24 ദശലക്ഷം അമേരിക്കക്കാര്‍ കുടിയൊഴിപ്പിക്കല്‍ ഭീക്ഷണിയില്‍, രാജ്യം വര്‍ദ്ധിച്ച സാമ്പത്തിക അസമത്വത്തിലേക്ക്

വാഷിംഗ്ടണ്‍: കൊറോണാ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തുടനീളമുള്ള നിരവധി ആളുകളുടെ തൊഴില്‍ നഷപ്പെട്ട സാഹചര്യത്തില്‍, ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അധിക തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ നിര്‍ത്തുന്നു. ആനുകൂല്യങ്ങള്‍ നിര്‍ത്തുമ്പോള്‍ 24 ദശലക്ഷം അമേരിക്കക്കാര്‍ അടുത്ത മാസം വാടകയോ ഭവന വായ്പാ തിരിച്ചടവോ കൊടുക്കാനാവുമോ എന്ന് ഭയപ്പെടുന്നു. വാടക കൊടുക്കാതായാല്‍ കുടിയൊഴിപ്പിക്കല്‍ ഭീക്ഷണി നേരിടേണ്ടി വരുന്നവരില്‍ കൂടുതലും കറുത്ത വര്‍ഗ്ഗക്കാരും ഹിസ്പാനിക് വംശജരും ആണെന്ന് യു.എസ്. സെന്‍സസ് ബ്യൂറോ സര്‍വേ പറയുന്നു.

കോണ്‍ഗ്രസില്‍ ഒരു പുതിയ ഉത്തേജന പാക്കേജിനെ പറ്റി ഇപ്പോഴും ചര്‍ച്ചകള്‍ പുരോഗമിക്കവേ, ഒരു ഒഴിപ്പിക്കല്‍ പ്രതിസന്ധി ഏതാണ്ട് മുന്നിലെത്തിയെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുുന്നു.

‘ഞങ്ങള്‍ ഒരു വലിയ മലമുകളില്‍ നിന്ന് താഴേക്ക് വീഴാന്‍ പോകുന്നു, കുടിയൊഴിപ്പിക്കലില്‍ ഒരു വലിയ സ്പൈക്ക് കാണാന്‍ പോകുന്നു,’ അര്‍ബന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹൗസിംഗ് ഫിനാന്‍സ് പോളിസി വൈസ് പ്രസിഡന്റ് അലാനാ മക്കാര്‍ഗോ പറഞ്ഞു.

യു.എസ്. സെന്‍സസ് ബ്യൂറോയുടെ കുടുംബ പള്‍സ് സര്‍വേ കണക്കുകള്‍ പ്രകാരം ജൂലൈയില്‍, ബ്ലാക്ക് റെന്‍റേഴ്സിന്‍റെ ഏകദേശം 28% കഴിഞ്ഞ മാസത്തെ വാടക അടച്ചിട്ടില്ല. 46% അവര്‍ അടുത്ത മാസത്തെ വാടക നല്‍കാന്‍ കഴിയുമോയെന്ന ആശങ്ക അറിയിച്ചു. ഹിസ്പാനിക് വാടകക്കാര്‍ സമാനമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. 22% കഴിഞ്ഞ മാസത്തെ വാടക നഷ്ടപ്പെട്ടെന്നും 46% അടുത്ത മാസം വാടക നല്‍കാന്‍ കഴിയില്ലെന്നും ആശങ്ക പറഞ്ഞു. ഈ കണക്കുകള്‍ വെള്ളക്കാരായ വാടകക്കാരുടെ റിപ്പോര്‍ട്ടിനു ഏതാണ്ട് ഇരട്ടിയാണ്. വെള്ളക്കാരില്‍ ഏകദേശം 13% ആളുകള്‍ക്ക് കഴിഞ്ഞ മാസം വാടക നല്‍കാന്‍ കഴിഞ്ഞില്ല 23% അടുത്ത മാസത്തെ വാടകക്ക് പണം ഇല്ല എന്ന് പറഞ്ഞു.

ശക്തമായ സാമ്പത്തിക സമയത്തു ഭവനച്ചെലവുകള്‍ വരുമാനത്തിന്‍റെ 30-50 ശതമാനമോ അതിലധികമോ ചെലവഴിച്ച ആളുകള്‍ ഇപ്പോള്‍ പ്രതിസന്ധിയുടെ വക്കിലാണ്.

ഫെഡറല്‍ പിന്തുണയുള്ള മോര്‍ട്ട്ഗേജുകള്‍ ഉള്ള ഭവനങ്ങളില്‍ താമസിക്കുന്ന വാടകക്കാര്‍ക്ക് നല്‍കുന്ന ഒരു കുടിയൊഴിപ്പിക്കല്‍ മൊറട്ടോറിയത്തിന്‍റെ കാലാവധി വെള്ളിയാഴ്ച തീരുന്നു. പാന്‍ഡെമിക് തൊഴിലില്ലായ്മ സഹായത്തില്‍ ആഴ്ചയില്‍ അധികമായി നല്‍കി വന്ന 600 ഡോളര്‍ ധനസഹായം ജൂലൈ 25ന് അവസാനിക്കും.

‘നമ്മള്‍ ശരിക്കും ഒരു ആരോഗ്യ പ്രതിസന്ധി മാത്രമല്ല അഭിമുഖികരിക്കുന്നത് മറിച്ച്, പകര്‍ച്ചവ്യാധി സമയത്തു വീട്ടില്‍ തന്നെ ഇരിക്കണം എന്ന നിര്‍ദ്ദേശം കൊടുത്തിട്ട് അവരുടെ വീടിന്‍റെ മേല്‍ക്കൂര നഷ്ട്ടപ്പെടുന്ന സാഹചര്യമാണ് ഇപ്പോള്‍. ഇത് ഒരു വലിയ ഹൗസിംഗ് പ്രതിസന്ധിയായി മാറുന്നു, അലാനാ മക്കാര്‍ഗോ പറഞ്ഞു.

അജു വാരിക്കാട്

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment