ഡാളസ്: ജൂലൈ 25 ശനിയാഴ്ച ഡാളസ് കൗണ്ടിയില്‍ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ്. 1257 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെങ്കില്‍ ശനിയാഴ്ച വൈകീട്ട് ലഭിച്ച കണക്കുകളനുസരിച്ച് ഇതുവരെ ഇവിടെ മാത്രം മരിച്ചവരുടെ എണ്ണം 600 കവിഞ്ഞു. ഇതോടെ ഡാളസ് കൗണ്ടിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 46013 ആയി ഉയര്‍ന്നു. 604 മരണവും തുടര്‍ച്ചയായി 16 ദിവസം ശരാശരി 1000 ത്തിനു മുകളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ശനിയാഴ്ചയ്ക്കു മുമ്പുള്ള നാലു ദിവസം 1000 ത്തിനു താഴെ എത്തി നില്‍ക്കുന്നതിനിടയിലാണ് ശനിയാഴ്ച വീണ്ടും രോഗികളുടെ എണ്ണം വര്‍ധിച്ചത്.
ശനിയാഴ്ച ഡാളസ് കൗണ്ടിയില്‍ മരിച്ച 18 പേരുടെ ലിസ്റ്റില്‍ 30 വയസ്സുകാരനും ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
ടെക്സസില്‍ പ്രധാന അഞ്ച് കൗണ്ടികളില്‍ ഏറ്റവും ഒടുവില്‍ ലഭിച്ച കണക്കനുസരിച്ച് രോഗം സ്ഥിരീകരിച്ചവര്‍ മരണം:
ഡാളസ് കൗണ്ടി 46013 604
ഹാരിസ് കൗണ്ടി 64113 637
ബെക്സര്‍ കൗണ്ടി 35702 322
ടറന്റ് കൗണ്ടി 25146 344
ട്രാവിസ് കൗണ്ടി 19401 241
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply