- Malayalam Daily News - https://www.malayalamdailynews.com -

പേ ചെക്ക് പ്രൊട്ടക്‌ഷന്‍ പ്ലാന്‍ (പിപിപി) ഫണ്ട് ഉപയോഗിച്ച് ആഡംബര കാര്‍ വാങ്ങിയ ആള്‍ അറസ്റ്റില്‍

മയാമി (ഫ്ലോറിഡ): കോവിഡ്-19 മഹാമാരിയെത്തുടര്‍ന്ന് ചെറുകിട വ്യവസായങ്ങള്‍ക്ക് ഫെഡറല്‍ ധനസഹായമായി അനുവിദിച്ച ‘പേ ചെക്ക് പ്രൊട്ടക്‌ഷന്‍ പ്ലാന്‍’ ഫണ്ടുപയോഗിച്ച് ആഡംബര കാറായ ലംബോര്‍ഗിനി സ്പോര്‍ട്സ് കാര്‍ വാങ്ങിയ ഫ്ലോറിഡയില്‍ നിന്നുള്ള ഡേവിഡ് ഹെനീസിനെ പോലീസ് അറസ്റ്റു ചെയ്തു.

318000 ഡോളറാണ് കാറിന് വിലയായി നല്‍കിയത്. താന്‍ നടത്തിയിരുന്നുവെന്നു പറയപ്പെടുന്ന ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ക്ക് നഷ്ടപരിഹാരമായി 13.5 മില്യണ്‍ ഡോളറാണ് ഇയ്യാള്‍ ഫെഡറല്‍ ഫണ്ടില്‍ നിന്നും അപേക്ഷ നല്‍കി ആവശ്യപ്പെട്ടത്. 3.9 മില്യണ്‍ ഡോളര്‍ പിപിപി ലോണ്‍ ആയി ലഭിക്കുകയും ചെയ്തു.

പേ റോളിനെ സംബന്ധിച്ചു തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തിയതായി പരാതി ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ തട്ടിപ്പ് പുറത്തായത്. ഡേവിഡ് ഹെനീസില്‍ നിന്നും ആഡംബര കാറും 3.4 മില്യണ്‍ ഡോളര്‍ ബാങ്ക് അക്കൗണ്ടും പൊലീസ് പിടിച്ചെടുത്തു.

കോവിഡ് വ്യാപനത്തെ തുടര്‍ന്നു സാമ്പത്തിക പരാധീനത അനുഭവിക്കുന്ന മില്യന്‍ കണക്കിനു അമേരിക്കക്കാരെ സഹായിക്കുന്നതിന് മാറ്റിവെച്ച ഫെഡറല്‍ ഫണ്ടിന്റെ ഭാഗമായി പിപിപി ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ കുറ്റമാണ്. ഇത്തരം തട്ടിപ്പു നടത്തുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

 


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]