അശ്വതി : പുത്രപൌത്രാദികളുടെ ആഗമനം മനസ്സമാധാനത്തിന് വഴിയൊരുക്കും. പറ യുന്ന വാക്കുകള്‍ ഫലപ്രദമായിത്തീരും. ഹ്രസ്വകാലപാഠ്യപദ്ധതിയ്ക്ക് ചേരും.
ഭരണി : വിശ്വാസയോഗ്യമല്ലാത്ത പ്രവൃത്തികളില്‍ നിന്നും യുക്തിപൂര്‍വ്വം പിന്മാറും. തൃ പ്തിയുള്ള പാഠ്യപദ്ധതിയില്‍ ചേരുവാന്‍ തീരുമാനിയ്ക്കും.
കാര്‍ത്തിക : പ്രയത്നങ്ങള്‍ക്ക് പൂര്ണ്ണഫലമുണ്ടാവുകയില്ല. തൊഴില്‍മേഖലകളോട് ബ ന്ധപ്പെട്ട യാത്ര വിഫലമാകും. മനസ്സമാധാനം കുറയും.
രോഹിണി : നാഡീരോ ഗപീഢകള്ക്ക് ആയ്യുര്വ്വേദചികിത്സ തുടങ്ങിവെയ്ക്കും. അപ കീര്‍ത്തി ഒഴിവാക്കുവാന്‍ നേതൃത്വസ്ഥാനം ഉപേക്ഷിയ്ക്കും.
മകയിരം : സംയുക്തസംരംഭത്തില്‍ നിന്നും പിന്മാറി സ്വന്തമായി വ്യാപാരം തുടങ്ങുവാന്‍ തീരുമാനിയ്ക്കും. ക്ലേശകരമായ സാഹചര്യങ്ങള്‍ നിഷ്പ്രയാസം തരണം ചെയ്യുവാന്‍ സാധിയ്ക്കും.
തിരുവാതിര : തൃപ്തിയായ ഗൃഹം വാങ്ങുവാന്‍ തയ്യാറാകും. കുടുംബത്തില്‍ സ്വസ്ഥത യും സമാധാനവും ഉണ്ടാകും. വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടു ത്തും.
പുണര്‍തം : പദ്ധതി ആസൂത്രണങ്ങളില്‍ കാര്യപ്രസക്തമായ പങ്കു വഹിയ്ക്കുവാന്‍ സാ ധിയ്ക്കും. മോഹന വാക്ദാനങ്ങളിലകപ്പെടരുത്.
പൂയ്യം : ദീര്ഘകാലസുരക്ഷാപദ്ധതികളില് പണം നിക്ഷേപിയ്ക്കും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനിടവരും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.
ആയില്യം : പുതിയ വ്യാപാര വിപണന മേഖലകള്‍ തുടങ്ങുന്നതിനെപ്പറ്റി പുനരാലോചി യ്ക്കും. ദമ്പതികളുടെ ആഗ്രഹങ്ങള്‍ സഫലമാകും.
മകം : അനുവദിച്ച സംഖ്യ ലഭിയ്ക്കുവാന്‍ കക്ഷിരാഷ്ട്രീയക്കാരുടെ സഹായം തേടും. സഹപ്രവര്‍ത്തകരുടെ ജോലി കൂടി ചെയ്തു തീര്‍ക്കേണ്ടതായി വരും.
പൂരം : കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യതയും ഉണ്ടാകും. ഹ്രസ്വകാലപാഠ്യപദ്ധതിയ്ക്ക് ചേരും.
ഉത്രം : പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിയ്ക്കും. ആരോഗ്യം തൃപ്തികരമായിരിയ്ക്കും.
അത്തം : സര്‍വ്വര്‍ക്കും സ്വീകാര്യമായ നിലപാട് അംഗീകരിയ്ക്കുവാന്‍ തയ്യാറാകും. സ്വ സ്ഥതയും സമാധാനവും ഉണ്ടാകും.
ചിത്ര : ആത്മവിശ്വാസക്കുറവിനാല്‍ പുതിയ സംരംഭങ്ങളില്‍ നിന്നും പിന്മാറും. ഉദര- നീര്‍ദ്ദോഷ രോഗങ്ങളാല്‍ അവധിയെടുക്കും.
