Flash News

കോവിഡ്-19 ബാധിച്ച് മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം സെമിത്തേരിയില്‍ ദഹിപ്പിച്ചു

July 28, 2020 , ആന്‍സി

ആലപ്പുഴ: കോവിഡ്-19 ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്ക്കാരിക്കാനോ ദഹിപ്പിക്കാനോ സമ്മതിക്കാത്ത സംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ പ്രതിഷേധങ്ങളും മറ്റും അരങ്ങേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാതൃകയായി ലത്തീന്‍ രൂപത. ഇന്നലെ ആലപ്പുഴ മാരാരിക്കുളത്ത് കൊവിഡ് ബാധിച്ച് മരിച്ച ത്രേസ്യാമ്മയുടെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇടവക സെമിത്തേരിയില്‍ ദഹിപ്പിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം കത്തിക്കുമ്പോഴുണ്ടാകുന്ന പുക തട്ടിയാല്‍ രോഗം ബാധിക്കുമെന്ന വ്യാജ പ്രചാരണം ശക്തമാകുമ്പോഴാണ് ലത്തീന്‍ രൂപതയുടെ മാതൃകാപരമായ നടപടി.

വൃക്കരോഗത്തിന് ചികിത്സയിലായിരിക്കെയാണ് മാരാരിക്കുളം വടക്ക് പഞ്ചായത്ത് സ്വദേശിയായ ത്രേസ്യാമ്മ കൊവിഡ് ബാധിച്ച് വണ്ടാനം മെഡിക്കല്‍ കോളേജില്‍ മരണമടയുന്നത്. മരണശേഷമാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

നിലവില്‍ ആലപ്പുഴയില്‍ പലയിടത്തും കുഴിയെടുത്ത് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം അടക്കം ചെയ്യാനുള്ള സാഹചര്യമില്ല. അതുകൊണ്ടാണ് മൃതദേഹം ദഹിപ്പിക്കാനുള്ള അനുമതി നല്‍കാന്‍ രൂപത തീരുമാനിച്ചത്. ഇടവക സെമിത്തേരിയില്‍ ദഹിപ്പിച്ച മൃതദേഹത്തിന്റെ ഭസ്മമെടുത്ത് സഭാ ചട്ടങ്ങള്‍ പാലിച്ച് സെമിത്തേരിയിലെ കല്ലറയില്‍ അടക്കം ചെയ്യും. മാതൃകാപരമായ തീരുമാനമെടുത്ത സഭാ നേതൃത്വത്തെ ആലപ്പുഴ ജില്ലാ ഭരണകൂടം പ്രശംസിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top