Flash News
ലക്ഷ്യം തെറ്റിയ ഫൊക്കാന (ഭാഗം 2)   ****    പ്രോപ്പർട്ടി ടാക്സ് 8 ശതമാനമായി ഉയർത്തുന്നത് പരിഗണിച്ചെക്കാം: ഹാരിസ് കൗണ്ടി   ****    700 ടൺ അമോണിയം നൈട്രേറ്റ് ഇന്ത്യൻ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്   ****    കരിപ്പൂര്‍ വിമാനത്താവളത്തില്‍ റൺവേയിൽ നിന്ന് തെന്നിമാറി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തകർന്നു, വിമാനം രണ്ടായി പിളര്‍ന്നു, പൈലറ്റടക്കം 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്   ****    മൂന്നാര്‍ രാജമലയിലെ ഉരുള്‍ പൊട്ടലില്‍ മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു, പ്രധാന മന്ത്രി ധനസഹായം പ്രഖ്യാപിച്ചു   ****    സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ്-19 വ്യാപനം വര്‍ദ്ധിക്കുന്നു   ****   

ഓസ്കാര്‍ ‘മരണ ചുംബനം’ ആണെന്ന് എ ആര്‍ റഹ്മാനോട് ശേഖര്‍ കപൂര്‍, ഓസ്കാറിനു ശേഷം ബോളിവുഡ് തന്നെ ഒഴിവാക്കുകയാണെന്ന് റസൂല്‍ പൂക്കുട്ടി

July 28, 2020 , മുര്‍ഷിദ

ബോളിവുഡില്‍ ചാന്‍സുകള്‍ കുറഞ്ഞതിനെക്കുറിച്ച് ഓസ്കാര്‍ അവാര്‍ഡ് ജേതാവ് പ്രശസ്ത സംഗീതജ്ഞന്‍ എ ആര്‍ റഹ്‌മാന്‍ മനസ്സു തുറന്നു. അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിലാണ് ബോളിവുഡില്‍ ഒരു സംഘം എനിക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംഗീത സംവിധായകന്‍ പറഞ്ഞത്. റഹ്മാന്റെ ഈ പ്രസ്താവന സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ ഞെട്ടിച്ചിരിക്കെ, സംവിധായകന്‍ ശേഖര്‍ കപൂര്‍ ഈ വിഷയത്തില്‍ തന്‍റെ അഭിപ്രായം പങ്കിട്ടു. പ്രശ്നങ്ങളുടെ മൂലകാരണം റഹ്മാന്‍റെ ഓസ്കര്‍ ഇരട്ട വിജയങ്ങളാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

തന്‍റെ അന്താരാഷ്ട്ര അംഗീകാരങ്ങളെ പരാമര്‍ശിച്ച് കപൂര്‍ ട്വീറ്റ് ചെയ്തു, ‘നിങ്ങളുടെ പ്രശ്നം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങള്‍ പോയി ഓസ്കാര്‍ നേടി. ബോളിവുഡിലെ മരണ ചുംബനമാണ് ഓസ്കാര്‍. ബോളിവുഡിന് കൈകാര്യം ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ കഴിവുകള്‍ നിങ്ങള്‍ക്കുണ്ടെന്ന് അത് തെളിയിക്കുന്നു.’ സ്ലംഡോഗ് മില്യണയറിനായി രണ്ട് അക്കാദമി അവാര്‍ഡുകളാണ് എ ആര്‍ റഹ്മാന്‍ നേടിയത്. ഒന്ന് മികച്ച ഒറിജിനല്‍ ഗാനം, രണ്ടാമത്തേത് മികച്ച ഒറിജിനല്‍ മ്യൂസിക് സ്കോര്‍.

റേഡിയോ മിര്‍ച്ചിയോട് റഹ്മാന്‍ പറഞ്ഞതിന് ശേഷമാണ് കപൂറിന്‍റെ ട്വീറ്റ്. ‘നല്ല സിനിമകള്‍ വേണ്ടെന്ന് ഞാന്‍ പറയുന്നില്ല, പക്ഷേ ഒരു എനിക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു സംഘമുണ്ടെന്ന് ഞാന്‍ കരുതുന്നു. തെറ്റിദ്ധാരണകള്‍ കാരണം ചില തെറ്റായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

മുകേഷ് ചബ്രയുമായുള്ള സംഭാഷണത്തിനിടയിലാണ് എന്താണ് സംഭവിക്കുന്നതെന്ന് മനസിലായതെന്ന് റഹ്മാന്‍ പറഞ്ഞു. ‘മുകേഷ് ചബ്ര എന്‍റെയടുത്ത് വന്നപ്പോള്‍, രണ്ട് ദിവസത്തിനുള്ളില്‍ ഞാന്‍ അദ്ദേഹത്തിന് നാല് പാട്ടുകള്‍ നല്‍കി. അദ്ദേഹം എന്നോട് പറഞ്ഞത് എന്റെയടുത്ത് പോകരുതെന്ന് പലരും പറഞ്ഞു എന്നാണ്. എന്നെക്കുറിച്ച് പലതും പറഞ്ഞുകൊടുത്തു എന്ന്. ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു എന്തുകൊണ്ടാണ് ഹിന്ദി സിനിമകളില്‍ എനിക്ക് ചാന്‍സുകള്‍ കുറയുന്നത്, നല്ല സിനിമകള്‍ എന്തുകൊണ്ടാണ് എനിക്ക് ലഭിക്കാത്തത്. കാരണം, ബോളിവുഡില്‍ ഒരുകൂട്ടം ആളുകള്‍ തന്നെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്നു. ചില ഗ്യാങ്ങുകള്‍ തന്നെക്കുറിച്ച് തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നു.’

അതേ സമയം ഓസ്കാര്‍ അവാര്‍ഡിനു ശേഷം തനിക്ക് ചാന്‍സുകള്‍ തരുന്നില്ലെന്ന് റസൂല്‍ പൂക്കുട്ടിയും ആരോപിച്ചു. അതോടൊപ്പം റഹ്മാന് പിന്തുണയും നല്‍കിയാണ് റസൂല്‍ പൂക്കുട്ടി എത്തിയത്.

സ്ലം ഡോഗ് മില്യണയറിലൂടെ ലഭിച്ച ഓസ്‌കാറിനു ശേഷം പലരും എന്നെ ജോലിക്കായി വിളിക്കാറില്ല. കടുത്ത മനോവേദനയുണ്ടാക്കിയ സമയമായിരുന്നു അത്. നിങ്ങളെ ആവശ്യമില്ലെന്ന് മുഖത്തുനോക്കി പറഞ്ഞ പ്രൊഡക്ഷന്‍ ഹൗസുകളുണ്ട്. എന്നാലും ഞാന്‍ ഈ ഇന്‍ഡസ്ട്രിയെ സ്നേഹിക്കുന്നുവെന്നും റസൂല്‍ പൂക്കുട്ടി പറയുന്നു.

തനിക്ക് അവസരം നല്‍കാത്തതില്‍ ആരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും റസൂല്‍ പറയുന്നു.. ഹോളിവുഡിലെ ഏറ്റവും അഭിമാനകരമായ അവാര്‍ഡ് നേടുന്നവര്‍ കരിയറില്‍ താഴേക്ക് പോകും എന്ന അന്ധവിശ്വാസമായ ‘കുപ്രസിദ്ധ ഓസ്‌കാര്‍ ശാപം’ താനും നേരിടുന്നുവെന്നു വിശ്വസിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top