Flash News
ഫൊക്കാന ഫെഡറൽ രജിസ്ട്രേഷന് പുറമെയുള്ള സംസ്ഥാന രജിസ്ടേഷൻ പുതിയ കീഴ്‌വഴക്കമല്ല : പ്രസിഡന്റ് മാധവൻ ബി നായർ   ****    വാഗ്ദാനപ്രകാരം അയോദ്ധ്യയിലെ രാമ ക്ഷേത്രത്തിന് ശിവസേന ഒരു കോടി രൂപ സംഭാവന ചെയ്തു   ****    കൊറോണ വൈറസ് ബാധയേറ്റ് മരിക്കുന്ന എല്ലാവരേയും കൊവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് സര്‍ക്കാര്‍   ****    ഫ്ലോറിഡയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സ് മെറിന്‍ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കുകയില്ല, സംസ്ക്കാരം ടാമ്പയില്‍ നടത്തും   ****    കോവിഡ്-19: ആരോഗ്യപരിപാലന രംഗത്ത് മാറ്റങ്ങള്‍ വരുത്തി സംസ്ഥാന സര്‍ക്കാര്‍, 102 പ്രൈമറി ഹെല്‍ത്ത് സെന്ററുകളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നു   ****   

ഗോരഖ്പൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി, ഉത്തര്‍‌പ്രദേശില്‍ ജംഗിള്‍ രാജ് വര്‍ദ്ധിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി വാദ്ര

July 28, 2020 , ഹരികുമാര്‍

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ജില്ലയില്‍ 14 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗോരഖ്പൂര്‍ ജില്ലയിലെ പിപ്രെെച്ച് പ്രദേശത്ത് ഞായറാഴ്ച തട്ടിക്കൊണ്ടുപോയ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ബല്‍റാം ഗുപ്തയുടെ മൃതദേഹം തിങ്കളാഴ്ച പോലീസ് കണ്ടെടുത്തു. അറസ്റ്റിലായവരില്‍ പ്രധാന പ്രതി ഇരയുടെ അയല്‍വാസിയാണെന്ന് പോലീസ് പറഞ്ഞു.

അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും മറ്റ് രണ്ട് പ്രതികള്‍ ഒളിവിലാണെന്നും ഗോരഖ്പൂര്‍ എസ്എസ്പി സുനില്‍ കുമാര്‍ ഗുപ്ത പറഞ്ഞു.

ആറാം ക്ലാസുകാരനായ ബല്‍റാം ഗുപ്തയുടെ പിതാവ് മഹാജന്‍ ഗുപ്തയ്ക്ക് പലചരക്ക് വ്യാപാരമാണ്. ഞായറാഴ്ച കുട്ടിയെ തട്ടിക്കൊണ്ടുപോയതിനുശേഷം മോചനദ്രവ്യം ആവശ്യപ്പെട്ടതായി അദ്ദേഹം പറയുന്നു.

‘ഞായറാഴ്ച ഉച്ചയ്ക്ക് ബല്‍റാം ഭക്ഷണം കഴിച്ച് വീടിന് പുറത്ത് കളിക്കാന്‍ പോയി. വൈകുന്നേരം ഒരു അജ്ഞാത നമ്പറില്‍ നിന്ന് ഫോണ്‍ കോള്‍ ലഭിച്ചു. കുട്ടിയെ വിട്ടുതരണമെങ്കില്‍ ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ഞാന്‍ ഉടനെ പോലീസിനെ അറിയിച്ചു’ എന്ന് മഹാജന്‍ ഗുപ്ത പറഞ്ഞു.

സംഭവം റിപ്പോര്‍ട്ട് ചെയ്തയുടനെ ഞായറാഴ്ച രാത്രി തട്ടിക്കൊണ്ടുപോയവരെ പോലീസ് അറസ്റ്റ് ചെയ്തതായി സീനിയര്‍ പോലീസ് സൂപ്രണ്ട് സുനില്‍ കുമാര്‍ ഗുപ്ത പറഞ്ഞു. ചോദ്യം ചെയ്യലില്‍ തട്ടിക്കൊണ്ടുപോയവര്‍ രാത്രിയില്‍ കുട്ടിയെ കൊലപ്പെടുത്തിയതായും അവരില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു.

