
പ്ലസ് ടുവിന് ഉന്നത വിജയം കരസ്ഥമാക്കിയ സ്നേഹയെ ആദരിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് പി. ലുഖ്മാന് ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്: പുതുപ്പള്ളി തെരുവ്, പൂളക്കാട്, വെണ്ണക്കര പ്രദേശങ്ങളിലെ പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ വെല്‍ഫെയര്‍ പാര്‍ട്ടി പുതുപ്പള്ളി തെരുവ് യൂണിറ്റും ഫ്രറ്റേണിറ്റി മുവ്മെന്റും ചേര്‍ന്ന് ആദരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡണ്ട് പി. ലുഖ്മാന് ഹക്കീം വിതരണോദ്ഘാടനം നിര്‍വഹിച്ചു.
കാഴ്ചക്കുറവെന്ന തന്റെ പരിമിതിയെ ഉള്‍ക്കാഴ്ചയുടെയും ദൃഢനിശ്ചയത്തിന്റെയും കരുത്തിലൂടെ മറികടന്ന് മോയന്‍സ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഇംഗ്ലീഷ് സബ്ജക്റ്റില്‍ ടോപ്പറും ഉന്നത വിജയവും കരസ്ഥമാക്കിയ പുതുപ്പള്ളി തെരുവിലെ സ്നേഹക്ക് മൊമെന്റോ നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്നേഹ മാതൃകയാണെന്ന് അദ്ദേഹം ഉണര്‍ത്തി. 35 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വീടുകളില്‍ ചെന്ന് മൊമെന്റോ നല്കി ആദരിക്കുകയായിരുന്നു.
പാലക്കാട് മുനിസിപ്പാലിറ്റി മുപ്പത്തി രണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ സൗരിയത്ത് സുലൈമാന്‍ അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി പൂടൂര്‍ മെഡികെയര്‍ ഹോമിയോ ക്ലിനിക്ക് നടത്തി വരുന്ന ഡോ. ഷംസാദ്, ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി അബ്ദുസമദ്, വെല്‍ഫെയര്‍ പാര്‍ട്ടി പാലക്കാട് മുനിസിപ്പല്‍ സെക്രട്ടറി റഫീഖ് പുതുപ്പള്ളിത്തെരുവ്, ഡി.എം. ഷെരീഫ് തുടങ്ങിയവര്‍ സംസാരിച്ചു. കിദര്‍ മുഹമ്മദ്, ഷമീം, ഹാഷിം, സിറാജുല്‍ ഹസ്സന്, സിയാദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply