നയതന്ത്ര ബാഗു വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ എന്‍ ഐ എ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ കുടുങ്ങാന്‍ സാധ്യതയെന്ന് നിയമവിദഗ്ധര്‍. സി.ആര്.പി.സി.യി.ലെ 438ാം വകുപ്പ് പ്രകാരം അറസ്റ്റിന് മുന്‍പേയുള്ള ജാമ്യം എന്ന സാധ്യത യു.എ.പി.എ. കേസില്‍ ബാധകമല്ല. അതുകൊണ്ട് തന്നെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം ലഭ്യമാക്കാനുള്ള സാധ്യത ഇല്ലെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുമായി നിയമോപദേശം തേടുമ്പോള്‍, ശിവശങ്കറിന് ലഭിച്ച മറുപടിയും ഇത് തന്നെയാണെന്നാണ് അറിവ്. മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെമാല്‍ പാഷയും മുന്‍കൂര്‍ ജാമ്യ സാധ്യതയില്ല എന്നു തന്നെയാണ് പറഞ്ഞിരിക്കുന്നത്.
തിങ്കളാഴ്ച ശിവശങ്കറിനെ വീണ്ടും എന്‍ ഐ എ ചോദ്യം ചെയ്യും. ഇതിനു മുന്‍പ് നടന്ന ചോദ്യം ചെയ്യലില്‍ തൃപ്തികരമായ മറുപടിയല്ല ശിവശങ്കര്‍ നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്വര്‍ണ്ണക്കടത്തില്‍ ശിവശങ്കറിന് അറിവുണ്ടെന്നു കണ്ടാല്‍ തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യലിന് ശേഷം എന്‍.ഐ.എ. അറസ്റ്റ് ചെയ്യാനുള്ള സാധ്യതയാണ് ഏറെ ഉള്ളത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ രാജ്യദ്രോഹമടക്കമാണ് പ്രതികള്‍ക്കെതിരെ എന്‍.ഐ.എ. ചുമത്തിയിരിക്കുന്നത്. പ്രതികളുമായുള്ള അടുത്ത ബന്ധമാണ് അന്വേഷണം ശിവശങ്കറിലേക്കും നീങ്ങുന്നതിനു കാരണമായിരിക്കുന്നത്. ഒരു വട്ടം ദീര്‍ഘനേരം ചോദ്യം ചെയ്ത ശേഷമാണ് തിങ്കളാഴ്ച കൊച്ചിയിലെ എന്‍.ഐ.എ. ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ശിവശങ്കറിനെ വിളിപ്പിച്ചിട്ടുള്ളത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply