Flash News
ലക്ഷ്യം തെറ്റിയ ഫൊക്കാന (ഭാഗം 2)   ****    700 ടൺ അമോണിയം നൈട്രേറ്റ് ഇന്ത്യൻ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്   ****    കരിപ്പൂര്‍ വിമാനത്താവളത്തില്‍ റൺവേയിൽ നിന്ന് തെന്നിമാറി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തകർന്നു, വിമാനം രണ്ടായി പിളര്‍ന്നു, പൈലറ്റടക്കം 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്   ****    മൂന്നാര്‍ രാജമലയിലെ ഉരുള്‍ പൊട്ടലില്‍ മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു, പ്രധാന മന്ത്രി ധനസഹായം പ്രഖ്യാപിച്ചു   ****    സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ്-19 വ്യാപനം വര്‍ദ്ധിക്കുന്നു   ****    മി​ഷി​ഗ​ണി​ൽ ഇ​രു​പ​ത്തി​നാ​ലു​കാ​രി​ക്ക് ആ​ദ്യ കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി   ****   

സവര്‍ണ്ണരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ദലിത് സ്ത്രീയുടെ ശവസംസ്കാരം തടഞ്ഞു

July 28, 2020 , ആന്‍സി

കകര്‍പൂര്‍ (ആഗ്ര): ആഗ്രയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള കകര്‍പൂര്‍ ഗ്രാമത്തില്‍, ഉയര്‍ന്ന ജാതിക്കാരില്‍ നിന്നുള്ള എതിര്‍പ്പു മൂലം 26 കാരിയായ ദലിത് യുവതിയുടെ മൃതദേഹം ചിതയില്‍ നിന്ന് മാറ്റി മറ്റൊരു സ്ഥലത്ത് ദഹിപ്പിച്ചു.

നാറ്റ് സമുദായത്തില്‍ പെട്ട 26 കാരിയായ പൂജയുടെ മൃതദേഹമാണ് സവര്‍ണ്ണരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അവര്‍ താമസിക്കുന്ന സ്ഥലത്തുനിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള ദലിതരുടെ ശ്മശാനത്തില്‍ ദഹിപ്പിക്കേണ്ടി വന്നത്.

ജാതി വ്യവസ്ഥ ആഴത്തില്‍ സ്വാധീനം ചെലുത്തിയിട്ടുള്ള സ്ഥലമാണതെന്നും, ദലിത് കുടുംബം ഇതുവരെ പരാതിയൊന്നും തന്നിട്ടില്ലെന്നും, അതുകൊണ്ട് എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടില്ലെന്നും ഭരണകൂടം പറയുന്നു. ഗര്‍ഭാശയ അണുബാധയെത്തുടര്‍ന്നാണ് പൂജ മരിച്ചത്. ഭര്‍ത്താവ് രാഹുലും കുടുംബാംഗങ്ങളും മൃതദേഹവുമായി ഗ്രാമസഭയിലെ ശ്മശാനത്തിലെത്തിയപ്പോഴാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.

‘ഞങ്ങളുടെ സമുദായത്തിന്‍റെ ശവസംസ്കാരത്തിനായി നീക്കിവച്ചിരിക്കുന്ന ശ്മശാനം ഒരു ബ്രാഹ്മണന്‍ കൈവശപ്പെടുത്തിയിരിക്കുകയാണ്. അതിനാല്‍, ബാക്കിയുള്ളവര്‍ ചെയ്യുന്ന സ്ഥലത്ത് പൂജയുടെ അവസാന ചടങ്ങുകള്‍ നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങള്‍ ഒരു ചിത തയ്യാറാക്കി, എന്‍റെ നാലു വയസ്സുള്ള മകന്‍ ചിതയില്‍ തീകൊളുത്താന്‍ പോകുന്നതിനിടയില്‍ ഠാക്കൂര്‍ സമുദായത്തില്‍ പെട്ട ഒരു സംഘം എത്തി ശവസംസ്കാരം നിര്‍ത്താന്‍ ഞങ്ങളോട് ആവശ്യപ്പെടുകയായിരുന്നു,’ എന്ന് രാഹുല്‍ പറഞ്ഞു.

ആറുമണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചയില്‍ ഗ്രാമത്തലവന്‍, ഭരണകൂടം, പോലീസ്, പ്രാദേശിക നേതാക്കള്‍ എന്നിവര്‍ ഇടപെട്ടു. എന്നാല്‍, ഠാക്കൂര്‍ സമുദായത്തിലെ ആളുകള്‍ സമ്മതിച്ചില്ല. ഭാര്യയുടെ മൃതദേഹം നാല് കിലോമീറ്റര്‍ അകലെയുള്ള നാഗല ലാല്‍ ദാസ് ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ അവര്‍ ഞങ്ങളെ നിര്‍ബന്ധിച്ചു. അവിടെ ഞങ്ങളുടെ സമുദായത്തിലെ ആളുകള്‍ തന്നെ അന്ത്യകര്‍മങ്ങള്‍ നടത്തണമെന്നും അവര്‍ നിര്‍ബ്ബന്ധിച്ചു എന്ന് രാഹുലിന്റെ സഹോദരന്‍ പറഞ്ഞു.

ഗ്രാമപഞ്ചായത്തിന് കീഴിലുള്ള നാല് ഗ്രാമങ്ങളില്‍ 11 ശ്മശാന സ്ഥലങ്ങളുണ്ടെന്ന് ഗ്രാമത്തലവന്‍ സുമന്‍റെ ഭര്‍ത്താവ് ബന്‍വാരി പറഞ്ഞു. മൃതദേഹം ഗ്രാമസഭയുടെ ശ്മശാനത്തില്‍ ദഹിപ്പിക്കാന്‍ ഠാക്കൂര്‍മാര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന്, നാഗലാലാല്‍ ദാസ് ശ്മശാന മൈതാനത്ത് അന്ത്യകര്‍മങ്ങള്‍ നടത്താന്‍ ഞങ്ങള്‍ അവരോട് അഭ്യര്‍ത്ഥിച്ചു.

എല്ലായ്പ്പോഴും പിന്തുടരുന്ന നിയമമാണിതെന്ന് സവര്‍ണ്ണര്‍ ന്യായീകരിച്ചു. എല്ലാ സമുദായത്തിനും ശ്മശാന സ്ഥലമുണ്ടെന്ന് ചന്ദന്‍ സിംഗ് പറഞ്ഞു. എല്ലാവരും നിയമം പാലിക്കണം. ഞങ്ങളുടെ ശ്മശാനം ഉപയോഗിക്കാന്‍ മറ്റൊരു സമൂഹത്തെയും ഞങ്ങള്‍ അനുവദിക്കില്ല.

രേഖാമൂലം പരാതിപ്പെടാത്തതിനാല്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടില്ലെന്ന് സര്‍ക്കിള്‍ ഓഫീസര്‍ ബി എസ് വീര്‍ കുമാര്‍ പറഞ്ഞു. വിഷയം സമാധാനപരമായി തീര്‍പ്പാക്കി. ഉയര്‍ന്ന ജാതിക്കാര്‍ താഴ്ന്ന ജാതിക്കാരെ ശവസംസ്കാരം നടത്താന്‍ അനുവദിക്കാത്തത് നിയമവിരുദ്ധമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. എന്നാല്‍, ജാതിവ്യവസ്ഥ ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയതാണ്. സമാധാനവും ഐക്യവും നിലനിര്‍ത്താന്‍, ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കണം. കുടുംബത്തിനും സമാധാനം വേണം, അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഇക്കാര്യം മാധ്യമങ്ങളില്‍ വന്ന ശേഷം സീനിയര്‍ പോലീസ് സൂപ്രണ്ട് ബബ്ലു കുമാര്‍ പറഞ്ഞു, ‘ഈ കേസിന്‍റെ അന്വേഷണം അധികാര പരിധിയിലുള്ള അധികൃതരെ ഏല്‍പ്പിച്ചിട്ടുണ്ട്. കുറ്റവാളികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.’

അതേസമയം, ദലിത് യുവതിയുടെ മൃതദേഹം ചിതയില്‍ നിന്ന് നീക്കം ചെയ്ത സംഭവം അങ്ങേയറ്റം ലജ്ജാകരമാണെന്ന് ബിഎസ്പി മേധാവി മായാവതി പറഞ്ഞു. ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ കഠിനമായി ശിക്ഷിക്കണമെന്നും ചൊവ്വാഴ്ച ആവശ്യപ്പെട്ടു.

ഈ വംശീയ വിദ്വേഷ കേസില്‍ യുപി സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും, കുറ്റവാളികള്‍ക്ക് സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കണമെന്നും അവര്‍ പറഞ്ഞു. ഇത് ബിഎസ്പിയുടെ ശക്തമായ ആവശ്യപ്പെടുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top