Flash News

നയതന്ത്ര ബാഗു വഴിയുള്ള സ്വര്‍ണ്ണക്കടത്ത്: ശിവശങ്കറിനേയും ജയഘോഷിനേയും ചോദ്യം ചെയ്യാന്‍ എന്‍ ഐ എ കൊച്ചിയിലെത്തി

July 26, 2020 , ആന്‍സി

യു എ ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗു വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ എന്‍ ഐ എയുടെ ചോദ്യം ചെയ്യലില്‍ ഉള്‍പ്പെട്ട എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം കൊച്ചിയിലെത്തി. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കള്ളക്കടത്തു കേസിലും തീവ്രവാദ സംഘടനകള്‍ക്ക് പണം ഒഴുക്കിയ രാജ്യദ്രോഹകുറ്റം ആരോപിക്കപ്പെട്ട പ്രതികളുമായുള്ള ബന്ധത്തിന്‍റെ പേരില്‍ ദേശീയ സുരക്ഷാ ഏജന്‍സിയായ എന്‍ ഐ എ ചോദ്യം ചെയ്യുന്നത്.

നാളെ (തിങ്കളാഴ്ച)യാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും, ഐ ടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ എന്‍ ഐയെ ചോദ്യം ചെയ്യുന്നത്. അതിനായി അന്വേഷണ സംഘം കൊച്ചിയിലെത്തി. കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് ഡല്‍ഹിയില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമുള്ള പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന എന്‍ഐഎ സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ എത്തിയിട്ടുള്ളത്. എന്‍ഐഎയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആണ് സംഘത്തില്‍ ഉള്ളത്. എന്‍ഐഎ സംഘത്തിനൊപ്പം തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യലില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൂടി ചേരുന്നുണ്ട്. എഴുതി തയാറാക്കിയ 56 ചോദ്യങ്ങളാണ് അന്വേഷണ സംഘം ശിവശങ്കറോട് ചോദിക്കാനിരിക്കുത്.

നേരത്തെ രണ്ടു പ്രാവശ്യം എന്‍ ഐ എ ചോദ്യം ചെയ്ത ശിവശങ്കര്‍ നല്‍കിയ മൊഴികളില്‍ പരസ്പര വൈരുദ്ധ്യം ഉള്ള സാഹചര്യത്തിലാണ് ഉന്നതരുടെ സംഘം എത്തി ശിവശങ്കറെ ചോദ്യം ചെയ്യുന്നത്. കൊച്ചിയില്‍ പ്രത്യേകം തയാറാക്കിയ മുറിയിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്താനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്. എന്‍ ഐ എ യുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതിരിക്കുകയും, കസ്റ്റംസിനോടും, എന്‍ ഐ യോടും നേരത്തെ പറഞ്ഞ പഴയ പല്ലവി ആവര്‍ത്തിക്കുകയും ചെയ്താല്‍ അറസ്റ്റ് നടപടി ക്രമങ്ങളിലേക്ക് എന്‍ ഐ എ നീങ്ങും.

പ്രതിപ്പട്ടികയിലേക്ക് യുഎഇ കോണ്‍സുലേറ്റ് ജനറലിന്‍റെ ഗണ്‍മാനായിരുന്ന ജയഘോഷിനെ കൂടി ഉള്‍പ്പെടുത്താന്‍ കസ്റ്റംസ് തീരുമാനിച്ചു. കസ്റ്റംസ് പ്രതി ചേര്‍ക്കുന്നതോടെ മറ്റു പ്രതികള്‍ക്ക് ചുമത്തപ്പെട്ട വകുപ്പുകള്‍ ജയഘോഷിന്‍റെ പേരിലും എന്‍ ഐ എ ചുമത്തുമെന്ന് ഉറപ്പാണ്. സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്നയെയും സരിത്തിനെയും സന്ദീപിനെയും ജഘോഷ് സഹായിച്ചുവെന്ന് കണ്ടത്തിയതിനെത്തുടര്‍ന്നാണ് എന്‍ ഐ എ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന്‍റെ അടിസ്ഥാനത്തില്‍ ജയഘോഷിനെ കൊച്ചിയില്‍വച്ച് ചോദ്യം ചെയ്ത് പ്രതിപട്ടികയില്‍ ചേര്‍ക്കുന്ന സാഹചര്യം ഉണ്ടായാല്‍ നിലവില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന ജയഘോഷിനെ കേരള പോലീസില്‍ നിന്ന് സര്‍ക്കാരിന് പുറത്താക്കേണ്ടി വരും. ഗള്‍ഫ് മേഖലയില്‍ റമീസിനുള്ള ബന്ധങ്ങളുടെ പട്ടിക എന്‍ഐഎ എടുത്തിട്ടുണ്ട്. ഹവാല നെറ്റ്‌വര്‍ക്കുമായി റമിസിനുള്ള ബന്ധങ്ങള്‍ സംബന്ധിച്ച് എന്‍ഐഎയ്ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top