Flash News

പൗരത്വ പ്രക്ഷോഭകരെ വേട്ടയാടുന്നതിനെതിരെ പ്രക്ഷോഭ മുറ്റം തീര്‍ത്ത് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍

July 27, 2020 , കെ.എം. സാബിര്‍ അഹ്‌സന്‍

പാലക്കാട്: രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കുന്ന പൗരത്വ നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നയിച്ച വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റ് എസ്.ക്യു.ആര്‍ ഇല്യാസ് അടക്കമുള്ള പ്രക്ഷോഭ നായകരെ വേട്ടയാടുന്ന ഭരണകൂട ഭീകരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകളില്‍ ‘പ്രക്ഷോഭ മുറ്റം’ തീര്‍ത്തു. കൊറോണ മൂലമുള്ള നിലവിലെ പ്രതികൂല സാഹചര്യങ്ങള്‍ വിട്ടുമാറിയാല്‍ പ്രക്ഷോഭങ്ങള്‍ ശക്തമാകുമെന്ന് ഭയന്ന് രാജ്യദ്രോഹ കുറ്റമടക്കമുള്ള കള്ളക്കേസുകളില്‍ കുടുക്കിയും അന്യായമായി തടങ്കലില്‍ വെച്ചും കേന്ദ്ര സര്‍ക്കാര്‍ പ്രക്ഷോഭ നായകരെ വേട്ടയാടുകയാണെന്ന് ജില്ലാ സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി. നൂറ് കണക്കിന് ഗൃഹങ്ങളില്‍ നടന്ന പ്രക്ഷോഭ മുറ്റങ്ങളില്‍ കുടുംബാംഗങ്ങളെല്ലാം പങ്കെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top