Flash News

തെന്നിന്ത്യന്‍ സിനിമാ താരം വിജയലക്ഷ്മിയെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആത്മഹത്യാ ശ്രമമാണെന്ന് സൂചന

July 26, 2020 , ശ്രീജ

സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച തെന്നിന്ത്യന്‍ സിനിമാതാരം വിജയലക്ഷ്മിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നം തമിളര്‍ പാര്‍ട്ടി നേതാവ് സീമാന്‍, പനങ്കാട്ട് പടൈ നേതാവ് ഹരി നാടാര്‍ എന്നിവരാണ് തന്നെ സൈബര്‍ ആക്രമണം നടത്തിയതെന്ന് താരം പറഞ്ഞു.

മോഹന്‍ലാലിന്‍റെ ‘ദേവദൂതന്‍’, ‘ഫ്രണ്ട്സ്’ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലുും സുപരിചിതയായ വിജയലക്ഷ്മിയെ, സോഷ്യല്‍ മീഡിയ വഴി സീമാനും, ഹരിനാടാരും അപമാനിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപിച്ച് വിജയലക്ഷ്മി ആത്മഹത്യാ ശ്രമത്തിനിടെ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നതായി നടി ആരോപിച്ച്, ഈയിടെ വിജയലക്ഷ്മി നിരവധി വീഡിയോകള്‍ അവരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു.

താന്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന ഗുളികകള്‍ കഴിച്ചതായി അവകാശപ്പെടുന്ന ഒരു വീഡിയോ അവര്‍ ഞായറാഴ്ച ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ‘ഇത് എന്‍റെ അവസാന വീഡിയോയാണ്. കഴിഞ്ഞ നാല് മാസമായി സീമാനും പാര്‍ട്ടി അംഗങ്ങളും കാരണം ഞാന്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. എന്‍റെ കുടുംബത്തിനായി അതിജീവിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. ഹരി നാടാര്‍ സമൂഹമാധ്യമങ്ങളില്‍ എന്നെ അപമാനിച്ചു. ഞാന്‍ ബി.പി ഗുളികകള്‍ കഴിച്ചു. കുറച്ച് സമയത്തിനുള്ളില്‍ എന്‍റെ ബിപി കുറയുകയും ഞാന്‍ മരിക്കുകയും ചെയ്യും,’ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വിജയലക്ഷ്മി പറയുന്നു.

വിജയലക്ഷ്മിയെ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീമാന്‍റെയും ഹരി നടാറിന്‍റെയും അനുയായികള്‍ തന്നെ ഉപദ്രവിക്കുന്നതായി പറഞ്ഞ വിജയലക്ഷ്മി രണ്ട് നേതാക്കളെയും അറസ്റ്റ് ചെയ്യണമെന്നും വീഡിയോയില്‍ ആവശ്യപ്പെട്ടിരുന്നു. തന്‍റെ മരണം കണ്ണ് തുറപ്പിക്കുന്ന ഒന്നായിരിക്കണമെന്നും, സീമാനെയും ഹരി നാടാരെയും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും നടി ആരാധകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top