Flash News

സ്വര്‍ണ്ണക്കടത്ത്: യു എ ഇ കോണ്‍സുലേറ്റിനെ പ്രതിയാക്കാനും എം ശിവശങ്കറിനെ വെള്ള പൂശാനും സ്വപ്ന സുരേഷിന്റെ ശ്രമം

July 26, 2020 , ആന്‍സി

യു എ ഇ കോണ്‍സുലേറ്റ് ബാഗേജ് വഴി സ്വര്‍ണ്ണം കടത്തിയത് കോണ്‍സുലേറ്റിന്റെ അറിവോടെയാണെന്നും, ഓരോ പ്രാവശ്യവും കോണ്‍സുലേറ്റിലെ അറ്റാഷേയ്ക്ക് പണം നല്‍കിയിരുന്നുവെന്നും എന്‍ ഐ എയുടെ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിന്റെ മൊഴി.

എന്‍ ഐ യുടേയും കസ്റ്റംസിന്റേയും ചോദ്യം ചെയ്യലിലാണ് സ്വപ്ന സുരേഷും സന്ദീപ് നായരും യു എ ഇ കോണ്‍സുലേറ്റിന്റെ ബന്ധത്തെക്കുറിച്ച് പറഞ്ഞത്. എന്നാല്‍ കോ​ണ്‍​സു​ലേ​റ്റി​ലെ അറ്റാഷെയുടെ തലയില്‍ കുറ്റങ്ങള്‍ ആരോപിക്കുന്ന പ്രതികളുടെ മൊഴി ആസൂത്രിതവും, ബോധപൂര്‍വം കേസ് വഴി തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നുമാണെന്ന് എന്‍ ഐ എ സംശയിക്കുന്നത്. കേസിലെ പ്രധാന പ്ര​തികളായ സ്വ​പ്ന സു​രേ​ഷും സ​ന്ദീ​പ് നാ​യ​രും ക​സ്​​റ്റം​സി​ന്​ നല്‍​കി​യ മൊ​ഴി​ക​ളില്‍ സ്വ​ർ​ണ​ക്ക​ട​ത്തി​ന് യു.​എ.​ഇ കോ​ണ്‍സ​ല്‍ ജനറലിന്റെയും അ​റ്റാ​ഷെ​യു​ടെ​യും സ​ഹാ​യം ല​ഭി​ച്ചി​രു​ന്ന​താ​യുള്ള വെ​ളി​പ്പെ​ടു​ത്തലാണ് നടത്തിയിരിക്കുന്നത്.