അതേസമയം, ലഖ്നൗവില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (ക്രമസമാധാനം) പ്രശാന്ത് കുമാര്‍ പറഞ്ഞത് നിരവധി പ്രതികളെ ചോദ്യം ചെയ്തെന്നും, ദയാനന്ദ് രാജ്ബാര്‍ എന്ന വ്യക്തിയെ ചോദ്യം ചെയ്തപ്പോള്‍ കുട്ടി കൊല്ലപ്പെട്ടുവെന്നുമാണ്. കേവതിയ തോല ഡ്രെയിനില്‍ നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെടുത്തു.

പ്രതികള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്തുന്നതും, കുറ്റവാളികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഉത്തര്‍പ്രദേശില്‍ അടുത്തിടെ നടന്ന ചില കുറ്റകൃത്യങ്ങളെ ഉദ്ധരിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര തിങ്കളാഴ്ച സംസ്ഥാനത്ത് ‘ജംഗിള്‍ രാജ്’ വര്‍ദ്ധിച്ചുവരികയാണെന്ന് ആരോപിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വാര്‍ത്ത കാണുന്നത് നിര്‍ത്തിയോ എന്നും പ്രിയങ്ക ചോദിച്ചു.

ഗോരഖ്പൂരിലും മറ്റ് ചില ജില്ലകളിലും നടന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പങ്കുവെച്ച പ്രിയങ്ക ട്വീറ്റ് ചെയ്തു, ‘ഉത്തര്‍പ്രദേശ് മേധാവി വാര്‍ത്ത കാണുന്നത് നിര്‍ത്തിയോ? ഈ റിപ്പോര്‍ട്ടുകള്‍ ആഭ്യന്തര വകുപ്പില്‍ ഇരിക്കുന്ന ആളുകളുടെ കണ്മുന്നിലല്ലേ നടക്കുന്നത്?’

തട്ടിക്കൊണ്ടുപോകലും കൊലപാതകങ്ങളും മുഖ്യമന്ത്രിയുടെ ജന്മനാട്ടില്‍ (ഗോരഖ്പൂര്‍) നടക്കുന്നത് ഒരു പതിവായി എന്ന് കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.

കാണ്‍പൂര്‍ ജില്ലയിലെ ബാര്‍റ പോലീസ് സ്റ്റേഷന്‍ പ്രദേശത്ത് നിന്ന് ഒരു മാസം മുമ്പ് തട്ടിക്കൊണ്ടുപോയ ലാബ് ടെക്നീഷ്യന്‍ സഞ്ജിത് യാദവിനെ മോചനദ്രവ്യം നല്‍കി കൊലപ്പെടുത്തിയതായി പോലീസ് സ്ഥിരീകരിച്ചു.

തട്ടിക്കൊണ്ടുപോയവര്‍ കൊലപ്പെടുത്തി മൃതദേഹം പാണ്ഡു നദിയില്‍ എറിഞ്ഞതായി അദ്ദേഹം പറഞ്ഞു. മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ല. തട്ടിക്കൊണ്ടുപോയ സ്ത്രീയും രണ്ട് സുഹൃത്തുക്കളും ഉള്‍പ്പെടെ അഞ്ച് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടക്കത്തില്‍ അഞ്ചു പേരും പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ അവര്‍ കുറ്റം സമ്മതിച്ചു.

ഈ കേസില്‍ തട്ടിക്കൊണ്ടുപോയവര്‍ക്ക് കാണ്‍പൂര്‍ പോലീസ് 30 ലക്ഷം രൂപ നല്‍കിയെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. പോലീസും ക്രിമിനലുകളുമായുള്ള ബന്ധത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top