Flash News
ലക്ഷ്യം തെറ്റിയ ഫൊക്കാന (ഭാഗം 2)   ****    700 ടൺ അമോണിയം നൈട്രേറ്റ് ഇന്ത്യൻ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്   ****    കരിപ്പൂര്‍ വിമാനത്താവളത്തില്‍ റൺവേയിൽ നിന്ന് തെന്നിമാറി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തകർന്നു, വിമാനം രണ്ടായി പിളര്‍ന്നു, പൈലറ്റടക്കം 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്   ****    മൂന്നാര്‍ രാജമലയിലെ ഉരുള്‍ പൊട്ടലില്‍ മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു, പ്രധാന മന്ത്രി ധനസഹായം പ്രഖ്യാപിച്ചു   ****    സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ്-19 വ്യാപനം വര്‍ദ്ധിക്കുന്നു   ****    മി​ഷി​ഗ​ണി​ൽ ഇ​രു​പ​ത്തി​നാ​ലു​കാ​രി​ക്ക് ആ​ദ്യ കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി   ****   

ലോക കപ്പ്: ഏകദിന ക്രിക്കറ്റിന് പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ഐ സി സി

July 27, 2020 , ഹരികുമാര്‍

ദുബായ്: 2023-ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏക ദിന ക്രിക്കറ്റ് മത്സരത്തിന് ഐ സി സി പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു. ലോകകപ്പ് കളിക്കണമെങ്കില്‍ ഏകദിന സൂപ്പര്‍ ലീഗിന്റെ ആദ്യ എട്ടിലെത്തണമെന്നതാണ് പുതിയ നിബന്ധന. ലോകകപ്പില്‍ പങ്കെടുക്കേണ്ട പത്ത് ടീമുകളില്‍ എട്ട് ടീമുകളെയാണ് സൂപ്പര്‍ ലീഗിലൂടെ കണ്ടെത്തുക. ഇതില്‍ ആതിഥേയരായ ഇന്ത്യയെയും ഉള്‍പ്പെടുത്തിയാണിത്.

അടുത്ത ജൂലൈ 30ന് സതാംപടണിലാണ് സൂപ്പര്‍ ലീഗ് ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും അയര്‍ലന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയോടെയാണ് സൂപ്പര്‍ ലീഗ് ആരംഭിക്കുക. ഐസിസിയില്‍ സമ്പൂര്‍ണ അംഗങ്ങളായ 12 ടീമുകള്‍ക്കൊപ്പം ലോകക്രിക്കറ്റ് സൂപ്പര്‍ ലീഗിലൂടെ മുന്നേറിയെത്തിയ നെതര്‍ലന്‍ഡും സൂപ്പര്‍ ലീഗില്‍ ഏറ്റുമുട്ടും. ഓരോ വിജയത്തിനും പത്ത് പോയിന്റ് ലഭിക്കും. സമനില ആയാല്‍ ഇരുടീമുകള്‍ക്കും അഞ്ച് പോയിന്റ് വീതം ലഭിക്കും. മത്സരം ഉപേക്ഷിച്ചാലും പോയിന്റ് പങ്കുവെയ്ക്കും.

ആതിഥേയരായ ഇന്ത്യയും സൂപ്പര്‍ ലീഗില്‍ ആദ്യ ഏഴ് സ്ഥാനങ്ങളിലെത്തുന്ന ടീമുകളും ലോകകപ്പിന് നേരിട്ട് യോഗ്യത നേടും. ശേഷിക്കുന്നത് രണ്ട് സ്ഥാനങ്ങളാണ്. ഏകദിന സൂപ്പര്‍ ലീഗിലൂടെ നേരിട്ട് യോഗ്യത നേടാനാകാത്ത അഞ്ച് ടീമുകള്‍ വീണ്ടും യോഗ്യതാ റൗണ്ടില്‍ മത്സരിച്ചുവേണം ഈ രണ്ട് സ്ഥാനങ്ങളിലേക്ക് യോഗ്യത നേടാന്‍. ഈ യോഗ്യതാ റൗണ്ടില്‍ അഞ്ച് അസോഷ്യേറ്ര് രാജ്യങ്ങള്‍ കൂടി ഉള്‍പ്പെടും.

ലോകകപ്പിന്റെ യോഗ്യതാ റൗണ്ടെന്ന നിലയില്‍ അടുത്ത മൂന്ന് വര്‍ഷം നടക്കുന്ന ഏകദിന മത്സരങ്ങള്‍ കൂടുതല്‍ ആവേശകരമാകുമെന്നും ഐസിസി ജനറല്‍ മാനേജര്‍ ജെഫ് അലാര്‍ഡിസ് അറിയിച്ചു. ഏകദിന ക്രിക്കറ്റ് കൂടുതല്‍ ആവേശകരവും ജനകീയവുമാക്കാനാണ് പുതിയ പരീക്ഷണമെന്നും അദ്ദേഹം വ്യക്തമാക്കി. 2023 ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി ഇന്ത്യയിലാണ് ഏകദിന ലോകകപ്പ് നടക്കുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top