ഡാളസ്: ഡാളസില്‍ നിന്നും നവമാധ്യമങ്ങളിലൂടെ കഴിഞ്ഞ മൂന്നര വര്‍ഷമായി തുടര്‍ച്ചയായി എല്ലാ ദിവസവും സജി പള്ളിക്കല്‍ പി.എം നല്‍കിവരുന്ന ഈശ്വര വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്ന ചിന്താധാരകള്‍ അടങ്ങിയ അനുദിന വേദചിന്തകള്‍ എന്ന ക്രിസ്തിയ വചന പ്രഭാഷണ പരമ്പര ആയിരം എപ്പിസോഡിലേക്ക് ഇന്ന് പ്രവേശിക്കുന്നു.
ഒരു ശസ്ത്രക്രിയയെ തുടര്‍ന്ന് രണ്ടു കാലുകളുടെയും സ്വാധീനം നഷ്ടപ്പെട്ടതായ അവസ്ഥയിലും പതറാതെ എല്ലാറ്റിനെയും പോസിറ്റീവ് ആയി കണ്ടുകൊണ്ട് വിവിധ സോഷ്യല്‍ മീഡിയായിലൂടെ ആത്മീയ ചൈതന്യവും, സമാധാനവും, സന്തോഷവും ലഭിക്കുന്നതായ ആത്മീയ ചിന്തകള്‍ അടങ്ങുന്ന വചന സന്ദേശം തന്റെ ഭവനത്തില്‍ നിന്ന് വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് നല്‍കുന്നത് ഇപ്പോഴത്തെ പ്രതിസന്ധിഘട്ടത്തില്‍ വിഷമിക്കുന്ന അനേകര്‍ക്ക് ആശ്വാസം ലഭിക്കുന്നതായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു.
അനുദിന വേദചിന്തകളുടെ ആയിരം എപ്പിസോഡ് പൂര്ത്തിയാകുന്ന് ഇന്ന് സജി പള്ളിക്കല്‍ രചനയും സംഗീതവും നല്കിയ സ്നേഹരാഗം എന്ന പേരില്‍ ഒരു ടൈറ്റില്‍ സോംഗ് ഫാ. ഗീവര്‍ഗീസ് നെടിയമലയിലിന്റെ നേതൃത്വത്തില്‍ മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര ഭദ്രാസനാധിപന്‍ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ആശിര്‍വദിക്കും.
മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്സിനോസ്, വിവിധ സഭകളിലെ വൈദീകര്‍, സാമൂഹിക മത നേതാക്കള്‍ തുടങ്ങിയവരുടെ ആശംസകളും കൂടാതെ വിവിധ എപ്പിസോഡുകളിലെ പ്രസക്ത ഭാഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിഡിയോ അയര്‍ലണ്ടില്‍ നിന്നും ബിനു ആന്റണി കലയംകണ്ടത്തിന്റെ നേതൃത്വത്തില്‍ പുറത്തിറക്കും.
മാളേക്കല്‍ കുടുംബാംഗമായ കറ്റാനം പള്ളിക്കല്‍ പുതുപ്പുര കിഴക്കേതില്‍ പരേതരായ പി.എം മത്തായി, കുഞ്ഞമ്മ ദമ്പതികളുടെ മകനാണ് സജി പള്ളിക്കല്‍. മാവേലിക്കര പരിമണം ചക്കനാട്ട് കുടുംബാംഗമായ മിനിയാണ് ഭാര്യ. കോളേജ് വിദ്യാര്‍ഥിനികളായ ഫെബാ മറിയം ജേക്കബ്, ഷേബാ സാറാ ജേക്കബ് എന്നിവരാണ് മക്കള്‍.
പൊന്നമ്മ കോശി ജോണ്‍ (പന്തളം), സോമന് പി. മത്തായി (കുവൈറ്റ്), യോഹന്നാന് മത്തായി, തോമസ് മത്തായി മാത്യു, ലിസി അനി ജോണ്‍ (മൂവരും ചിക്കാഗോ), വത്സമ്മ ഉമ്മന്‍, ലൂക്കോസ് മത്തായി, റെജി മത്തായി, ഷാജി മാത്യു (എല്ലാവരും ഡാളസ്), അജി മാത്യു (ദുബായ്), ജെസ്സി മാത്യു (പള്ളിക്കല്‍) എന്നിവര്‍ സഹോദരിസഹോദരന്മാര്‍ ആണ്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Thank you Shaji Ramapuram