ചോതി : പുത്ര-പൌത്രാദി സംരക്ഷണത്തില്‍ ആശ്വാസവും ആത്മാഭിമാനവും തോ ന്നും. ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും.
വിശാഖം : അസാധ്യമെന്ന് തോന്നുന്ന പലതും ഈശ്വരപ്രാര്‍ത്ഥനകളാല്‍ സാദ്ധ്യമാകും. ഏറ്റെടുത്ത ദൌത്യം വിജയപഥത്തിലെത്തിയ്ക്കുവാന്‍ സാധിയ്ക്കും.
അനിഴം : മംഗളവേളയില്വെച്ച് ബന്ധുക്കളെ കാണുവാനിടവരും. സംഘനേതൃത്വസ്ഥാ നം ഏറ്റെടുക്കും. പുതിയ കരാറുജോലികള്‍ ഏറ്റെടുക്കും.
തൃക്കേട്ട : തൊഴില്‍മേഖലകളില്‍ അനുകൂലമായ പരിവര്‍ത്തനങ്ങള്‍ കൈവരും. സങ്കീര് ണ്ണമായ പ്രശ്നങ്ങള്‍ക്കു ശാശ്വതപരിഹാരം കണ്ടെത്തും.
മൂലം : പാരമ്പര്യപ്രവൃത്തികളില്‍ വ്യാപൃതനാകുന്നതിനാല്‍ ആശ്വാസവും ആത്മസാ ക്ഷാത്കാരവും ആത്മാഭിമാനവും തോന്നും. കുടുംബത്തിലെ അഭിപ്രായവ്യത്യാസം പ രിഹരിയ്ക്കുവാന് സാധിയ്ക്കും.
പൂരാടം : പ്രവര്‍ത്തനമേഖലകളില്‍ പുതിയ ആശയം ഉത്ഭവിയ്ക്കും. കുടുംബത്തില്‍ സല്‍ക്കര്‍മ്മങ്ങള്‍ ഉണ്ടാകും.
ഉത്രാടം : അനുചിതപ്രവൃത്തികളില്‍ നിന്നും ഒഴിഞ്ഞു മാറുവാന്‍ ഉള്പ്രേരണയുണ്ടാ കും. അവസരവാദം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും.
തിരുവോണം : പ്രതികൂ ലസാഹചര്യങ്ങളെ തരണം ചെയ്യേണ്ടതായിവരും. അവ്യക്തമായ പണമിടപാടില്‍ നിന്നും യുക്തിപൂര്‍വ്വം പിന്മാറും.
അവിട്ടം : വിശിഷ്ടവ്യക്തികളെ പരിചയപ്പെടുവാനവസരമുണ്ടാകും. ജന്മസിദ്ധമായ കഴി വുകള്‍ പ്രകടിപ്പിയ്ക്കുവാന്‍ അവസരമുണ്ടാകും.
ചതയം : അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് വിധേയനാകും. അശ്രദ്ധ കൊണ്ട് വീഴ്ചയ്ക്ക് യോഗമുണ്ട്.
പൂരോരുട്ടാതി : ഉല്പന്നങ്ങള്ക്ക് ഗുണനിലവാരം വര്‍ദ്ധിപ്പിയ്ക്കുവാന്‍ വ്യവസായം ന വീകരിയ്ക്കുവാന് തീരുമാനിയ്ക്കും. പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്തി നേടും.
ഉത്രട്ടാതി : നിസ്സാരകാര്യങ്ങള്‍ക്കു പോലും അകാരണതടസ്സങ്ങള് അനുഭവപ്പെടും. ഔ ദ്യോഗികമായ യാത്രകള്‍ മാറ്റിവെയ്ക്കും.വരവും ചെലവും തുല്യമായിരിയ്ക്കും.
രേവതി : പല പ്രകാരത്തിലും അസുഖങ്ങള്‍ വര്‍ദ്ധിയ്ക്കുന്നതിനാല്‍ അസ്വാസ്ഥ്യമനുഭ വപ്പെടും. അനാവശ്യമായ ആധി ഉപേക്ഷിക്കണം.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply