Daily News - https://www.malayalamdailynews.com -

ഉഷ്ണമേഖലാ ന്യൂനമര്‍ദ്ദം ‘ഹന്നാ’ എത്തുന്നു, ശക്തമായ കാറ്റും മഴയും തെക്കന്‍ ടെക്സാസില്‍

ഹ്യൂസ്റ്റണ്‍: ട്രോപ്പിക്കല്‍ സ്ടോം ‘ഹന്നാ’ തെക്ക് കിഴക്കന്‍ ടെക്സാസില്‍ 30 മൈലില്‍ അധികം വേഗത്തില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

ശനിയാഴ്ച കോര്‍പ്പസ് ക്രിസ്റ്റിക്ക് തെക്ക് മാറി ലാന്‍ഡ്ഫാള്‍ ഉണ്ടാവുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. അവസാനം ലഭിച്ച അപ്ഡേറ്റുകള്‍ പ്രകാരം ‘ഹന്ന’ യുടെ ട്രാക്ക് കൂടുതല്‍ തെക്കോട്ട് മാറിയിട്ടുണ്ട്. അതിനാല്‍ തന്നെ ഹ്യുസ്റ്റണ്‍ പ്രദേശങ്ങളില്‍ പ്രതീക്ഷിച്ചിരുന്ന വലിയ ആഘാതം ഒഴിഞ്ഞുമാറിയെന്ന് കാലാവസ്ഥാ കേന്ദ്രം.

ശനിയാഴ്ച കരയ്ക്കടിക്കുന്ന ന്യുനമര്‍ദ്ദം ശക്തമായ മഴയും ശക്തമായ കാറ്റും തെക്കന്‍ ടെക്സാസ് മുഴുവനും കൊണ്ടുവരുന്നു. ചുഴലിക്കാറ്റിനും സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ വാരാന്ത്യത്തിലും അടുത്ത ആഴ്ച തുടക്കത്തിലും വ്യാപകമായ മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൃഷ്ടി പ്രദേശങ്ങളില്‍ 3 മുതല്‍ 6 ഇഞ്ച് വരെ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ചില താഴ്ന്ന ഇടങ്ങളില്‍ വെള്ളപ്പൊക്കത്തിനു സാധ്യതയുള്ളതിനാല്‍ വഴിയാത്രക്കാര്‍ അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണം എന്ന് കോര്‍പസ് ക്രിസ്റ്റി അധികൃതര്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]