Flash News
ലക്ഷ്യം തെറ്റിയ ഫൊക്കാന (ഭാഗം 2)   ****    700 ടൺ അമോണിയം നൈട്രേറ്റ് ഇന്ത്യൻ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്   ****    കരിപ്പൂര്‍ വിമാനത്താവളത്തില്‍ റൺവേയിൽ നിന്ന് തെന്നിമാറി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തകർന്നു, വിമാനം രണ്ടായി പിളര്‍ന്നു, പൈലറ്റടക്കം 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്   ****    മൂന്നാര്‍ രാജമലയിലെ ഉരുള്‍ പൊട്ടലില്‍ മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു, പ്രധാന മന്ത്രി ധനസഹായം പ്രഖ്യാപിച്ചു   ****    സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ്-19 വ്യാപനം വര്‍ദ്ധിക്കുന്നു   ****    മി​ഷി​ഗ​ണി​ൽ ഇ​രു​പ​ത്തി​നാ​ലു​കാ​രി​ക്ക് ആ​ദ്യ കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി   ****   

ടിക്‌ടോക്ക് ലൈറ്റ് ഉള്‍പ്പടെ 47 ചൈനീസ് മൊബൈല്‍ അപ്ലിക്കേഷനുകള്‍ കൂടി കേന്ദ്രം നിരോധിച്ചു

July 27, 2020 , ഹരികുമാര്‍

ന്യൂഡല്‍ഹി: ടിക്ടോക്ക് ഉള്‍പ്പടെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചതിനു പുറകെ സമാനമായ 47 ആപ്ലിക്കേഷനുകള്‍ കൂടി കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയം നിരോധിച്ചു. ഈ പട്ടികയില്‍ ടിക്ടോക്ക് ലൈറ്റ്, ഹലോ ലൈറ്റ്, ഷെയര്‍ലൈറ്റ് ലൈറ്റ്, വിഗോ ലൈവ് ലൈറ്റ്, വിഎഫ്‌വൈ ലൈറ്റ് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടും.

ടിക്ക് ടോക്കും യുസിബ്രൗസറും ഉള്‍പ്പെടെ ചൈനയുമായി ബന്ധപ്പെട്ട 59 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ജൂണ്‍ 29 ന് ഇന്ത്യ നിരോധിച്ചിരുന്നു. രാജ്യത്തിന്‍റെ പരമാധികാരത്തിനും സമഗ്രതയ്ക്കും ദേശീയ സുരക്ഷയ്ക്കും ഭീഷണിയാണെന്ന കാരണം പറഞ്ഞാണ് ഈ ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിച്ചത്.

ടിക് ടോക്കിന് ഇന്ത്യയില്‍ 200 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്. അതേസമയം ഏറ്റവും വലിയ മൊബൈല്‍ ബ്രാന്‍ഡാണ് ഷിയോമി.

2009 മുതല്‍ ഇന്ത്യയില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന ഒരു മൊബൈല്‍ ഇന്‍റര്‍നെറ്റ് ബ്രൗസറാണ് അലിബാബയുടെ യുസി ബ്രൗസര്‍. 2019 സെപ്റ്റംബറിലെ കണക്കു പ്രകാരം ഈ ബ്രൗസറിന് ലോകത്താകമാനം 1.1 ബില്യണ്‍ ഉപയോക്താക്കളാണുള്ളത് (ചൈന ഒഴികെ), അതില്‍ പകുതിയും ഇന്ത്യയില്‍ നിന്നുള്ളവരാണ്.

ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായ ചില മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ നിരവധി ഉറവിടങ്ങളില്‍ നിന്ന് പരാതികള്‍ ലഭിച്ചതായി വിവരസാങ്കേതിക മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

ഈ അപ്ലിക്കേഷനുകള്‍ ഉപയോക്താക്കളുടെ ഡാറ്റ മോഷ്ടിക്കുുവെന്നും, ഇന്ത്യക്ക് പുറത്തുള്ള സെര്‍വറുകളിലേക്ക് രഹസ്യമായി അയക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുനു.

ക്യാമറ, മൈക്രോഫോണ്‍, പൂര്‍ണ്ണ നെറ്റ്‌വര്‍ക്ക് ആക്സസ്സ് എന്നിവ കോണ്‍ഫിഗര്‍ ചെയ്തിരിക്കുന്നതായി ടിക്കറ്റ് ലോക്കിലും മറ്റ് ചില ആപ്ലിക്കേഷനുകളിലും നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

കഴിഞ്ഞ മാസം ജൂണ്‍ 29 ന് പുറത്തിറക്കിയ നിരോധിത പട്ടികയില്‍ വീ ചാറ്റ്, വെഗോ ലൈവ്, ഹലോ, ലൈക്കി, ക്യാം സ്കാനര്‍, വെഗോ വീഡിയോ, മി വീഡിയോ കോള്‍ ഷിയോമി, മി കമ്മ്യൂണിറ്റി, ക്ലാഷ് ഓഫ് കിംഗ്സ്, ഇകൊമേഴ്സ് പ്ലാറ്റ്ഫോം ക്ലബ് ഫാക്ടറി, ഷീ ഇന്‍ എന്നിവ ഉള്‍പ്പെടുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top