Flash News

സ്വര്‍ണ്ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും നാളെ വീണ്ടും തുടരും

July 27, 2020 , ഹരികുമാര്‍

കൊച്ചി: നയതന്ത്ര ബാഗു വഴിയുള്ള സ്വര്‍ണ്ണം കടത്തിയ കേസില്‍ എന്‍ ഐ എ ചോദ്യം ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് വിട്ടയച്ചു. ഒമ്പത് മണിക്കൂറോളമാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. ഇന്ന് വിട്ടയച്ചെങ്കിലും നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസങ്ങളിലായി പതിനാല് മണിക്കൂറാണ് എന്‍ഐഎ ശിവശങ്കറെ ചോദ്യം ചെയ്തിരിക്കുന്നത്.

വളരെ പ്രമാദവും വിവാദവുമായ സ്വര്‍ണ്ണക്കടത്ത് കേസായതുകൊണ്ട് പൊതുസമൂഹത്തെ തൃപ്തിപ്പെടുത്തുക എന്ന ലക്ഷ്യമുള്ളതുകൊണ്ടുമാണ് പതിനാല് മണിക്കൂറോളം ശിവശങ്കറെ എന്‍ഐഎ ചോദ്യം ചെയ്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഒളിച്ചു വെയ്ക്കാന്‍ ശിവശങ്കറിന് ഒന്നുമില്ല. ഏത് വിധത്തിലും അന്വേഷണവുമായി സഹകരിക്കും. അന്വേഷണ ഏജന്‍സിയെ തൃപ്തിപ്പെടുത്താന്‍ കഴിയുമെന്നതുകൊണ്ടാണ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കത്. അതുപോലെ ഈ കേസില്‍ യുഎപിഎ നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ തന്നെ സംശയുമുണ്ടെന്നും ശിവശങ്കറുടെ അഭിഭാഷകന്‍ പറഞ്ഞു.

ഇന്ന് രാവിലെ 9.30 ഓടെയാണ് ശിവശങ്കര്‍ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തിയത്. ചോദ്യം ചെയ്യല്‍ 7 മണി വരെ നീണ്ടുനിന്നു. എന്‍ഐഎ കൊച്ചി യൂണിറ്റിനൊപ്പം ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. 56 ചോദ്യങ്ങള്‍ അന്വേഷണ സംഘം തയ്യാറാക്കിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top