സ്വപ്നയും സന്ദീപും മനഃപ്പൂര്‍‌വ്വം കേസിനെ മറ്റൊരു ദിശയിലേക്ക് വഴിതിരിച്ചു വിടാനുള്ള ശ്രമമാണെന്ന് എന്‍ ഐ എ വിശ്വസിക്കുന്നു. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ പേരുകള്‍ പറഞ്ഞാല്‍ ഇന്ത്യയും യു എ ഇയും തമ്മിലുള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തെ ബാ​ധി​ക്കുമെന്നതിനാല്‍ കൂടുതല്‍ നടപടികളിലേക്ക് എന്‍ ഐ എ നീക്കം നടത്തില്ല എന്ന കണക്ക് കൂട്ടലിലാണ് ഇത്തരം ആരോപണം ബോധപൂര്‍വം ആരോപിച്ചിരിക്കുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. കേസിന്റെ തുടര​ന്വേ​ഷ​ണം മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നും പ്ര​തി​ബ​ന്ധ​ങ്ങള്‍ സൃ​ഷ്​​ടി​ക്കാന്‍ വേണ്ടിയാണ് യു.​എ.​ഇ കോ​ണ്‍സ​ല്‍ ജനറലിന്റെയും അ​റ്റാ​ഷെ​യു​ടെ​യും സ​ഹാ​യം ല​ഭി​ച്ചി​രു​ന്ന​താ​യി പ്രതികള്‍ പറയുന്നതെന്നാണ് കരുതുന്നത്. അ​റ​സ്​​റ്റി​ലാ​യ​പ്പോ​ള്‍ ​ത​ന്നെ   അ​റ്റാ​ഷെ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ത്ത​തി​നെ സ​ന്ദീ​പ് ചോ​ദ്യം ചെ​യ്തി​രുന്നതാണ്. ക​സ്​​റ്റം​സി​ന്​ മു​ന്നി​ലും സ​ന്ദീ​പ് പിന്നീടും അ​ത് ആ​വ​ര്‍ത്തിക്കുകയുണ്ടായി. അതേസമയം, സ്വ​പ്​​ന ആകട്ടെ​ മു​ഖ്യ​മ​ന്ത്രി​യു​ടെ മുന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന് കേ​സി​ല്‍ ഒ​രു​ പ​ങ്കു​മി​ല്ലെ​ന്ന്​ ആവര്‍ത്തിക്കുന്നുണ്ട്. ശി​വ​ശ​ങ്ക​റു​മാ​യി അ​ടു​ത്ത സൗ​ഹൃ​ദ​മു​ണ്ട്. എ​ന്നാ​ലി​ത് സ്വര്‍​ണ​ക്ക​ട​ത്തി​ന്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന്‌
സ്വ​പ്​​ന പറയുമ്പോഴും, ഐ ടി വകുപ്പില്‍ ജോലി നോക്കി കൊണ്ടുതന്നെ സ്വര്‍ണ്ണക്കടത്ത് ഇടപാടുകള്‍ സ്വപ്ന നടത്തിവരികയായിരുന്നു. മാത്രമല്ല, ഈ കാലയളവില്‍ വെറും ഒരു ഒരു സൗഹൃദം മാത്രമെന്ന് സ്വപ്ന പറയുന്ന ശിവശങ്കര്‍ രാത്രി വൈകിവരെ സ്വപ്നയുടെ താമസസ്ഥലത്ത് കഴിഞ്ഞിട്ടുമുണ്ട്. മറ്റു പ്രതികള്‍ ഈ സമയങ്ങളില്‍ അവിടെ വരവും പോക്കും നടത്തിയിട്ടുമുണ്ട്.

സ്വപ്നയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് എന്‍ ഐ എ ഓഫീസിലെത്തിയിരുന്നു. എ​ൻ.​ഐ.​എ​യു​ടെ ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ക​സ്​​റ്റം​​സി​ന് മു​ന്നി​ലും ഇ​വ​ര്‍ ആ​വര്‍​ത്തി​ച്ച​ത്. ഓ​രോ ത​വ​ണ സ്വര്‍​ണം കടത്തുമ്പോഴും, അറ്റാഷെക്ക് 1,000 ഡോ​ള​ര്‍ വീ​തം ന​ല്‍​കി​യി​രു​ന്നു. 2019 ജൂ​ലൈ മു​ത​ലാ​ണ് സ്വര്‍ണ​ക്ക​ട​ത്ത് ആ​രം​ഭി​ച്ച​ത്. റ​മീ​സ്, സ​രി​ത്ത്, സ​ന്ദീ​പ് എ​ന്നി​വ​രാ​യി​രു​ന്നു ക​ള്ള​ക്ക​ട​ത്തി​ന് പ​ദ്ധ​തി​യി​ട്ട​ത്. ഗ​ള്‍​ഫി​ല്‍ ​വെ​ച്ചാ​ണ്​ ഇ​വ​രെ പ​രി​ച​യ​പ്പെ​ട്ട​ത്.  ന​യ​ത​ന്ത്ര ചാ​ന​ലി​ലൂ​ടെ​യു​ള്ള ക​ള്ള​ക്ക​ട​ത്താ​യ​തി​നാ​ല്‍ കോ​ണ്‍സല്‍ ജനറലിന്റെ സ​ഹാ​യം തേ​ടി​യാ​ണ് ആദ്യം കോ​ണ്‍സ​ല്‍ ജനറലിന്റെ എ​ക്‌​സി​ക്യൂ​ട്ടി​വ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ത​ന്നെ ഇ​വര്‍ സ​മീ​പി​ച്ച​ത്. തു​ട​ര്‍ന്ന് അ​ദ്ദേ​ഹ​ത്തെ ക​ള്ള​ക്ക​ട​ത്തി​ല്‍ പ​ങ്കാ​ളി​യാ​ക്കി എന്നൊക്കെയാണ് സ്വപ്നയുടെ മൊഴിയില്‍ പറഞ്ഞിട്ടുള്ളത്.

2019 ജൂ​ലൈ മു​ത​ല്‍ ഈ ​വ​ര്‍ഷം ജൂ​ണ്‍ 30 വ​രെ തുടര്‍ച്ചയായി 18 ത​വ​ണ സ്വ​ര്‍ണം ക​ട​ത്തി. കോ​വി​ഡ് വ്യാ​പി​ച്ച​തോ​ടെ കോ​ണ്‍സ​ല്‍ ജ​ന​റല്‍ നാ​ട്ടി​ല്‍ പോ​യി. ഇ​തോ​ടെ അ​വി​ട​ത്തെ ചു​മ​ത​ല അ​റ്റാ​ഷെ ഏ​റ്റെ​ടു​ത്തു. അ​ദ്ദേ​ഹ​ത്തെ​യും സ്വ​ര്‍ണ​ക്ക​ട​ത്തിന്റെ ഭാ​ഗ​മാ​ക്കിയെ​ന്നും സ്വ​പ്‌​ന മൊ​ഴി ന​ല്‍​കിയിട്ടുണ്ട്.

വി​മാ​ന​ത്താ​വ​ളം വ​ഴി സ്വര്‍ണം ക​ട​ത്താന്‍ പ്ര​തി​ക​ള്‍ 11 ഇ​ട​ങ്ങ​ളില്‍ ഒ​ത്തു​കൂ​ടി പ​ദ്ധ​തി ത​യാ​റാ​ക്കി​യെ​ന്ന് എ​ന്‍.​ഐ.​എ. കോ​ട​തി​യി​ല്‍ ന​ല്‍കി​യ റി​പ്പോ​ര്‍ട്ടി​ല്‍ ​വെ​ളി​പ്പെ​ടു​ത്തിയിട്ടുണ്ട്. പ്ര​തി​ക​ള്‍ ഒ​ത്തു​കൂ​ടി​യ​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ച​താ​യും ഇ​ത് പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്നും റി​പ്പോര്‍ട്ടി​ല്‍ വ്യ​ക്ത​മാ​ക്കുന്നു.

പതിനൊന്ന് സ്ഥലങ്ങളില്‍ ന​ട​ന്ന ഗൂ​ഢാ​ലോ​ച​ന​യി​ല്‍, സ്വപ്നയുടെ മൊഴി തെറ്റാണെന്നു തെളിയിക്കും വിധം, ര​ണ്ടി​ട​ത്ത്​ എം. ​ശി​വ​ശ​ങ്ക​റി​ന്റെ സാ​ന്നി​ധ്യം എന്‍.​ഐ.​എ സം​ശ​യി​ക്കു​ന്നു. അ​തില്‍ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​ന് വേ​ണ്ടി കൂ​ടി​യാ​ണ് ശിവശങ്കറെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​ത്. ശി​വ​ശ​ങ്കര്‍  താ​മ​സി​ച്ചി​രു​ന്ന ഹെ​തര്‍ ഫ്ലാ​റ്റ്, സ​മീ​പ​ത്തു​ള്ള ന​ക്ഷ​ത്ര ഹോ​ട്ട​ല്‍, അ​മ്പ​ല​മു​ക്കി​ലെ സ്വ​പ്ന​യു​ടെ ഫ്ലാ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലുള്‍​പ്പെ​ടെ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നതില്‍ പെടും.

സൗ​ഹൃ​ദ കൂ​ട്ടാ​യ്മ എന്നാണ് ഇതിനെ പ്രതികള്‍ ന്യായീകരിക്കുന്നതെകിലും, ജൂണ്‍ 30ന് ​എ​ത്തി​യ സ്വ​ര്‍​ണം ക​സ്​​റ്റം​സ് തടഞ്ഞു വെച്ചതോടെ പ്ര​തി​ക​ള്‍ മൂ​ന്ന് ദി​വ​സം ഒ​രു​മി​ച്ച് കൂ​ടി. തു​ട​ര്‍​ന്നാ​ണ് ബാ​ഗേ​ജ് തി​രി​ച്ച​യ​ക്കാ​നു​ള്ള നീക്കം നടത്തിയതും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top